ENTERTAINMENT
കലയുടെയും ഐക്യത്തിന്റെയും ഉത്സവമായി യുക്മ റീജ്യണൽ കലാമേള
യൂ.കെ യിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയുടെ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻസ് റീജ്യണൽ കലോത്സവം നടന്നു. ഒക്ടോബർ 11 ന് കവൻട്രിയിലെ ഷേക്സ്പിയർ നഗറിൽ ആണ് റീജ്യണൽ കലാമേള നടന്നത്. കാർഡിനൽ വൈസ് മെൻ സ്കൂളിലാണ് (Potters Green, Coventry, Cv2 2Aj) കലാമേള നടന്നത്. രാവിലെ 9 മുതൽ കലാമത്സരങ്ങൾ ആരംഭിച്ചു. വൈകിട്ട് 9 മണിക്ക് അവസാനിക്കുന്ന രീതിയിലായിരുന്നു മത്സരങ്ങൾ ക്രമീകരിച്ചിരിരുന്നത്.

600 ലധികം മത്സരാർഥികൾ 5 സ്റ്റേജുകളിലായി മാറ്റുരയ്ക്കുന്ന വീറും വാശിയും ഉള്ള കലാമത്സരങ്ങളാണ് കവൻട്രിയിൽ അരങ്ങേറിയത്. മൂന്നാം പ്രാവശ്യവും കവൻട്രിയിൽ വെച്ച് നടത്തപ്പെടുന്ന റീജ്യണൽ കലാമേളയ്ക്ക് കവൻട്രി കേരള കമ്യൂണിറ്റി (സി കെ സി) എല്ലാ പിന്തുണയും നൽകുമെന്ന് പ്രസിഡന്റ് ബാബു എബ്രാഹം അറിയിച്ചിരുന്നു.
മേളയിൽ റീജനൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു. മിഡ്ലാൻസിൽ നിന്നുള്ള ദേശീയ സമിതി അംഗം ജോർജ്ജ് തോമസ് ചർച്ചകൾക്ക് നേതൃത്വം കൊടുത്തു. റീജനൽ ഭാരവാഹികളായ ജോസ് തോമസ്, രാജപ്പൻ വർഗീസ്, അരുൺ ജോർജ്ജ്, സനൽ ജോസ്, ബെറ്റ്സ്, അനിത മുകുന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. റീജനൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജനൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.
സബ് ജൂനിയർ തലം മുതൽ മുതിർന്നവർക്കായുള്ള മത്സരങ്ങളുമുണ്ടായിരുന്നു. തിരുവാതിര, ഒപ്പന, മാർഗം കളി, സിനിമാറ്റിക് ഡാൻസ്, തുടങ്ങിയ വിവിധ കലാപരിപാടികൾ വേദികളിൽ ഉണ്ടായിരുന്നു. വിജയികളായവരെ നാഷണൽ യുക്മ കലാമേളയിലേക്ക് തിരഞ്ഞെടുക്കും. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു പരിപാടികൾ.