CANADA
ഇന്ത്യന്‍ വംശജന്‌റെ മരണം: കനേഡിയന്‍ ആരോഗ്യ സംവിധാനത്തെ പരിഹസിച്ച് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്
വൈദ്യസഹായത്തിനായി എട്ട് മണിക്കൂറിലധികം കാത്തിരിക്കുന്നതിനിടെ 44 കാരനായ ഇന്ത്യന്‍ വംശജന്‍ മരിച്ച സംഭവത്തില്‍ കനേഡിയന്‍ ആരോഗ്യ സംവിധാനത്തെ പരിഹസിച്ച് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് .
കാനഡയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ, കാര്യക്ഷമതയില്ലായ്‌മയ്‌ക്ക് പേരുകേട്ട യുഎസ് മോട്ടോര്‍ വാഹന വകുപ്പുമായി താരതമ്യപ്പെടുത്തിയാണ് അദ്ദേഹം വിമര്‍ശിച്ചത്.
‘സര്‍ക്കാര്‍ മെഡിക്കല്‍ പരിചരണം നല്‍കുമ്ബോള്‍, അത് ഡിഎംവി (മോട്ടോര്‍ വാഹന വകുപ്പ്) പോലെ തന്നെ മികച്ചതാണ്.’ എക്സില്‍ മസ്‌ക് കുറിച്ചു.
എഡ്മണ്ടണിലെ ഗ്രേ നണ്‍സ് കമ്മ്യൂണിറ്റി ആശുപത്രിയിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ കഠിനമായ നെഞ്ചുവേദന അനുഭവിച്ച് എട്ട് മണിക്കൂറിലധികം പ്രശാന്ത് ശ്രീകുമാര്‍ എന്ന ഇന്ത്യന്‍ വംശജന് കാത്തിരിക്കേണ്ടിവന്നു. തുടര്‍ന്ന് അദ്‌ദേഹം ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
ആശുപത്രി ജീവനക്കാരുടെ അവഗണനയെക്കുറിച്ച് ഭാര്യ നിഹാരിക
വിവരിക്കുന്ന ഒരു വീഡിയോ വൈറലായതോടെയാണ് വിഷയം ലോക ശ്രദ്ധ ആകര്‍ഷിച്ചത്.