HOME
തെരഞ്ഞെടുപ്പിന് മുമ്പേ സ്റ്റാര്‍മര്‍ മാറണമെന്ന അഭിപ്രായത്തില്‍ 54% ലേബര്‍ അംഗങ്ങളും
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അധികാരത്തിലേറിയത് മുതല്‍ ജന പിന്തുണ കുറഞ്ഞുവരുകയാണ്. പലതരം വെല്ലുവിളികളിലും സ്റ്റാര്‍മറുടെ തീരുമാനങ്ങളില്‍ സ്വന്തം പാര്‍ട്ടിയ്ക്ക് പോലും അതൃപ്തിയാണ്. അതിനിടെ പ്രധാനമന്ത്രി പദം രാജിവച്ച് സ്റ്റാര്‍മര്‍ മാറണമെന്നാണ് 54 ശതമാനം പാര്‍ട്ടി അംഗങ്ങള്‍ അഭിപ്രായപ്പെടുന്നു. പുതുവര്‍ഷം പുതിയ പ്രധാനമന്ത്രി വരുമോയെന്ന ചോദ്യവും ഉയരുന്നണ്ട്.
മുന്‍ ഉപപ്രധാനമന്ത്രി ഏയ്ഞ്ചല റെയ്‌നര്‍, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ്, ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ്, മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബെണ്‍ഹം എന്നിങ്ങനെ നിരവധി പേരുകളാണ് ഉയര്‍ന്നുവരുന്നത്. തനിക്ക് ഇനിയും തുടരണമെന്ന ആഗ്രഹമാണ് സ്റ്റാര്‍മര്‍ പങ്കുവയ്ക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് സ്റ്റാര്‍മറെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി കനത്ത തിരിച്ചടി നേരിടുമെന്നാണ് ലേബര്‍ അംഗങ്ങളിലെ ആശങ്ക. നേരത്തെ പിന്തുണച്ചവര്‍ പോലും അദ്ദേഹത്തെ തള്ളിപറയുന്ന അവസ്ഥയാണ്. റിഫോം യുകെ പാര്‍ട്ടിയുടെ വലിയ മുന്നേറ്റവും അംഗങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലെ ടാക്‌സ് വര്‍ധന വിവാദമായിരുന്നു. പുതിയ ബജറ്റ് അവതരണവും വരവ് ജനം അതൃപ്തിയിലാണ്.