HOME

ഇന്ത്യയുടെ പതനമാണ് ഒറ്റ ലക്ഷ്യമെന്ന് അസിം മുനീര്‍ ; പാകിസ്ഥാനെ ഭൂപടത്തില്‍ നിന്ന് മായിക്കാൻ മോദിയുടെ ഒറ്റ വാക്കിനായി ഇന്ത്യൻ സൈന്യം

Published

on

പാക് ചരിത്രത്തിലെ തന്നെ ഏറ്റവും സംഘർഷാത്മകമായ യുഗം ആരംഭിച്ചിരിക്കുന്നു ;ഇനി അസിം മുനീർ ഭരിക്കും..ഇന്ത്യയോട് അത്രത്തോളം വിദ്വേഷം വച്ച്‌ പുലർത്തുന്ന ഒരാള്‍ പാകിസ്ഥാന്റെ തലപ്പത്തിരിക്കുബോള്‍ ഇന്ത്യ എന്തുകൊണ്ടും സൂക്ഷിക്കണം .

അവർക്ക് പാകിസ്ഥാന്റെ നിലനിപ്പിനേക്കാള്‍ അവർക്ക് പ്രധാനം ഇന്ത്യയോടുള്ള ശത്രുത തന്നെയാണ് .

പാക്കിസ്ഥാന്റെ പട്ടാള ‘ചക്രവർത്തി’യായി അസിം മുനീർ ചുമതലയേറ്റിരിക്കുന്നു. ആ പദവിയിലേക്കുള്ള വഴിവെട്ടിയൊരുക്കിയതും മുനീർതന്നെ. പാക്ക് രാഷ്ട്രീയത്തിലെയും കര, വ്യോമ, നാവിക വിഭാഗങ്ങളിലെയും എ‌ല്ലാവർക്കും രുചിച്ചിട്ടില്ല ഈ സ്ഥാനാരോഹണം. മുനീറിന്റെ നീക്കം പാക്കിസ്ഥാനില്‍ എന്തൊക്കെ ചലനങ്ങള്‍ സൃഷ്ടിക്കും? ബലൂചിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ആണവാക്രമണം നടത്താൻ പാക്കിസ്ഥാനു പദ്ധതിയുണ്ടോ? ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഇനി എന്തു സംഭവിക്കും എന്ന ചോദ്യമാണ് ഉയരുന്നത് .

ഡിസംബർ 5 വെള്ളി, പാക്കിസ്ഥാന്റെ ചരിത്രം തിരുത്തിക്കുറിച്ച ദിനമായിരുന്നു. രാജ്യത്തിന്റെ പട്ടാള ആസ്ഥാനമായ റാവല്‍പിണ്ടിയിലെ സൈന്യത്തിന്റെ ജനറല്‍ ഹെഡ് ക്വാർട്ടേഴ്സില്‍ വച്ച്‌ ആദ്യ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് (സിഡിഎഫ്) എന്ന തസ്തികയില്‍ അസിം മുനീർ ആദ്യ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ദിവസം. രാജ്യത്ത് ഇതുവരെയില്ലാത്ത പുതിയൊരു സൈനിക സാർവഭൗമൻ. പട്ടാള ‘ചക്രവർത്തി’! രാജ്യത്ത് ജനാധിപത്യമുണ്ടെന്നത് വെറുംപറച്ചില്‍ മാത്രമാണെന്നാണ് ആക്ഷേപം. ആ പറച്ചിലിലെ ‘കാപട്യം’ ഇനിയില്ല, പ്രധാനമന്ത്രിയും പ്രസിഡന്റും പാർലമെന്റും സൈന്യവുമെല്ലാം ഒരാളുടെ കാല്‍ക്കീഴില്‍! ഒരുപക്ഷേ പാക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും സംഘർഷാത്മകമായ കാലഘട്ടത്തിലേക്കാവാം ഈ പോക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version