HOME

ചരിത്രം കുറിക്കാൻ പിണറായി, 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കേരള മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; പ്രവാസികള്‍ ‘മെഗാ’ വേദിയൊരുക്കി കാത്തിരിക്കുന്ന ഖത്തറില്‍ ഇന്നെത്തും

Published

on

ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈത്തിലെത്തും. 28 വർഷങ്ങള്‍ക്കിപ്പുറമാണ് ഒരു കേരള മുഖ്യമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്

ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുമായി നേരിട്ട് സംവദിക്കുക, സംസ്ഥാനത്തിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുക, ക്ഷേമപദ്ധതികളെക്കുറിച്ച്‌ അവബോധം നല്‍കുക എന്നിവയാണ് മുഖ്യമന്ത്രിയുടെ ഈ പര്യടനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.(Kerala Chief Minister in Kuwait after 28 years)

ബഹ്‌റൈൻ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലെ പൊതുസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി സ്വീകരിച്ച അതേ രീതിശാസ്ത്രം തന്നെയാകും കുവൈത്തിലും പിന്തുടരുക. തുടർഭരണം എങ്ങനെ കേരളത്തിന് നേട്ടമായി എന്നും പുതുതായി പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ പ്രവാസികള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നും അദ്ദേഹം വിശദീകരിക്കും.

കുവൈത്തിലെ പ്രവാസി സമൂഹത്തില്‍ നിന്നുള്ള അറുപതോളം സംഘടനകള്‍ ചേർന്നാണ് മുഖ്യമന്ത്രിക്കായി മെഗാ വേദി ഒരുക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

വെള്ളിയാഴ്ച മൻസൂരിയായിലെ അല്‍ അറബി ഇൻഡോർ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി കുവൈത്ത് മലയാളി സമൂഹത്തോട് സംസാരിക്കുക. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് പ്രവാസികള്‍ക്കായി സൗജന്യ വാഹനസൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. ഇന്ന് കുവൈറ്റില്‍ എത്തുന്ന മുഖ്യമന്ത്രിക്ക് ചില വ്യക്തിഗത സന്ദർശനങ്ങളും ഏതാനും ഔദ്യോഗിക പരിപാടികളും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version