HOME

ശൈത്യകാലത്ത് ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി യുകെയില്‍ വൈദ്യുതി, ഗ്യാസ് നിരക്ക് കൂടുന്നു

Published

on

ശൈത്യകാലത്ത് യുകെയിലെ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി വൈദ്യുതി, ഗ്യാസ് നിരക്ക് കൂടുന്നു. ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്‌ ലന്‍ഡ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ വൈദ്യുതി – വാതക നിരക്ക് വര്‍ധനവ് നേരിടേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 0.2% മാത്രമുള്ള വര്‍ധനയാണെങ്കിലും കടുത്ത ശൈത്യകാലത്തില്‍ ഇത് ഉപഭോക്താക്കള്‍ക്ക് കനത്ത ആശങ്ക സൃഷ്ടിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ നയവും പ്രവര്‍ത്തന ചെലവുകളും ആണ് ഈ മാറ്റത്തിന് പ്രധാന കാരണമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .

വൈദ്യുതി യൂണിറ്റ് നിരക്കിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന. ഉപയോഗം കൂടുതലുള്ളവര്‍ക്ക് ബില്‍ വര്‍ധന കൂടുതലായിരിക്കും. സ്ഥിരചാര്‍ജുകളും 2-3% വരെ ഉയരുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ചെലവ് കുറയ്ക്കാള്‍ ഫിക്സഡ് താരിഫുകള്‍ തെരഞ്ഞെടുക്കാനാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. അതേസമയം പല കുടുംബങ്ങളുടെയും കടബാധ്യത ഇത് കൂട്ടുമെന്ന വിമര്‍ശനം ശക്തമാണ്.

ഏപ്രില്‍ മുതല്‍ കൂടിയ നിലയില്‍ നിരക്ക് വര്‍ധനവിന് സാധ്യതയുണ്ടെന്നാണ് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. നെറ്റ് സീറോ പദ്ധതികളും വൈദ്യുതി-വാതക ശൃംഖലയുടെ പരിപാലന ചെലവുകളും ഇതിന് കാരണമാകുമെന്ന് അവര്‍ പറയുന്നു. അതേസമയം, വാറ്റ് നീക്കം ചെയ്യുന്നതു പോലുള്ള നടപടികളിലൂടെ സര്‍ക്കാര്‍ അധിക സഹായം നല്‍കിയേക്കാം എന്ന സൂചനയും പുറത്തു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version