HOME
ലേബര്‍ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം: ജില്ലാ അടിസ്ഥാനത്തിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്ത് തൊഴിലാളി സംഘടനകള്‍.
ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. തൊഴിലാളി സംഘടനകള്‍ ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികള് ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ക്കൊപ്പം സംയുക്ത കിസാന് മോര്ച്ചയും പ്രതിഷേധത്തില്‍ പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം നല്‍കും.
ലേബർ കോഡ് പിൻവലിക്കാൻ ആവശ്യപ്പെടുന്നത് കൂടാതെ പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കാനും നിവേദനത്തിലൂടെ ആവശ്യപ്പെടും. അതേസമയം ബിഎംഎസ് പ്രതിഷേധ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കും.