Connect with us

HOME

സെഞ്ച്വറി നേടിയിട്ടും ആഘോഷിച്ചില്ല; ഇന്ത്യന്‍ ജയത്തിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ജെമീമ റോഡ്രിഗ്‌സ്

Published

on

ഓസ്‌ട്രേലിയക്ക് എതിരെ ഒരു സെഞ്ച്വറി നേടുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റേയും സ്വപ്‌നമാണ്.അത് ലോകകപ്പ് സെമി ഫൈനലില്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാനുതകുന്നതാണെങ്കില്‍ ഏതൊരു താരവും മതിമറന്ന് ആഘോഷിക്കും.

നവി മുംബയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഓസീസിനെതിരെ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടപ്പോഴും പിന്നീട് സെഞ്ച്വറി തികച്ചപ്പോഴും ജെമീമ റോഡ്രിഗ്‌സ് എന്ന മുംബയ്ക്കാരി ആഘോഷിക്കുകയോ ബാറ്റ് ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുകയോ ചെയ്തില്ല.

49ാം ഓവറിലെ 3ാം പന്തില്‍ അമന്‍ജോത് കൗറിന്റെ ഷോട്ട് അതിര്‍ത്തി കടന്ന് ഇന്ത്യ മത്സരം വിജയിച്ചതിന് പിന്നാലെ ജെമീമയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തന്റെ പതിവ് ബാറ്റിംഗ് പൊസിഷനില്‍ നിന്ന് മാറിയാണ് സെമിയില്‍ താരം ബാറ്റ് ചെയ്യാനെത്തിയത്. സാധാരണ അഞ്ചാം നമ്ബറില്‍ ബാറ്റ് ചെയ്യുന്ന താരം ഇന്ന് ക്രീസിലെത്തിയത് മൂന്നാം നമ്ബറില്‍. 134 പന്തുകള്‍ നേരിട്ട് 14 ബൗണ്ടറികളുടെ അകമ്ബടിയോടെയാണ് റോഡ്രിഗ്‌സിന്റെ ഇന്നിംഗ്‌സ്.

മത്സരത്തിലെ വിജയശില്‍പ്പിയായതിന് ശേഷം താരം നടത്തിയത് വൈകാരികമായ പ്രതികരണമായിരുന്നു. എന്തുകൊണ്ടാണ് സെഞ്ച്വറി നേട്ടം ആഘോഷിക്കാത്തത് എന്ന ചോദ്യത്തിന് ഇന്ന് തന്റെ സെഞ്ച്വറിക്ക് ഒരു പ്രസക്തിയുമില്ലായെന്നും ഇന്ത്യയുടെ ജയം മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത് എന്നുമാണ് താരം പ്രതികരിച്ചത്. ദൈവത്തിനും തന്റെ മാതാപിതാക്കള്‍ക്കും പരിശീലകനും നന്ദി പറഞ്ഞ ജെമീമ പ്ലെയര്‍ ഓഫ് ദി മാച്ച്‌ പുരസ്‌കാരം ഏറ്റുവാങ്ങിയത് നിറഞ്ഞ കണ്ണുകളോടെയായിരുന്നു.

ഈ ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ ഇന്ത്യ തോറ്റപ്പോള്‍ ബൗളിംഗ് ശക്തി കൂട്ടാന്‍ ഒരു ബാറ്ററെ കുറച്ചപ്പോള്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു ജെമീമയ്ക്ക്. അതേ ജെമീമയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് ശക്തരായ ഓസീസിനെതിരെ റെക്കോഡ് സ്‌കോര്‍ പിന്തുടരാന്‍ ഇന്ത്യക്ക് അടിത്തറ പാകിയത് കാലത്തിന്റെ കാവ്യനീതിയാണ്. നവംബര്‍ രണ്ടിന് നടക്കുന്ന ഫൈനലിലും താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഇന്ത്യക്ക് കന്നിക്കിരീടം സമ്മാനിക്കുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

HOME

ചൈനയ്‌ക്ക് ഉചിതമായ മറുപടി നല്‍കാൻ തയ്യാറെടുക്കുന്നു ! ഇന്ത്യ ഹിമാലയം വരെ റോഡുകളും തുരങ്കങ്ങളും വ്യോമപാതകളും നിര്‍മ്മിക്കുന്നുവെന്ന് യുഎസ് റിപ്പോര്‍ട്ട്

Published

on

By

ചൈനയുമായുള്ള ഭാവിയിലെ സംഘർഷം മുൻകൂട്ടി കണ്ട് ഇന്ത്യ, ഹിമാലയൻ മേഖലയില്‍ വൻ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു.

തർക്കമുള്ള അതിർത്തി പ്രദേശങ്ങളില്‍ സൈനിക വിന്യാസവും വിതരണ ലൈനുകളും ശക്തിപ്പെടുത്തുന്നതിനായി റോഡുകള്‍, തുരങ്കങ്ങള്‍, എയർസ്ട്രിപ്പുകള്‍ എന്നിവ നിർമ്മിക്കുന്നതിനായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ടെന്ന് യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന റിപ്പോർട്ട് പറയുന്നു.

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിലുള്ള 2,200 മൈല്‍ നീളമുള്ള അതിർത്തി, യഥാർത്ഥ നിയന്ത്രണ രേഖ (എല്‍എസി എന്നറിയപ്പെടുന്നത് ) വളരെക്കാലമായി സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ്. 2020 ല്‍ കിഴക്കൻ ലഡാക്കിലെ ഗാല്‍വാൻ താഴ്‌വരയില്‍ ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക തയ്യാറെടുപ്പിന്റെ യഥാർത്ഥ അവസ്ഥ തുറന്നുകാട്ടിയിരുന്നു.

ഇന്ത്യയ്‌ക്കുള്ള പ്രശ്നങ്ങള്‍

വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍ ആ സമയത്ത് ചൈനയുടെ മെച്ചപ്പെട്ട റോഡ്, റെയില്‍ ശൃംഖല കാരണം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കൂടുതല്‍ സൈന്യത്തെ അയയ്‌ക്കാൻ കഴിയുമായിരുന്നു. എന്നാല്‍ ബുദ്ധിമുട്ടുള്ളതും പരിമിതവുമായ റോഡുകള്‍ കാരണം ഇങ്ങോട്ടേക്ക് സൈനികരെ എത്തിക്കാൻ ഇന്ത്യയ്‌ക്ക് ഒരു ആഴ്ച വരെ സമയമെടുക്കുമെന്നാണ്.

2020 ന് ശേഷം ഇന്ത്യയുടെ ചിന്താഗതിയില്‍ മാറ്റം

2020 ലെ സംഭവം ഇന്ത്യയുടെ ചിന്താഗതിയില്‍ ഒരു പ്രധാന മാറ്റത്തിന് കാരണമായതായി മുൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറയുന്നു. അതിർത്തി പ്രദേശങ്ങളിലെ ഗതാഗത സൗകര്യങ്ങളില്‍ പൂർണ്ണമായ ഒരു നവീകരണം ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉയർന്ന പ്രദേശങ്ങളിലെ സൈനിക പോസ്റ്റുകളുമായും പ്രാദേശിക വാസസ്ഥലങ്ങളുമായും ബന്ധിപ്പിക്കുന്നതിന് ഇന്ത്യ നിരവധി പദ്ധതികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

പാങ്കോങ് തടാകത്തിലും പ്രവർത്തനങ്ങള്‍ ഊർജിതമാക്കി

പാങ്കോങ് ത്സോ തടാക മേഖലയിലും പ്രവർത്തനങ്ങള്‍ വ്യാപകമാണ്. ഇന്ത്യയുടെ ലഡാക്കും ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശവും വ്യാപിച്ചുകിടക്കുന്ന ഈ തടാകം വളരെക്കാലമായി തർക്ക വിഷയമാണ്. 2020 മുതല്‍ ഇരു രാജ്യങ്ങളും അവിടെ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വേഗത്തില്‍ വികസിപ്പിച്ചിട്ടുണ്ട്. തടാകത്തിന്റെ വടക്കൻ, തെക്കൻ തീരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പാലം ചൈന അടുത്തിടെ പൂർത്തിയാക്കി സൈനിക നീക്കത്തിന് സൗകര്യമൊരുക്കിയിരുന്നു.

Continue Reading

HOME

ആഴ്‌ചകള്‍ക്കകം റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ ഫലപ്രദമെന്നും പ്രതികരണം

Published

on

By

റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലെ ഫലം ‘മുമ്ബത്തേതിലും അടുത്തെത്തി’ എന്ന് സൂചിപ്പിച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെഫ്‌ളോറിഡ: റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലെ ഫലം ‘മുമ്ബത്തേതിലും അടുത്തെത്തി’ എന്ന് സൂചിപ്പിച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി തന്റെ ഫ്‌ളോറിഡയിലെ വസതിയായ മാർ അ ലാഗോയില്‍ ചർച്ച നടത്തിയ ശേഷമായിരുന്നു ട്രംപിന്റെ അത്തരം പ്രതികരണം. എന്നാല്‍ സമാധാന ചർച്ചകളില്‍ ചില സങ്കീർണ പ്രശ്‌നങ്ങള്‍ ഇനിയുമുണ്ടെന്നും അവ പരിഹരിക്കപ്പെടണമെന്നും ട്രംപ് പറഞ്ഞു.

പതിനായിരക്കണക്കിനുപേർ മൂന്ന് വർഷം കൊണ്ട് മരിച്ച റഷ്യ-യുക്രെയ്‌ൻ യുദ്ധം ആഴ്‌ചകള്‍ക്കകം അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ചർച്ചകള്‍ക്ക് ശേഷം ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും ഫോണില്‍ ചർച്ച നടത്തി. ട്രംപുമായി നടന്നത് ഫലപ്രദമായ ചർച്ചയെന്നാണ് റഷ്യൻ പ്രതികരണം.

‘ഞങ്ങളുടെ ചർച്ച വളരെ നന്നായി നടന്നു. എല്ലാ വിഷയങ്ങളിലും ഞങ്ങള്‍ ചർച്ച നടത്തി. യുദ്ധം ‌അവസാനിപ്പിക്കുന്നതില്‍ ഇരുപക്ഷവും വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്.’ ചർച്ചയ്‌ക്ക് ശേഷം ട്രംപ് വ്യക്തമാക്കി.

അതേസമയം സമാധാന കരാറിന്റെ പുതിയ പതിപ്പിനെ റഷ്യ നേരത്തെ‌ പിന്തുണച്ചിരുന്നില്ല. യുക്രെയിനില്‍ തങ്ങള്‍ പിടിച്ചെടുത്ത സ്ഥലങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടാണ് റഷ്യയ്‌ക്ക്. താത്കാലിക വെടിനിറുത്തലിനും തയ്യാറല്ല. സ്വന്തം ഭൂമി വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കില്ലെന്ന് യുക്രെയിനും വ്യക്തമാക്കിയിരുന്നു.

യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ യുക്രെയിൻ ആഗ്രഹിക്കുന്നില്ലെങ്കില്‍, സൈനിക ശക്തിയിലൂടെ എല്ലാ ലക്ഷ്യങ്ങളും തങ്ങള്‍ നേടിയെടുത്തിരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഭീഷണിസ്വരം മുഴക്കിയിരുന്നു. സംഘർഷം സമാധാനപരമായി പരിഹരിക്കാൻ യുക്രെയിൻ ഒട്ടും തിടുക്കം കാട്ടുന്നില്ലെന്നും പുട്ടിൻ കുറ്റപ്പെടുത്തി.അതേ സമയം, റഷ്യ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയും ആരോപിച്ചു.

Continue Reading

HOME

തുര്‍ക്കിയും ഇസ്രയേലും തമ്മിലുള്ള ബന്ധം വഷളാകുന്നു; ഗാസയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള പട്ടാളക്കാരില്‍ തുര്‍ക്കിക്കാര്‍ വേണ്ടെന്നും ഇസ്രയേല്‍

Published

on

By

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള ബന്ധം വഷളാവുന്നു.

ഗാസയില്‍ സമാധാനം സൃഷ്ടിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ വിവിധ മുസ്ലിംരാജ്യങ്ങളില്‍ നിന്നുള്ള പട്ടാളക്കാരില്‍ തുര്‍ക്കിക്കാര്‍ വേണ്ടെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രയേല്‍. കാരണം തുര്‍ക്കി പട്ടാളക്കാര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതിന് പകരം ഗാസയിലെ ഹമാസിനെ പിന്തുണച്ച്‌ ഇസ്രയേലി പട്ടാളക്കാര്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ബെഞ്ചമിന്‍ നെതന്യാഹു സംശയിക്കുന്നു.

സോമാലിയ ലാന്‍റ് എന്ന പുതിയ രാജ്യത്തെ സ്വതന്ത്ര പരമാധികാരരാജ്യമായി ഐക്യരാഷ്‌ട്രസഭയില്‍ ഇസ്രയേല്‍ പിന്തുണച്ചത് തുര്‍ക്കിയെ ശുണ്ഠി പിടിപ്പിച്ചിരിക്കുകയാണ്. കാരണം 1991ല്‍ സൊമാലിയ സര്‍ക്കാര്‍ തകര്‍ന്നപ്പോള്‍ അതില്‍ നിന്നും രൂപം കൊണ്ട രാജ്യമാണ് സൊമാലിയലാന്‍റ്. ഇതിനെ സൊമാലിയ അംഗീകരിക്കുന്നില്ല. മുസ്ലിം രാജ്യമായ സൊമാലിയയെ ശക്തമായി പിന്തുണയ്‌ക്കുന്ന രാജ്യമാണ് തുര്‍ക്കി. ഇപ്പോള്‍ സൊമാലിയലാന്‍റിനെ ഇസ്രയേല്‍ അംഗീകരിക്കുന്നതോടെ അത് സൊമാലിയയ്‌ക്കും അവരെ അംഗീകരിക്കുന്ന തുര്‍ക്കിക്കും എതിരായ വെല്ലുവിളി ആയി മാറും.

ഇസ്ലാമിനെ ശക്തമായി പിന്തുണയ്‌ക്കുന്ന തുര്‍ക്കിയുടെ പ്രസിഡന്‍റ് എര്‍ദോഗാന്‍ പലസ്തീന്‍ എന്ന രാഷ്‌ട്രത്തെ അംഗീകരിക്കുന്ന നേതാവാണ്. മുസ്ലിം രാജ്യങ്ങളുടെ നേതാവായി അറിയപ്പെടുന്ന ആളാണ് എര്‍ദോഗാന്‍. ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യയ്‌ക്കും അത് ബോധ്യമായതാണ്. തുര്‍ക്കിയില്‍ ഭൂകമ്ബം ഉണ്ടായപ്പോള്‍ ഏറ്റവുമാദ്യം സഹായവുമായി കടന്നുചെന്ന രാജ്യമാണ് ഇന്ത്യ. പക്ഷെ അതെല്ലാം മറന്ന് മുസ്ലിം രാജ്യം എന്ന ഒരൊറ്റ പരിഗണന നല്‍കി എര്‍ദോഗാന്‍ പാകിസ്ഥാന് ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കാനുള്ള ഡ്രോണുകളും മിസൈലുകളും നല്‍കുകയായിരുന്നു. അതിന് ശേഷം ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തിലും വിള്ളല്‍ വീണിരിക്കുകയാണ്. ഇസ്ലാമിക മതഭ്രാന്തുള്ള എര്‍ദോഗാന്‍ ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു കണക്കുകൂട്ടുന്നു.

സിറിയയില്‍ അസാദ് ഭരണകൂടത്തെ അട്ടിമറിച്ച ശേഷം അവിടുത്തെ സര്‍ക്കാരില്‍ നിര്‍ണ്ണായകസ്വാധീനം തുര്‍ക്കി നേടിയെടുത്തിട്ടുണ്ട്. സിറിയ അതിര്‍ത്തിയില്‍ കുര്‍ദ്ദുകളെ ഇല്ലാതാക്കാന്‍ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ വ്യാപൃതരാണ് തുര്‍ക്കി. ഭാവിയില്‍ സിറിയയും തുര്‍ക്കിയും ഇറാനെ പിന്തുണച്ചേക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു കരുതുന്നു. അങ്ങിനെയെങ്കില്‍ തുര്‍ക്കിക്ക് ആധിപത്യമുള്ള സിറിയ ഒരു വലിയ ഭീഷണിയായി മാറുമെന്ന് ഇസ്രയേല്‍ കണക്കുകൂട്ടുന്നു.

തുര്‍ക്കിയും ഇസ്രയേലും തമ്മില്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിലും ശത്രുതയിലാണ്. ഗ്രീസും സൈപ്രസുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ഇസ്രയേല്‍. അതുവഴി മെഡിറ്ററേനിയന്‍ സമുദ്രത്തിലൂടെ ഈസ്റ്റ്മെഡ് പൈപ്പ്ലൈന്‍ സ്ഥാപിക്കാനും ഇസ്രയേല്‍ ശ്രമിക്കുകയാണ്. യൂറോപ്പിലേക്ക് തുര്‍ക്കിയെ ഒഴിവാക്കിക്കൊണ്ട് ഗ്യാസ് എത്തിക്കാനുള്ള പദ്ധതിയാണ് ഈ പൈപ്പ് ലൈന്‍. തുര്‍ക്കി ഈ പൈപ്പ്ലൈനിനെതിരെ പലകാരണങ്ങള്‍ പറഞ്ഞ് എതിര്‍ക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

Continue Reading

Trending

Copyright © 2025