HOME

വീട്ടില്‍ ഗ്യാസ് കണക്ഷൻ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുക 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ്, അറിയാത്ത ചില കാര്യങ്ങള്‍

Published

on

പ്രീമിയമായി നയാപൈസ അടയ്ക്കുന്നില്ല. പക്ഷേ,നിങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് ലഭിക്കും. എല്‍പിജി ഇൻഷുറൻസാണിത്.

വീട്ടിലോ സ്വന്തം സ്ഥാപനത്തിലോ ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ളവരെല്ലാം പദ്ധതിയില്‍ അംഗങ്ങളാണ്. പക്ഷേ, 95 ശതമാനംപേർക്കും ഇതിനെക്കുറിച്ചറിയില്ല എന്നതാണ് സത്യം. എല്‍പിജി കണക്ഷൻ എടുക്കുമ്ബോള്‍ മുതല്‍ ആ വ്യക്തി ഇൻഷുറൻസ് പദ്ധതിയില്‍ അംഗമായിരിക്കും. പബ്ലിക് ലയബിലിറ്റി പോളിസിയുടെ ഭാഗമായാണ് ഓയില്‍ കമ്ബനികള്‍ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നത്. എല്‍പിജി സിലിണ്ടർമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. അതായത് അപകടമുണ്ടാകാൻ പ്രധാന കാരണക്കാരൻ ഗ്യാസായിരിക്കണം. അല്ലാതെ മറ്റെന്തെങ്കിലും തരത്തില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ ഗ്യാസ് സിലിണ്ടർ അകപ്പെട്ടാല്‍ ഇൻഷുറൻസ് ലഭിക്കില്ല. നിങ്ങളുടെ ഏജന്റിനെ സമീപിച്ചാല്‍ ഇൻഷുറൻസ് സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭിക്കും.

ഒരു അപകടം സംഭവിച്ചാല്‍ അതിന് പരമാവധി 50 ലക്ഷം രൂപയാണ് പരിരക്ഷ ലഭിക്കുന്നത്. അപകടത്തിന്റെ വ്യാപ്തി, അപകടം മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചുമാത്രമേ നല്‍കേണ്ട തുക എത്രയെന്ന് തീരുമാനിക്കൂ. മരിച്ചാല്‍ വ്യക്തിയുടെ ആശ്രിതർക്ക് ആറുലക്ഷം രൂപയാണ് ലഭിക്കുക. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയേണ്ടിവന്നാല്‍ മുപ്പതുലക്ഷംരൂപവരെ പരിരക്ഷ കിട്ടും. എന്നാല്‍ ഒരു വ്യക്തിക്ക് പരമാവധി രണ്ടുലക്ഷം രൂപ മാത്രമാകും ഇത്. ഇതൊന്നുമല്ലാതെ അടിയന്തര ചികിത്സാ സഹായവും ലഭിക്കും. ആളൊന്നിന് പരമാവധി 25,000 രൂപയായിരിക്കും ഈ ഇനത്തില്‍ ലഭിക്കുക. ആളുകള്‍ക്കുണ്ടാകുന്ന പരിക്കുകള്‍ക്കൊപ്പം വസ്തുവകകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും പരിരക്ഷ ലഭിക്കും. അംഗീകൃത ഏജൻസിയില്‍ നിന്ന് വാങ്ങിയ ഗ്യാസ് സിലിണ്ടർ മൂലമുണ്ടായ അപകടമാണെങ്കില്‍ നാശനഷ്ടങ്ങള്‍ക്ക് പരമാവധി രണ്ടുലക്ഷം രൂപയാണ് ലഭിക്കുക.

സിലിണ്ടർ പൊട്ടിത്തെറിക്കുകയോ, ഗ്യാസ് ലീക്കുമൂലം ഉണ്ടാകുന്ന അഗ്നിബാധയ്‌ക്കോ ഇൻഷുറൻസ് ക്ലെയിം ചെയ്യാം. നിങ്ങള്‍ എവിടെ നിന്നാണോ കണക്ഷൻ എടുത്തത് അതേ പരിസരത്തുതന്നെയായിരിക്കണം അപകടം സംഭവിച്ചും. എങ്കില്‍ മാത്രമേ ക്ലെയിം ചെയ്യാൻ കഴിയൂ. ട്യൂബ്, റഗുലേറ്റർ, അടുപ്പ് എന്നിവ ഐഎസ്‌ഐ മുദ്രയുള്ളതായിരിക്കണം. ഇവയില്ലെങ്കില്‍ ക്ലെയിം ചെയ്യാൻ കഴിയില്ല. ഉപഭോക്താവിന്റെ അശ്രദ്ധമൂലമല്ല അപകടം ഉണ്ടായതെന്ന് തെളിയിക്കുകയും വേണം.

അപകടം ഉണ്ടായാല്‍ ഉടൻ ഏജൻസിയെയും പൊലീസിനെയും അറിയിക്കണം. കേസ് സംബന്ധിച്ച വിവരങ്ങള്‍ ഏജൻസി എണ്ണക്കമ്ബനികളെ അറിയിക്കും. എണ്ണക്കമ്ബനിയുടെ പ്രതിനിധി സ്ഥലത്തെത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് സമർപ്പിക്കും. അപകടത്തില്‍ ആരെങ്കിലും മരിച്ചാല്‍ അയാളുടെ/ അവരുടെ മരണ സർട്ടിഫിക്കറ്റ്, പോസ്റ്റുമോർട്ടം റിപ്പോർട്ട്, പൊലീസ് ഇൻക്വസ്റ്റ് രേഖകളുടെ ഒറിജിനല്‍ എന്നിവ സമർപ്പിക്കണം. ഇനി പരിക്കേറ്റ് ചികിത്സ തേടിയാല്‍ മെഡിക്കല്‍ ബില്ലുകള്‍, പരിശോധന സംബന്ധിച്ച്‌ ഡോക്ടർ നല്‍കുന്ന വിവരങ്ങള്‍, ഡിസ്‌ചാർജ് സമ്മറി തുടങ്ങിയവയുടെ ഒറിജിനല്‍ സമർപ്പിക്കണം. ഇതെല്ലാം കഴിയുമ്ബോള്‍ മാേട്ടോർ ആക്സിഡന്റ് ഇൻഷുറൻസില്‍ ചെയ്യുന്നതുപോലെ ഒരു അംഗീകൃത സർവെയറെ നിയോഗിക്കും. ഇയാളുടെ റിപ്പോർട്ടിന് അനുസരിച്ചായിരിക്കും തുക ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version