Blog
എ ഐ മൂലമുള്ള തട്ടിപ്പുകള്‍ അധികമാകുന്നുവെന്ന് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യം വച്ചുള്ള ഓണ്‍ലൈൻ തട്ടിപ്പുകളില്‍ എഐയുടെ വർധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗൂഗിള്‍.
വ്യാജ തൊഴില്‍ അവസരങ്ങള്‍, ബിസിനസ്സ് സ്ഥാപനങ്ങളുടെ ക്ലോണ്‍ ചെയ്‌ത പേജുകള്‍, യഥാർഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കല്‍ ആപ്പുകള്‍ എന്നിവ നിർമിക്കാൻ സൈബർ കുറ്റവാളികള്‍ ഇപ്പോള്‍ എഐ ടൂളുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു.
ഇത് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അതിനാല്‍ ഓണ്‍ലൈനില്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നും ഗൂഗിള്‍ വ്യക്തമാക്കി. വ്യാജ ജോലി പോസ്റ്റിംഗുകള്‍, ആപ്പുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവ സൃഷ്‌ടിക്കാൻ കുറ്റവാളികള്‍ ഇപ്പോള്‍ ജനറേറ്റീവ് ടൂളുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിളിന്റെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീം പറഞ്ഞു.