BUSINESS

ഗൂഗിളും ആപ്പിളും കൈകോര്‍ക്കുന്നു; സംഭവിക്കുന്നത് വമ്ബൻ മാറ്റം

Published

on

സാങ്കേതിക ലോകത്തെ അമ്ബരപ്പിച്ചുകൊണ്ട് ഗൂഗിള്‍ പുതിയൊരു മാറ്റ‌ം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിമുതല്‍ പിക്‌സല്‍ 10 സ്‌മാർട്ഫോണുകള്‍ക്ക് ആപ്പിളിന്റെ എയർഡ്രോപ് ഉപയോഗിച്ച്‌ ഐഫോണുകളിലേക്കും തിരിച്ചും ഫോട്ടോകളും ഫയലുകളും അയക്കാം.

ഇതുവരെ ആൻഡ്രോയിഡ് ഫോണുകള്‍ക്ക് എയർഡ്രോപ് സംവിധാനം ഉപയോഗിക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. അതിനാല്‍ ഇത് വലിയൊരു മാറ്റമായി കണക്കാക്കപ്പെടുന്നു.

ഗൂഗിള്‍ അറിയിക്കുന്നത് പ്രകാരം, ക്വിക്ക് ഷെയർ എന്ന അവരുടെ പയല്‍ ഷെയറിംഗ് സിസ്റ്റ‌ം ഇനി ആൻഡ്രോയിഡിന് ഒപ്പം ചേർന്ന് പ്രവർത്തിക്കും. ആദ്യ ഘട്ടത്തില്‍ പിക്‌സല്‍ 10 ഫോണുകളില്‍ ലഭ്യമാകുന്ന സംവിധാനം പിന്നീട് മറ്റ‌് ആൻഡ്രോയിഡ് ഫോണുകളിലേക്കും എത്തിക്കും.

എന്താണ് എയർഡ്രോപ്പ്

ആപ്പിള്‍ ഉപകരണങ്ങള്‍ തമ്മില്‍ ഫോട്ടോ, വീഡിയോ, ഫയല്‍ എന്നിവ വളരെ വേഗത്തില്‍ അയ‌യ്‌ക്കാൻ സഹായിക്കുന്ന സംവിധാനമാണിത്. ഇന്റർനെറ്രിന്റെയോ വൈഫൈയുടെയോ സഹായമില്ലാതെ ഫയലുകള്‍ പങ്കുവെയ്‌ക്കാൻ കഴിയും. ബ്ലൂടൂത്ത് ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ഈ സംവിധാനം വളരെയധികം സുരക്ഷിതമാണെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. നേരത്തെ ആപ്പിള്‍ ഈ സംവിധാനത്തെ മറ്റ് കമ്ബനികളുമായി പങ്കുവെച്ചിരുന്നില്ല. അതിനാല്‍ ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് എയർഡ്രോപ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇപ്പോള്‍ ഗൂഗിള്‍ അവരുടെ ക്വിക്ക് ഷെയർ സംവിധാനത്തെ പുനർക്രമീകരിച്ച്‌ അത് ആപ്പിളിന്റെ എയർഡ്രോപ്പിനോട് ഒപ്പം ചേർന്ന് പ്രവർത്തിക്കുന്ന രീതിയിലാക്കി. ഫയല്‍ ഷെയറിംഗ് സമയത്തെ സുരക്ഷയും എൻക്രിപ്ഷനും തുടരുമെന്ന് കമ്ബനി അറിയിച്ചു. വ്യത്യസ്തമായ കമ്ബനികളുടെ ഫോണ്‍ ഉപയോഗിക്കുന്നവർക്കും പരസ്‌പരമുള്ള ഫയല്‍ ഷെയറിംഗ് എളുപ്പമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗൂഗിള്‍ അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version