ENTERTAINMENT
ഞങ്ങളുടെ കൊഹിനൂര്‍ തിരികെ തരൂ..; ബ്രിട്ടീഷ് വിനോദ സഞ്ചാരികളോട് മലയാളി വനിത
കേരളത്തില്‍ എത്തിയ രണ്ട് ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ നേരിട്ട ചോദ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് കടത്തി കൊണ്ടുപോയ കോഹിനൂര്‍ ഉള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കള്‍ കൊണ്ടുപോയ കോഹിനൂര്‍ ഉള്‍പ്പെടെ അമൂല്യ വസ്തുക്കള്‍ തിരികെ തരാന്‍ ഇന്ത്യന്‍ വനിതകള്‍ ആവശ്യപ്പെട്ടതായി അവകാശപ്പെടുന്ന വീഡിയോയാണ് സമൂഹ മാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ട്രാവല്‍ ക്രിയേറ്ററായ @discoverwithemma_ ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
മലയാളിയായ വനിത ബ്രിട്ടീഷ് സഞ്ചാരികളോട് ചോദിച്ചു. അവര്‍ ഇംഗ്ലണ്ട് എന്നു മറുപടി നല്‍കിയതോടെ മലയാളി വനിത ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ കൊള്ളയടിച്ചു.. നിധി, കുരുമുളക് എല്ലാം കൊണ്ടുപോയി, വിലയേറിയതും അപൂര്‍വവുമായ വജ്രമാണ് കൊഹിനൂര്‍. അത് ഇന്ത്യയ്ക്ക് തിരികെ നല്‍കുക, എന്നു പറയുകയായിരുന്നു.
പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ ടൂറിസ്റ്റുകളിലൊരാള്‍ തമാശരൂപേണ നിങ്ങള്‍ എന്റെ പൂര്‍വികരോട് സംസാരിക്കേണ്ടിവരും എന്ന് പ്രതികരിച്ചു. മറ്റയാള്‍ ഞങ്ങള്‍ ചാള്‍സ് രാജാവിനോട് സംസാരിക്കുകയും നിങ്ങളെ അറിയിക്കുകയും ചെയ്യും എന്നും കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ചോദ്യം ചോദിച്ച വനിതയും ചുറ്റുമുള്ള മറ്റുള്ളവരും ചിരിക്കുകയായിരുന്നു.
സംഭവം തമാശയാണെങ്കിലും ബ്രിട്ടീഷ് സഞ്ചാരികള്‍ ഇന്ത്യാ യാത്രയിലെ ഏറ്റവും മോശം നിമിഷങ്ങളിലൊന്ന് എന്നാണ് ഇതിനെ അടിക്കുറിപ്പില് വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്തരമൊരു അനുഭവം ഞങ്ങള്‍ക്കുണ്ടായിട്ടില്ല, എന്താണ് പറയേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍ സംഭവിച്ചതിനെ ഭയക്കുന്നു. ഞങ്ങള്‍ കൂടുതല്‍ യാത്ര ചെയ്യുന്തോറും കൊളോണിയലിസത്തിന്റെ നിഴലുകള്‍ ഇപ്പോഴും ആളുകളുടെ മനസില്‍ കിടപ്പുണ്ടെന്ന് തിരിച്ചറിഞ്ഞെന്നും വിനോദ സഞ്ചാരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.