HOME
സര്‍ക്കാരിന്റെ പുതിയ ജലനയ കരട്: വീടുകളില്‍ കിണര്‍ കുഴിക്കുന്നതിലും കുടിവെള്ളത്തിന്‍റെ വിനിയോഗത്തിലും കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു.
വീട്ടാവശ്യത്തിന് കിണര്‍ കുഴിക്കാൻ മുൻകൂര്‍ അനുമതി തേടുന്നത് അടക്കം കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന സംസ്ഥാന ജല നയത്തിന്റെ കരട്.
വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളത്തിനും നിയന്ത്രണം വരും.
വെള്ളമെടുക്കുന്ന സ്രോതസ്സുകള്‍ മുൻകൂട്ടി അറിയിക്കുകയും അനുമതി തേടുകയും വേണം. ഭൂഗര്‍ഭജലം ഉപയോഗിക്കുന്നതിന് വ്യവസ്ഥാപിതമായ നിരക്കേര്‍പ്പെടുത്തും. ജലക്ഷാമ മേഖലകളില്‍ വൻതോതില്‍ വെള്ളം ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാകില്ല. കരട് നയം സമഗ്രമായ ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരണത്തിനും സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കുടിവെള്ളം അടക്കം വീട്ടാവശ്യത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ഓരോ വീട്ടിലും രണ്ട് ടാങ്ക് വേണം. മഴവെള്ള സംഭരണിയുടെ പ്രവർത്തനം ഉറപ്പാക്കണം. വെള്ളത്തിന്റെ ഗുണനിലവാരം ഉറക്കല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ബാധ്യതയാക്കും.