Connect with us

BUSINESS

നിര്‍മിതബുദ്ധി വ്യോമയാന രംഗത്തേക്കും; ഓപ്പണ്‍ എഐയുമായി കരാറില്‍ ഏര്‍പ്പെട്ട് എമിറേറ്റ്‌സ്

Published

on

വ്യോമയാന രംഗത്തേക്കും കടന്നുകയറാന്‍ നിര്‍മിതബുദ്ധി (എഐ). ദൈനംദിന പ്രവര്‍ത്തനങ്ങളിലും ഉപഭോക്തൃ സേവനത്തിലും നവീകരണത്തിലും നിര്‍മിതബുദ്ധിയുടെ പിന്തുണ ഉറപ്പാക്കാന്‍ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഓപ്പണ്‍ എഐയുമായി കരാറില്‍ ഏര്‍പ്പെട്ടു. വിമാനക്കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉടനീളം എഐ വ്യാപകമാക്കാനാണ് നീക്കം. ചാറ്റ്ജിപിടി എന്റര്‍പ്രൈസിന്റെ വിന്യാസം, പ്രത്യേക എഐ പരിശീലന പരിപാടികള്‍ എന്നിവയെല്ലാം ആദ്യഘട്ടത്തില്‍ നടപ്പാക്കും.

എമിറേറ്റ്‌സിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് എഐ ഉപയോഗിച്ച് പരിഹാരങ്ങള്‍ കണ്ടെത്താനും അത് നടപ്പിലാക്കാനുമുള്ള നീക്കങ്ങള്‍ സഹകരണത്തിന്റെ കേന്ദ്രബിന്ദുവാണ്. പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘകാല ആസൂത്രണത്തില്‍ എഐയെ സംയോജിപ്പിക്കും.

എക്‌സിക്യൂട്ടീവ് തലത്തിലുള്ള തന്ത്രപരമായ ഏകോപനം എഐ സാധ്യമാക്കും. വ്യോമയാന വ്യവസായരംഗത്തെ സങ്കീര്‍ണമായ വെല്ലുവിളികള്‍ നേരിടാനും പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും എഐ സഹായിക്കും എന്നാണ് എമിറേറ്റ്‌സ് വിലയിരുത്തുന്നത്. വ്യോമയാന മേഖലയുടെ ഭാവിയെ എഐ എങ്ങനെ മാറ്റിമറിക്കും എന്നതിന്റെ ഉദാഹരണമാണ് ഈ കരാറെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രവര്‍ത്തനങ്ങളില്‍ എഐ മോഡലുകളുടെ ഇടപെടല്‍ കാര്യക്ഷമമാക്കുന്നതിന് എമിറേറ്റ്‌സിലെയും ഓപ്പണ്‍എഐയിലെയും സാങ്കേതിക ടീമുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് കരാറിലൂടെ ധാരണയില്‍ എത്തിയിരിക്കുന്നത്. ജീവനക്കാരെ ശാക്തീകരിക്കുന്നതിലും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിലും എഐ നിര്‍ണായ പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തല്‍.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

BUSINESS

എല്ലാ ഇവന്റുകള്‍ക്കുമായി സമുദ്ര ഗതാഗത സേവനം തുടങ്ങുമെന്ന് പ്രഖ്യാപിച്ച്‌ ദോഹ തുറമുഖം

Published

on

By

ഖത്തർ ബോട്ട് ഷോ 2025 ല് നേടിയ ശ്രദ്ധേയമായ വിജയത്തിന് പിന്നാലെ പഴയ ദോഹ തുറമുഖം ഇനിയുള്ള എല്ലാ ഇവന്റുകള്ക്കുമായി സമുദ്ര ഗതാഗത സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

സന്ദർശകരുടെ സൗകര്യം മെച്ചപ്പെടുത്തുക, തുറമുഖത്തേക്കുള്ള പ്രവേശനം സുഗമമാക്കുക, സന്ദര്ശകര്ക്ക് അസാധാരണ അനുഭവങ്ങള് നല്കാനായി അവര് ആതിഥേയത്വം വഹിക്കുന്ന പരിപാടികളിലുടനീളം കാര്യക്ഷമതയുടെ ഉയര്ന്ന നിലവാരം ഉറപ്പാക്കുക എന്നിവയില് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തുറമുഖത്തെ സേവനങ്ങളുടെ ഗുണനിലവാരം ഉയര്ത്താന് ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളുടെയും പരിപാടികളുടെയും ഭാഗമാണ് ഈ സംരംഭമെന്ന് അധികൃതര് പ്രസ്താവനയില് സ്ഥിരീകരിച്ചു.


സേവനം ആരംഭിക്കുന്നതിലൂടെ സന്ദര്ശകര്ക്ക് റിക്സോസ് ഗൾഫ് ഹോട്ടല് ദോഹ, പേൾ ഐലൻഡ് എന്നീ രണ്ട് പുറപ്പെടല് കേന്ദ്രങ്ങളില് നിന്ന് പഴയ ദോഹ തുറമുഖത്ത് എളുപ്പത്തിലും സുഗമമായും എത്തിച്ചേരാന് കഴിയും. പദ്ധതിയില് ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള് തമ്മിലുള്ള ഫലപ്രദമായ സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന സുഖകരവും വ്യതിരിക്തവുമായ യാത്രാ അനുഭവം ഇത് അവര്ക്ക് നല്കും.
സന്ദര്ശകരുടെ അനുഭവങ്ങള് മെച്ചപ്പെടുത്തുന്നതിന് സമുദ്ര ഗതാഗതത്തിനായി പ്രത്യേക ഓപ്പറേറ്ററെ നിയമിക്കുന്നതിനുള്ള ഔദ്യോഗിക ടെൻഡർ ഉടൻ ഇറക്കും.

Continue Reading

BUSINESS

ഗൂഗിളും ആപ്പിളും കൈകോര്‍ക്കുന്നു; സംഭവിക്കുന്നത് വമ്ബൻ മാറ്റം

Published

on

By

സാങ്കേതിക ലോകത്തെ അമ്ബരപ്പിച്ചുകൊണ്ട് ഗൂഗിള്‍ പുതിയൊരു മാറ്റ‌ം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിമുതല്‍ പിക്‌സല്‍ 10 സ്‌മാർട്ഫോണുകള്‍ക്ക് ആപ്പിളിന്റെ എയർഡ്രോപ് ഉപയോഗിച്ച്‌ ഐഫോണുകളിലേക്കും തിരിച്ചും ഫോട്ടോകളും ഫയലുകളും അയക്കാം.

ഇതുവരെ ആൻഡ്രോയിഡ് ഫോണുകള്‍ക്ക് എയർഡ്രോപ് സംവിധാനം ഉപയോഗിക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. അതിനാല്‍ ഇത് വലിയൊരു മാറ്റമായി കണക്കാക്കപ്പെടുന്നു.

ഗൂഗിള്‍ അറിയിക്കുന്നത് പ്രകാരം, ക്വിക്ക് ഷെയർ എന്ന അവരുടെ പയല്‍ ഷെയറിംഗ് സിസ്റ്റ‌ം ഇനി ആൻഡ്രോയിഡിന് ഒപ്പം ചേർന്ന് പ്രവർത്തിക്കും. ആദ്യ ഘട്ടത്തില്‍ പിക്‌സല്‍ 10 ഫോണുകളില്‍ ലഭ്യമാകുന്ന സംവിധാനം പിന്നീട് മറ്റ‌് ആൻഡ്രോയിഡ് ഫോണുകളിലേക്കും എത്തിക്കും.

എന്താണ് എയർഡ്രോപ്പ്

ആപ്പിള്‍ ഉപകരണങ്ങള്‍ തമ്മില്‍ ഫോട്ടോ, വീഡിയോ, ഫയല്‍ എന്നിവ വളരെ വേഗത്തില്‍ അയ‌യ്‌ക്കാൻ സഹായിക്കുന്ന സംവിധാനമാണിത്. ഇന്റർനെറ്രിന്റെയോ വൈഫൈയുടെയോ സഹായമില്ലാതെ ഫയലുകള്‍ പങ്കുവെയ്‌ക്കാൻ കഴിയും. ബ്ലൂടൂത്ത് ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ഈ സംവിധാനം വളരെയധികം സുരക്ഷിതമാണെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. നേരത്തെ ആപ്പിള്‍ ഈ സംവിധാനത്തെ മറ്റ് കമ്ബനികളുമായി പങ്കുവെച്ചിരുന്നില്ല. അതിനാല്‍ ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് എയർഡ്രോപ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇപ്പോള്‍ ഗൂഗിള്‍ അവരുടെ ക്വിക്ക് ഷെയർ സംവിധാനത്തെ പുനർക്രമീകരിച്ച്‌ അത് ആപ്പിളിന്റെ എയർഡ്രോപ്പിനോട് ഒപ്പം ചേർന്ന് പ്രവർത്തിക്കുന്ന രീതിയിലാക്കി. ഫയല്‍ ഷെയറിംഗ് സമയത്തെ സുരക്ഷയും എൻക്രിപ്ഷനും തുടരുമെന്ന് കമ്ബനി അറിയിച്ചു. വ്യത്യസ്തമായ കമ്ബനികളുടെ ഫോണ്‍ ഉപയോഗിക്കുന്നവർക്കും പരസ്‌പരമുള്ള ഫയല്‍ ഷെയറിംഗ് എളുപ്പമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗൂഗിള്‍ അറിയിക്കുന്നു.

Continue Reading

BUSINESS

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ദുബൈ ബജറ്റിന് അംഗീകാരം

Published

on

By

2026 – 28 വർഷത്തേക്കുള്ള ദുബൈ സർക്കാറിന്റെ പൊതു ബജറ്റിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.

എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബജറ്റാണിത്. 329.2 ബില്യണ്‍ ദിർഹത്തിന്റെ വരുമാനവും 302.7 ബില്യണ്‍ ദിർഹമിന്റെ ചെലവുകളുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. അഞ്ച് ശതമാനം പ്രവർത്തന മിച്ചവും കണക്കാക്കുന്നു.

അഞ്ച് ബില്യണ്‍ ദിർഹത്തിന്റെ പൊതുകരുതല്‍ ധനം ഉള്‍പ്പെടെ 107.7 ബില്യണ്‍ ദിർഹത്തിന്റെ വരുമാനമാണ് 2026ല്‍ പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യ, നിർമാണ പദ്ധതി മേഖലക്കാണ് ബജറ്റില്‍ സിംഹഭാഗവും നീക്കിവെച്ചത്. 48 ശതമാനം തുക ഈ മേഖലക്ക് വകയിരുത്തിയപ്പോള്‍ സാമൂഹിക വികസന മേഖലക്ക് 28 ശതമാനവും സുരക്ഷ, നീതി മേഖലക്ക് 18 ശതമാനവും സർക്കാർ വികസന മേഖലക്ക് ആറ് ശതമാനവും നീക്കിവെച്ചു.

എമിറേറ്റിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിന് അനുസൃതമായി സുസ്ഥിര സാമ്ബത്തിക വളർച്ച കൈവരിക്കാനും സർക്കാർ സേവനങ്ങളെ പിന്തുണക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. സമൂഹത്തിന് സുരക്ഷിതവും സമൃദ്ധവുമായ അന്തരീക്ഷം നല്‍കുന്നതിനൊപ്പം ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്താനും പുതിയ ബജറ്റ് സഹായിക്കും.

Continue Reading

Trending

Copyright © 2025