BUSINESS

യുഎസ് ഉപരോധം പ്രാബല്യത്തില്‍; റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തി റിലയന്‍സ്

Published

on

റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് റിലയൻസ് റിഫൈനറി നിർത്തി. വിദേശത്തേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന റിഫൈനറിയിലേക്ക് റഷ്യൻ ക്രൂഡ് എത്തിക്കുന്ന നടപടിയാണ് കമ്ബനി അവസാനിപ്പിച്ചത്.

റഷ്യൻ എണ്ണ വിതരണവുമായി ബന്ധപ്പെട്ട യുഎസ് ഉപരോധം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് ഈ തീരുമാനം കൃത്യമാക്കിയത്.

റഷ്യയില്‍ നിന്നുള്ള രണ്ട് കമ്ബനികള്‍ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ ഉപരോധങ്ങള്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നതോടെ റഷ്യൻ ക്രൂഡ് സ്വീകരിക്കുന്നത് തുടർന്നാല്‍ നിയമപരമായും സാമ്ബത്തികമായും അപകടസാധ്യത ഉയരുമെന്ന് വിലയിരുത്തിയതിനാല്‍ തന്നെ റിലയൻസ് ഇറക്കുമതി നിർത്തലാക്കാൻ തീരുമാനിച്ചു. റഷ്യയില്‍ നിന്ന് കയറ്റി അയക്കുന്ന ഓയില്‍ ഷിപ്പ്മെന്റുകള്‍ക്ക് ഇപ്പോള്‍ പരിശോധനയും നിയന്ത്രണവും ശക്തമായിരിക്കുകയാണ്.

റിലയൻസ് റിഫൈനറി റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ സ്വീകരിച്ച്‌ അത് സംസ്കരിച്ചു നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന വലിയ ശൃംഖലയാണ് പ്രവർത്തിപ്പിച്ചിരുന്നത്. എന്നാല്‍ പുതിയ ഉപരോധ സാഹചര്യം ഈ പ്രവർത്തനങ്ങള്‍ക്ക് നേരിട്ട് ബാധിച്ചതായി കമ്ബനി വ്യക്തമാക്കുന്നു. ഉപരോധങ്ങള്‍ ശമിക്കുന്നതോ പുതിയ വിതരണ മാർഗങ്ങള്‍ കണ്ടെത്തുന്നതോ വരെയുള്ള കാലത്ത് റഷ്യൻ ക്രൂഡിനോടുള്ള ആശ്രയം കുറയ്ക്കുക എന്നതാണ് റിലയൻസിന്റെ ഇപ്പോഴത്തെ തന്ത്രമെന്ന് വ്യവസായ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version