BUSINESS

ദക്ഷിണ ഇന്ത്യൻ രുചിയിൽ നിന്ന് ഫ്രൈഡ് ചിക്കനിലേക്ക് — മുഹമ്മദ് റഷീദിന്റെ പുതിയ ബ്രാൻഡ് ‘ചിക്‌ടെയിൽസ്’ ആരംഭിച്ചു

Published

on

ചിക്‌ടെയിൽസ് (ChickTales) എന്ന പുതിയ ഫാസ്റ്റ് ഫുഡ് ബ്രാൻഡ് ബ്രിട്ടന്റെ ഫ്രൈഡ് ചിക്കൻ മേഖലയിലേക്ക് കടന്നുവന്നിരിക്കുകയാണ്. ഇതിന് പിന്നിൽ നിൽക്കുന്നത് സാലിസ്ബറിയിൽ തന്നെ പ്രശസ്തനായ സംരംഭകനായ മുഹമ്മദ് റഷീദ് ആണ്. സൗത്ത് ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് റെസ്റ്റോറന്റായ കഫേ ദിവാലി (Café Diwali)യുടെ സ്ഥാപകനെന്ന നിലയിൽ അദ്ദേഹം ഇതിനകം തന്നെ അറിയപ്പെടുന്ന ആളാണ്.

റഷീദ് ആദ്യം സാലിസ്ബറിയിലെ ഭക്ഷണരംഗത്ത് കടന്നുവന്നത് കഫേ ദിവാലിയിലൂടെയായിരുന്നു. വൈവിധ്യമാർന്ന രുചികൾ, യഥാർത്ഥ സൗത്ത് ഇന്ത്യൻ പാചക രീതികൾ, ആധുനിക ഡൈനിംഗ് അനുഭവം എന്നിവയിലൂടെ ആ റെസ്റ്റോറന്റ് ബ്രിട്ടനിലെ വിശാലമായൊരു പ്രേക്ഷകർക്കിടയിൽ പ്രശസ്തി നേടി. അതിന്റെ വിജയത്തെ അടിസ്ഥാവാക്കി, റഷീദ് ഇപ്പോൾ ഫ്രൈഡ് ചിക്കൻ മാർക്കറ്റിലേക്ക് ചിക്‌ടെയിൽസിലൂടെ കടന്നുവരികയാണ്.

സിൽവർ സ്ട്രീറ്റിലുള്ള സാലിസ്ബറി ഔട്ട്‌ലെറ്റ് ആധുനിക നഗരശൈലിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതും ഡൈൻ-ഇനും ടേക്ക്-എവേ സൗകര്യമുള്ളതുമാണ്. കൂടുതൽ ആളുകളെ ആകർഷിക്കാൻ, പേര് നിർദ്ദേശ മത്സരങ്ങൾ, ഫ്രീ പ്രൈസ് സ്പിൻസ്, കമ്മ്യൂണിറ്റി ഫോക്കസ്ഡ് ക്യാമ്പയിൻസ് തുടങ്ങിയ രീതിയിൽ ചിക്ക് ടയിൽസ്‌ പ്രൊമോഷൻ നടത്തുന്നുണ്ട്.

ആളുകൾക്ക് ആസ്വദിച്ചു കഴിക്കാൻ ഓതെന്റിക് വിഭവങ്ങൾ നൽകുക എന്നതാണ് ചിക്‌ടെയിൽസിന്റെ ലക്‌ഷ്യം.
മെനുവിൽ ക്രിസ്പി ഫ്രൈഡ് ചിക്കൻ, വിംഗ്സ്, ബർഗറുകൾ, റാപ്പുകൾ, നഗറ്റുകൾ, മിൽക്ക്‌ഷേക്ക്‌സ് എന്നിവ ഉൾപ്പെടുന്നു — ഇതിലൂടെ മുതിർന്നവർക്കും, കുട്ടികൾക്കും, ഫാസ്റ്റ് ഫുഡിനോടുള്ള യുവതലമുറയുടെ രുചിക്കും അനുയോജ്യമായ അനുഭവം നൽകാനാണ് ചിക്ക് ടയിൽസ്‌ ശ്രെമിക്കുന്നത്.

ബ്രിട്ടനിൽ ഫാസ്റ്റ് ഫുഡ് രംഗത്ത് വമ്പൻ അന്താരാഷ്ട്ര ബ്രാൻഡുകൾ ഉള്ളപ്പോൾ, ചിക്‌ടെയിൽസിന് മത്സരം കടുപ്പമാണ്. എങ്കിലും, റഷീദ് വിശ്വസിക്കുന്നത് തന്റെ പുതുമ, വ്യക്തിത്വം, സമൂഹബന്ധം എന്നിവയിലൂടെയാണ് ചിക്‌ടെയിൽസ് വിജയമുറപ്പിക്കുമെന്ന്. റഷീദിന്റെ നേതൃത്വത്തിൽ, ചിക്‌ടെയിൽസ് പ്രാദേശികമായി ലഭിക്കുന്ന ചേരുവകൾ, സുസ്ഥിര പ്രവർത്തനങ്ങൾ, ഉയർന്ന നിലവാരമുള്ള ഭക്ഷണം എന്നിവയ്ക്കാണ് പ്രധാന്യം നൽകുന്നത്. ഇത് സാധാരണ ഫാസ്റ്റ് ഫുഡ് ചെയിനുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

റെസ്റ്റോറന്റ്ന്റെ ദീർഘകാല ലീസ് കരാർ, ഭാവിയിലേക്കുള്ള റഷീദിന്റെ ആത്മവിശ്വാസം കാണിക്കുന്നതു കൂടിയാണ്. സാലിസ്ബറിയിൽ ചിക്‌ടെയിൽസ് വിജയിച്ചാൽ, അത് ഭാവിയിൽ ബ്രിട്ടനിലെ പ്രധാന ഫ്രൈഡ് ചിക്കൻ ബ്രാൻഡുകളിലൊന്നായി വളരും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version