BUSINESS
എല്ലാ ഇവന്റുകള്ക്കുമായി സമുദ്ര ഗതാഗത സേവനം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ദോഹ തുറമുഖം
ഖത്തർ ബോട്ട് ഷോ 2025 ല് നേടിയ ശ്രദ്ധേയമായ വിജയത്തിന് പിന്നാലെ പഴയ ദോഹ തുറമുഖം ഇനിയുള്ള എല്ലാ ഇവന്റുകള്ക്കുമായി സമുദ്ര ഗതാഗത സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
സന്ദർശകരുടെ സൗകര്യം മെച്ചപ്പെടുത്തുക, തുറമുഖത്തേക്കുള്ള പ്രവേശനം സുഗമമാക്കുക, സന്ദര്ശകര്ക്ക് അസാധാരണ അനുഭവങ്ങള് നല്കാനായി അവര് ആതിഥേയത്വം വഹിക്കുന്ന പരിപാടികളിലുടനീളം കാര്യക്ഷമതയുടെ ഉയര്ന്ന നിലവാരം ഉറപ്പാക്കുക എന്നിവയില് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തുറമുഖത്തെ സേവനങ്ങളുടെ ഗുണനിലവാരം ഉയര്ത്താന് ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളുടെയും പരിപാടികളുടെയും ഭാഗമാണ് ഈ സംരംഭമെന്ന് അധികൃതര് പ്രസ്താവനയില് സ്ഥിരീകരിച്ചു.
സേവനം ആരംഭിക്കുന്നതിലൂടെ സന്ദര്ശകര്ക്ക് റിക്സോസ് ഗൾഫ് ഹോട്ടല് ദോഹ, പേൾ ഐലൻഡ് എന്നീ രണ്ട് പുറപ്പെടല് കേന്ദ്രങ്ങളില് നിന്ന് പഴയ ദോഹ തുറമുഖത്ത് എളുപ്പത്തിലും സുഗമമായും എത്തിച്ചേരാന് കഴിയും. പദ്ധതിയില് ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള് തമ്മിലുള്ള ഫലപ്രദമായ സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന സുഖകരവും വ്യതിരിക്തവുമായ യാത്രാ അനുഭവം ഇത് അവര്ക്ക് നല്കും.
സന്ദര്ശകരുടെ അനുഭവങ്ങള് മെച്ചപ്പെടുത്തുന്നതിന് സമുദ്ര ഗതാഗതത്തിനായി പ്രത്യേക ഓപ്പറേറ്ററെ നിയമിക്കുന്നതിനുള്ള ഔദ്യോഗിക ടെൻഡർ ഉടൻ ഇറക്കും.