Blog
‘എഐ യുഗത്തില്‍ സമ്ബന്നനാവുക ഈ വ്യക്തിമാത്രം’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഐ ഗോഡ്ഫാദര്‍
എഐ സാർവത്രികമായതോടെ പലമേഖലകളിലും തൊഴില്‍നഷ്ടങ്ങളുണ്ടാവുന്നുണ്ട്. പല ആഗോള കമ്ബനികളും ജീവനക്കാരെ പിരിച്ചുവിടുന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഇതിനിടെയാണ് എഐയുടെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെഫ്രി ഹിൻടണ്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഐബിഎം, ടിസിഎസ്, ആമസോണ്‍ ഉള്‍പ്പടെയുള്ള വൻകിട കമ്ബനികള്‍ ആളുകളെ പിരിച്ചുവിടുന്നതിനാണ് സാക്ഷ്യം വഹിക്കുന്നത്. അവസാനമായി പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത് ആമസോണ്‍ ആയിരുന്നു. ആയിരം കോടി രൂപ എഐ റിസർച്ചുകള്‍ക്കായി നിക്ഷേപിക്കുമെന്നും ആമസോണ്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇത്തരം പിരിച്ചുവിടലുകളെ തടഞ്ഞുനിർത്തുക സാധ്യമല്ലെന്നും എഐ വികസിച്ച് നിങ്ങളുടെ ജോലിപോവുമ്ബോള്‍ സമ്ബന്നനാവുക എലോണ്‍ മസ്‌ക് മാത്രമാണെന്നാണ് ഹിൻടണ്‍ പറയുന്നത്. ഇതൊരു സാമൂഹ്യവിപത്താണ്. ഈ മത്സരത്തില്‍ ടെക് കോടീശ്വരൻമാർ മാത്രമേ വിജയിക്കൂ എന്നും അദ്ദേഹം പറയുന്നുണ്ട്.
താൻ സമ്ബന്നനാവുമ്ബോള്‍ മറ്റുള്ളവർക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന കാര്യം എലോണ്‍ മസ്‌ക് കാര്യമാക്കുന്നില്ല. എഐയുടെ വികസനത്തിനെതിരായോ എലോണ്‍മസ്‌ക്കിനെതിരായോ അല്ല ഹിന്റണ്‍ പറയുന്നത്. എഐയുടെ വികാസത്തിന്റെ ഭാഗമായി ഉണ്ടാവാൻ പോവുന്ന സാമൂഹ്യവിപത്തിലേക്കാണ് ഹിൻടണ്‍ വിരല്‍ ചൂണ്ടുന്നത്.