Blog

യുകെ വിട്ടുപോകുന്നവരുടെ ആസ്തികളില്‍ 20% നികുതി ചുമത്താന്‍ റേച്ചല്‍ റീവ്‌സ്; പ്രവാസികള്‍ക്ക് തിരിച്ചടി

Published

on

ഏതൊക്കെ മാര്‍ഗങ്ങളിലൂടെ പിഴിച്ചില്‍ നടത്തി പണം ഉണ്ടാക്കാമെന്ന ഗവേഷണത്തിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. അതിന്റെ ഭാഗമായി യുകെ വിട്ടുപോകുന്നവരുടെ ആസ്തികളില്‍ 20% നികുതി ചുമത്താന്‍ തയാറെടുക്കുകയാണ്.യുകെ ഉപേക്ഷിച്ചിറങ്ങുന്നവരുടെ ബിസിനസ്സ് ആസ്തികളില്‍ നിന്നും നികുതി പിടിക്കാനാണ് ചാന്‍സലര്‍ തയ്യാറെടുക്കുന്നത്. ആസ്തികളില്‍ സെറ്റ്‌ലിംഗ് അപ്പ് ചാര്‍ജ്ജുകള്‍ ചുമത്താനാണ് ട്രഷറി പദ്ധതിയിടുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജി7 രാജ്യങ്ങളിലെ ആദ്യ നീക്കത്തിലൂടെ 2 ബില്ല്യണ്‍ പൗണ്ട് പൊതുഖജനാവിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് നിലവില്‍ എക്‌സ്പാറ്റ് സ്റ്റാറ്റസ് ഉള്ളവര്‍ക്ക് 6000 പൗണ്ടും, അതില്‍ കൂടുതലും മൂല്യമുള്ള പ്രോപ്പര്‍ട്ടിയും, ഭൂമിയും വില്‍ക്കുമ്പോള്‍ 20% ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സില്‍ ഇളവ് നല്‍കുന്നില്ല. എന്നാല്‍ ഓഹരി പോലുള്ള ചില ആസ്തികള്‍ വില്‍ക്കുമ്പോള്‍ ഈ ഇളവ് കിട്ടുന്നുണ്ട്.

പുതിയ പദ്ധതികള്‍ പ്രകാരം രാജ്യം വിട്ടുപോകുമ്പോള്‍ ഈ ആസ്തികള്‍ വില്‍ക്കുന്നവര്‍ക്ക് 20% ചാര്‍ജ്ജ് ചുമത്താനാണ് നീക്കം. അതേസമയം ഇതുള്‍പ്പെടെ വിവിധ പദ്ധതികള്‍ ആലോചനയിലാണെന്നും, ഏതെല്ലാം അന്തിമപ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പായിട്ടില്ലെന്നുമാണ് ട്രഷറി സ്രോതസ്സുകള്‍ നല്‍കുന്ന വിവരം.

നികുതി വര്‍ധനവുകളും, ബിസിനസ്സ് നിക്ഷേപങ്ങളിലെ ഇടിവും അടുത്ത വര്‍ഷം യുകെ സമ്പദ് വ്യവസ്ഥ വളര്‍ച്ച 1 ശതമാനത്തില്‍ താഴേക്ക് എത്തിക്കുമെന്നാണ് ഇവൈ ഐറ്റം ക്ലബ് നല്‍കുന്ന മുന്നറിയിപ്പ്. ബജറ്റ് അവതരണം മൂന്നാഴ്ച മാത്രം അകലെ നില്‍ക്കുമ്പോള്‍ ബ്രിട്ടന്റെ വളര്‍ച്ചാ നിരക്കും ഇവര്‍ താഴ്ത്തിയിട്ടുണ്ട്. ആസ്തികള്‍ വിറ്റു നാട്ടിലേയ്‌ക്കോ മറ്റു വിദേശ രാജ്യങ്ങളിലേയ്ക്കോ പോകാനിരുന്ന പ്രവാസികള്‍ക്ക് വലിയ ആഘാതമായിരിക്കും പുതിയ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version