CANADA
കാനഡ പൗരത്വ നിയമങ്ങള്‍ പരിഷ്കരിക്കുന്നു; പുതിയ നീക്കം ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുമെന്ന് സൂചന
രാജ്യത്തെ പൗരത്വനിയമം ഭേദഗതി വരുത്താനൊരുങ്ങി കാനഡ. വിദേശത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്ത കുട്ടികള്‍ക്കും ആയിരക്കണക്കിന് ഇന്ത്യന്‍ വംശജരായ കുടുംബങ്ങള്‍ക്കും ഗുണകരമാകുന്നതാണ് പുതിയ ബില്‍.
പൗരത്വ നിയമം (2025) ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ സി-3 കഴിഞ്ഞ ബുധനാഴ്ച സെനറ്റില്‍ പാസാക്കി. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പൗരത്വനിയമം കൂടുതല്‍ ലളിതമാകും.
2009ല്‍ അവതരിപ്പിച്ച ബില്‍ അനുസരിച്ച് കാനഡയ്‌ക്കു പുറത്ത് ജനിക്കുന്നതോ ദത്തെടുക്കപ്പെടുന്നതോ ആയ കുട്ടികള്‍ക്ക് പൗരത്വം ലഭിക്കണമെങ്കില്‍, മാതാപിതാക്കളില്‍ ഒരാളെങ്കിലും കാനഡയില്‍ ജനിച്ചവരാകണം. എന്നാല്‍ മാത്രമേ വംശാവലി അനുസരിച്ച് പൗരത്വം ലഭിക്കുമായിരുന്നുള്ളൂ. അതായത് 2009-ലെ നിയമം അനുസരിച്ച്, കനേഡിയൻ മാതാപിതാക്കള്‍ വിദേശത്ത് ജനിച്ചവരാണെങ്കില്‍, അവരുടെ വിദേശത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വയമേവ കനേഡിയൻ പൗരന്മാരാകാൻ കഴിയില്ല. 2023 ഡിസംബറില്‍, ഒന്റാറിയോ സുപ്പീരിയർ കോടതി ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ തീരുമാനം അംഗീകരിക്കുകയും വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതും. വിദേശത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ കുട്ടികളുള്ള കുടുംബങ്ങള്‍, മുൻ നിയമങ്ങളാല്‍ ഒഴിവാക്കപ്പെട്ട ആളുകള്‍ എന്നിവർക്ക് പൗരത്വം നല്‍കുന്നതാണ് പുതിയ ബില്‍ എന്നാണ് കാനഡയിലെ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് വിശദമാക്കുന്നത്.
പുതിയ വ്യവസ്ഥ പ്രകാരം, വിദേശത്ത് ജനിച്ച ഒരു കനേഡിയൻ രക്ഷിതാവിന് കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്ബ് കുറഞ്ഞത് 1,095 ദിവസമെങ്കിലും കാനഡയില്‍ ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അവരുടെ കുട്ടിക്കും കനേഡിയൻ പൗരത്വം ലഭിക്കും. യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരത്വ നിബന്ധനകളോട് ഏറെ സമാനമാണ് കാനഡയിലെ പുതിയ വ്യവസ്ഥ. നേരത്തെയുള്ള വ്യവസ്ഥ അനുസരിച്ച് ലോസ്റ്റ് കനേഡിയൻസ് എന്ന വിഭാഗത്തില്‍ നിരവധിപ്പേർ ഉള്‍പ്പെട്ടിരുന്നു. ഇവർക്ക് പൗരത്വം ലഭിക്കും. ബില്‍ സി 3യെ വലിയ രീതിയിലാണ് പതിനായിര കണക്കിന് ഇന്ത്യക്കാർ അടക്കമുള്ള കുടിയേറ്റ സമൂഹം വരവേല്‍ക്കുന്നത്.
CANADA
ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ കാനഡ മോഹത്തിന് മേല്‍ കരിനിഴല്‍; ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് സമര്‍പ്പിച്ച അപേക്ഷകളില്‍ 74 ശതമാനവും നിരസിച്ചു
കാനഡയില്‍ ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് വൻ തിരിച്ചടി. കാനഡയില്‍ വിദ്യാഭ്യാസ വീസയ്ക്കായി അപേക്ഷിക്കുന്ന ഭൂരിപക്ഷം ഇന്ത്യൻ വിദ്യാർത്ഥികളുടെയും അപേക്ഷ നിരസിക്കുന്നു എന്നാണ് റിപ്പോർട്ട്.
ഈ വർഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് സമർപ്പിച്ച അപേക്ഷകളില്‍ 74 ശതമാനവും കനേഡിയൻ അധികൃതർ നിരസിച്ചു. കഴിഞ്ഞ വർഷം അതേ കാലയളവില്‍ 32 ശതമാനം അപേക്ഷകള്‍ മാത്രമായിരുന്നു നിരസിച്ചത്. റോയിറ്റേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാൻ കാനഡ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കടുത്ത നടപടിയെന്ന് സൂചന. ഓഗസ്റ്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ 40 ശതമാനം തള്ളിയപ്പോള്‍, ചൈനീസ് അപേക്ഷകളില്‍ 24 ശതമാനം നിരസിക്കപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യൻ വിദ്യാർത്ഥികളുടെ കാനഡയിലേക്കുള്ള പ്രവണതയും കുത്തനെ കുറഞ്ഞു. 2023 ഓഗസ്റ്റില്‍ 20,900 പേർ അപേക്ഷിച്ചപ്പോള്‍, ഇക്കൊല്ലം ആ സംഖ്യ 4,515 ആയി ചുരുങ്ങിയിട്ടുണ്ട്.
ഖലിസ്താൻ വാദി ഹർദീപ് സിംഗ് നിജ്ജർ വധക്കേസില്‍ ഇന്ത്യക്കു പങ്കുണ്ടെന്ന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച ആരോപണത്തോടെ ഇരുരാജ്യ ബന്ധം വഷളായിരുന്നുവെങ്കിലും, ഇപ്പോള്‍ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്ന ഘട്ടത്തിലാണ്. എന്നാല്‍ ഈ പുതിയ നിരസണനിരക്ക്, ബന്ധങ്ങള്‍ മെച്ചപ്പെടുന്ന സാഹചര്യത്തിലും ഉദ്വേഗം സൃഷ്ടിക്കുന്നു.
-
HOME2 months agoവനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ.
-
BUSINESS2 months agoചാറ്റ്ജിപിടിക്ക് സമാനമായ ‘വെരിറ്റാസ്’; പുതിയ എഐ ആപ്പുമായി ആപ്പിൾ, ലക്ഷ്യം അടുത്ത തലമുറ ‘സിരി’.
-
MIDDLE EAST2 months agoഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി; 10895 പേരെ സൗദിയിൽ നിന്ന് നാടുകടത്തി.
-
SPORTS2 months agoപെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടിപടി.
-
ENTERTAINMENT2 months agoമോഹൻലാൽ എന്ന വിസ്മയം, ഫീൽ ഗുഡ് ഡ്രാമ; ഒടിടിയിലും കയ്യടി നേടി ‘ഹൃദയപൂര്‍വ്വം.
-
ENTERTAINMENT2 months agoഗ്യാരേജിൽ നിന്ന് ടെക് ഭീമനിലേക്ക്, ഗൂഗിളിന് ഇന്ന് 27ാം പിറന്നാൾ.
-
SPORTS2 months ago‘ചാമ്പ്യന്മാർക്ക് ട്രോഫി നിഷേധിക്കപ്പെട്ടു, ഇങ്ങനെയൊരു അനുഭവം ആദ്യം’; മാച്ച് ഫീ ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് സൂര്യകുമാർ യാദവ്.
-
BUSINESS1 month agoദക്ഷിണ ഇന്ത്യൻ രുചിയിൽ നിന്ന് ഫ്രൈഡ് ചിക്കനിലേക്ക് — മുഹമ്മദ് റഷീദിന്റെ പുതിയ ബ്രാൻഡ് ‘ചിക്ടെയിൽസ്’ ആരംഭിച്ചു
