Connect with us

SPORTS

രാജ്യാന്തര കരാട്ടെ മല്‍സരത്തില്‍ ഒന്നാംസ്ഥാനവും സ്വര്‍ണമെഡലും നേടി ഗ്ലാസ്‌ഗോ മലയാളി

Published

on

ഗ്ലാസ്‌ഗോ: ജപ്പാനില്‍ നടന്ന രാജ്യാന്തര കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനവും സ്വര്‍ണമെഡലും കരസ്ഥമാക്കി ഗ്ലാസ്‌ഗോ മലയാളിയും കുട്ടനാട് പുളിങ്കുന്ന് സ്വദേശിയുമായ ടോം ജേക്കബ്. ചിബാ-കെനിലെ മിനാമിബോസോ സിറ്റിയില്‍ ലോകത്തിലെ പ്രഗത്ഭരായ കരാട്ടെ മത്സരാര്‍ഥികള്‍ക്കൊപ്പം രണ്ട് ദിവസത്തെ പോരാട്ടത്തിലൂടെയാണ് ടോം ഈ ചാമ്പ്യന്‍ഷിപ് പട്ടം നിലനിര്‍ത്തിയത്.

മാര്‍ഷ്യല്‍ ആര്‍ട്‌സിലെ ഏറ്റവും ഉയര്‍ന്ന റാങ്കുകളിലൊന്നായ എട്ടാം ഡാന്‍ കരസ്ഥമാക്കിയ ടോം, കരാട്ടെയില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ റാങ്കുള്ള വ്യക്തിയാണ്. കരാട്ടെയിലെ പരിചയം, അറിവ്, കഴിവ്, സാങ്കേതികത്വം, അച്ചടക്കം, പെരുമാറ്റം തുടങ്ങിയ വ്യക്തിഗത മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഈ റാങ്കിങ് നല്‍കുന്നത്. ഇത്തവണത്തെ വിജയത്തിലൂടെ, കരാട്ടെ ആയോധനകലയിലെ ഏറ്റവും ഉയര്‍ന്ന ‘സീനിയര്‍ മാസ്റ്റര്‍ തിലകം’ എന്ന ബഹുമതിയായ ‘ഹാന്‍ഷി’ പദവിയും ടോം ജേക്കബ് കരസ്ഥമാക്കി. ഷോട്ടോകാന്‍ കരാട്ടെ ഗ്ലോബല്‍ ചെയര്‍മാനായ ഗ്രാന്‍ഡ് മാസ്റ്റര്‍ കെന്‍ജി നുമ്രയുടെ (10th ഡാന്‍ റെഡ് ബെല്‍റ്റ്) കൈകളില്‍ നിന്ന് ഈ അംഗീകാരം ഏറ്റുവാങ്ങാനായത് സ്വപ്നസാക്ഷാത്കാരമാണെന്ന് ടോം പറഞ്ഞു. ‘ഹാന്‍ഷി’ അംഗീകാരം ലഭിച്ചതോടെ, കരാട്ടെയിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ റെഡ് ബെല്‍റ്റ് ധരിച്ച് പരിശീലനം നല്‍കാനും ടോമിന് യോഗ്യത ലഭിച്ചു.

ഗ്ലാസ്‌ഗോ, കിങ്സ്റ്റണ്‍ ഡോക്കില്‍ കുടുംബസമേതം താമസിക്കുന്ന ടോം ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയും കാഞ്ഞിക്കല്‍ (പായിക്കളം) കുടുംബാംഗവുമാണ്. ഒന്‍പതാം വയസ്സില്‍ ആയോധനകല അഭ്യസിച്ചു തുടങ്ങിയ ടോം, കേരള സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം 20 വര്‍ഷം മുന്‍പാണ് സ്കോട്‌ലന്‍ഡിലെ ഇന്‍വര്‍ക്ലൈഡില്‍ എത്തുന്നത്. എംബിഎ പോസ്റ്റ് ഗ്രാജ്വേഷന്‍ പഠനത്തോടൊപ്പം ആയോധനകലകളും അദ്ദേഹം തുടര്‍ന്നു. 40 വര്‍ഷമായി ലോകോത്തര നിലവാരമുള്ള പരിശീലകരുടെ കീഴില്‍ പരിശീലനം തുടരുന്ന ടോം, ഇപ്പോള്‍ കരാട്ടെ, എംഎംഎ (മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്), കിക്ക് ബോക്‌സിങ്, മുവായ് തായ്, യോഗ, റെസ്‌ലിങ്, കളരിപ്പയറ്റ് എന്നിവയില്‍ പരിശീലനം നല്‍കുന്നുണ്ട്. ബോക്‌സിങ് കോച്ച്, വ്യക്തിഗത പരിശീലകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.

അന്താരാഷ്ട്ര മത്സരത്തില്‍ വീണ്ടും വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും പ്രഗത്ഭരുമായി മത്സരിച്ചത് മികച്ച അനുഭവമായിരുന്നുവെന്നും ടോം ജേക്കബ് പറയുന്നു.. ഭാര്യ ജിഷ ഗ്രിഗറിയും മകന്‍ ലിയോണും നല്‍കുന്ന പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ടോം പറയുന്നു.. 2019ല്‍ ആയോധനകലയില്‍ യുകെയുടെ അംബാസഡര്‍ പദവി ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ടോം ജേക്കബിന് ലഭിച്ചിട്ടുണ്ട്

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

HOME

ഓടാൻ ഒരുങ്ങാം: ദുബായ് റൺ നവംബർ 23ന്!

Published

on

By

നഗര ഹൃദയത്തെ ഓട്ടക്കളമാക്കുന്ന ദുബായ് റൺ നവംബർ 23ന്. എല്ലാ പ്രായക്കാർക്കും ഓട്ടത്തിൽ പങ്കാളികളാകാം. മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ, എമിറേറ്റ്സ് ടവർ, ദുബായ് ഓപ്പറ, ബുർജ് ഖലീഫ എന്നിവയ്ക്കു മുന്നിലൂടെയാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. 10 കിലോമീറ്റർ, ഫാമിലി – ഫ്രണ്ട്‌ലി വിഭാഗത്തിൽ 5 കിലോമീറ്ററിലും ഓടാം. ഓടാത്തവർക്ക് ആവേശം പകരാൻ എത്താം.

ഓട്ടത്തിൽ പങ്കെടുക്കുന്നവർക്ക് രാവിലെ 4ന് എത്താം. 6.30ന് ഓട്ടം തുടങ്ങും. രാവിലെ 8ന് സ്റ്റാർട്ട് ലൈൻ അടയ്ക്കും. നേരത്തെ വരുന്നവർക്ക് മികച്ച സ്ഥലത്ത് നിന്ന് ഓട്ടം തുടങ്ങാൻ കഴിയും. വൈകി വന്നാൽ, ഓട്ടം പൂർത്തിയാക്കാൻ ആവശ്യമായ സമയം ലഭിക്കില്ല. 5 കിലോമീറ്റർ റൂട്ട് ഷെയ്ഖ് സായിദ് റോഡിൽ മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിനു മുന്നിൽ നിന്ന് തുടങ്ങും. 

ബുർജ് ഖലീഫ, ദുബായ് ഓപ്പറ വഴി ദുബായ് മാളിൽ അവസാനിക്കും. 10 കിലോമീറ്റർ ദൂരം മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിൽ നിന്ന് തുടങ്ങി ദുബായ് കനാൽ കടന്ന്, ഷെയ്ഖ് സായിദ് റോഡ് വഴി ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ ഗേറ്റിൽ അവസാനിക്കും. മികച്ച ഓട്ടക്കാർക്ക് വേണ്ടിയുള്ളതാണ് ഈ റൂട്ട്.

മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കാൻ അവസരം. 13 വയസ്സിൽ താഴെയുള്ള കുട്ടികൾ മുതിർന്നവർക്കൊപ്പം  പേരുകൾ റജിസ്റ്റർ ചെയ്യണം. മുതിർന്നവർക്ക് ഏറ്റവും കുറഞ്ഞത് 21 വയസ്സുണ്ടാകണം. 13 മുതൽ 21 വയസ്സുവരെയുള്ളവർക്ക് നേരിട്ട് റജിസ്റ്റർ ചെയ്യാമെങ്കിലും മാതാപിതാക്കളുടെ സമ്മതം വേണം. റജിസ്റ്റർ ചെയ്തവർ സബീൽ പാർക്കിലെ ഫിറ്റ്നസ് വില്ലേജിൽ നിന്ന് ചെസ്റ്റ് നമ്പരും (ബിബ്) ടീ ഷർട്ടും ഏറ്റുവാങ്ങണം. ബിബ് ഇല്ലാതെ ഓട്ടത്തിൽ പങ്കെടുക്കാൻ കഴിയില്ല. ഓടുന്നവർക്ക് ആവശ്യത്തിനു സമയം എടുത്ത് ഓട്ടം പൂർത്തിയാക്കാം. ചിത്രം എടുക്കേണ്ടവർ ഓട്ടത്തിനിടെ റോഡിന്റെ വശങ്ങളിലേക്കു മാറി നിന്ന് ചിത്രം പകർത്താം. ബാഗുകളുമായി ഓടാൻ പാടില്ല. ഓടാനെത്തുന്നവർ വാട്ടർ ബോട്ടിൽ കൊണ്ടുവരണം. അതിൽ നിറയ്ക്കാനുള്ള വെള്ളം സംഘാടകർ ഒരുക്കും.

Continue Reading

HOME

ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടി20 ഇന്ന്; സഞ്‍ജു ഇന്നും പുറത്തു തന്നെ, ശുഭ്മാന്‍ ഗില്ലിന് നിര്‍ണായകം

Published

on

By

ഓസ്ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്ബരയിലെ നിർണായകമായ നാലാം മത്സരം ഇന്ന് ഗോള്‍ഡ് കോസ്റ്റിലെ കരാരയില്‍ നടക്കും

ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോഴും, രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയും മൂന്നാമത്തേതില്‍ ഇന്ത്യയും ജയിച്ച്‌ പരമ്ബര 1-1 ന് തുല്യതയില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഉച്ചയ്ക്ക് 1.45 മുതല്‍ മത്സരത്തിനു തുടക്കമാകും. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലുമാണ് തത്സമയ സംപ്രേഷണം. പരമ്ബരയില്‍ മുൻതൂക്കം പിടിക്കാൻ ഇറങ്ങുന്ന ഇന്ത്യയില്‍ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ചുറ്റിപറ്റിയുള്ള ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. ഗില്ലിന്റെ വരവോടെ സഞ്ജു സാംസണ്‍ ടീമില്‍ നിന്ന് പുറത്തായത് ശ്രദ്ധേയമായപ്പോള്‍, ഗില്‍ തിരികെ ഫോം കണ്ടെത്തുമോയെന്നതാണ് പ്രധാന ചോദ്യം. അഭിഷേക് ശർമ്മയിലൂടെ ലഭിക്കുന്ന തകർപ്പൻ തുടക്കവും സൂര്യകുമാർ യാദവ്, തിലക് വർമ്മ, ജിതേഷ് ശർമ്മ, വാഷിംഗ്ടണ്‍ സുന്ദർ തുടങ്ങി മധ്യനിരയിലെ സ്ഥിരതയും ഇന്ത്യയുടെ ബാറ്റിംഗ് ശക്തിയാകും.

ബൗളിംഗ് നിരയിലും ഇന്ത്യക്ക് ആശ്വാസമുണ്ട്. അർഷ്ദീപ് സിംഗിന്റെ തിരിച്ചുവരവ് ആക്രമണ നിരയെ കൂടുതല്‍ ശക്തമാക്കിയപ്പോഴും, ഷിവം ദുബേയ്ക്ക് പകരം നിതീഷ് കുമാർ റെഡ്ഡിക്ക് അവസരം ലഭിക്കാനാണ് സാധ്യത. മറുവശത്ത്, ട്രാവിസ് ഹെഡിനും ഷോണ്‍ ആബട്ടിനും വിശ്രമം നല്‍കിയതോടെ ഓസ്ട്രേലിയൻ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹെഡിന് പകരം മാറ്റ് ഷോർട്ട് ഓപ്പണിംഗില്‍ മിച്ച്‌ മാർഷിനൊപ്പം ഇറങ്ങും. അതേസമയം, മധ്യനിരയില്‍ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ മടക്കവരവും ഓസീസിന് വലിയ കരുത്താകും.

കരാര സ്റ്റേഡിയത്തില്‍ ഇതുവരെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. അതില്‍ ഒന്നുകില്‍ 10 ഓവർ മത്സരം മാത്രമായതിനാല്‍ ഈ പിച്ച്‌ ഇരു ടീമിനും പുതുമ നിറഞ്ഞതായിരിക്കും. ഇന്നത്തെ മത്സരത്തില്‍ ചില വ്യക്തിഗത നേട്ടങ്ങളും ശ്രദ്ധേയമാണ്. ഇന്ത്യയുടെ യുവതാരമായ അഭിഷേക് ശർമ്മയ്ക്ക് ടി20 അന്താരാഷ്ട്രങ്ങളില്‍ 1000 റണ്‍സ് പിന്നിടാൻ വെറും 39 റണ്‍സും, തിലക് വർമയ്ക്ക് 9 റണ്‍സും മാത്രം മതി. അതിനാല്‍, ഇന്നത്തെ മത്സരം പരമ്ബരയുടെ നേട്ടം മാത്രമല്ല, കളിക്കാരുടെ വ്യക്തിഗത നേട്ടങ്ങള്‍ക്കും നിർണായകമാകും.

Continue Reading

HOME

സെഞ്ച്വറി നേടിയിട്ടും ആഘോഷിച്ചില്ല; ഇന്ത്യന്‍ ജയത്തിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ജെമീമ റോഡ്രിഗ്‌സ്

Published

on

By

ഓസ്‌ട്രേലിയക്ക് എതിരെ ഒരു സെഞ്ച്വറി നേടുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റേയും സ്വപ്‌നമാണ്.അത് ലോകകപ്പ് സെമി ഫൈനലില്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാനുതകുന്നതാണെങ്കില്‍ ഏതൊരു താരവും മതിമറന്ന് ആഘോഷിക്കും.

നവി മുംബയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഓസീസിനെതിരെ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടപ്പോഴും പിന്നീട് സെഞ്ച്വറി തികച്ചപ്പോഴും ജെമീമ റോഡ്രിഗ്‌സ് എന്ന മുംബയ്ക്കാരി ആഘോഷിക്കുകയോ ബാറ്റ് ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുകയോ ചെയ്തില്ല.

49ാം ഓവറിലെ 3ാം പന്തില്‍ അമന്‍ജോത് കൗറിന്റെ ഷോട്ട് അതിര്‍ത്തി കടന്ന് ഇന്ത്യ മത്സരം വിജയിച്ചതിന് പിന്നാലെ ജെമീമയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തന്റെ പതിവ് ബാറ്റിംഗ് പൊസിഷനില്‍ നിന്ന് മാറിയാണ് സെമിയില്‍ താരം ബാറ്റ് ചെയ്യാനെത്തിയത്. സാധാരണ അഞ്ചാം നമ്ബറില്‍ ബാറ്റ് ചെയ്യുന്ന താരം ഇന്ന് ക്രീസിലെത്തിയത് മൂന്നാം നമ്ബറില്‍. 134 പന്തുകള്‍ നേരിട്ട് 14 ബൗണ്ടറികളുടെ അകമ്ബടിയോടെയാണ് റോഡ്രിഗ്‌സിന്റെ ഇന്നിംഗ്‌സ്.

മത്സരത്തിലെ വിജയശില്‍പ്പിയായതിന് ശേഷം താരം നടത്തിയത് വൈകാരികമായ പ്രതികരണമായിരുന്നു. എന്തുകൊണ്ടാണ് സെഞ്ച്വറി നേട്ടം ആഘോഷിക്കാത്തത് എന്ന ചോദ്യത്തിന് ഇന്ന് തന്റെ സെഞ്ച്വറിക്ക് ഒരു പ്രസക്തിയുമില്ലായെന്നും ഇന്ത്യയുടെ ജയം മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത് എന്നുമാണ് താരം പ്രതികരിച്ചത്. ദൈവത്തിനും തന്റെ മാതാപിതാക്കള്‍ക്കും പരിശീലകനും നന്ദി പറഞ്ഞ ജെമീമ പ്ലെയര്‍ ഓഫ് ദി മാച്ച്‌ പുരസ്‌കാരം ഏറ്റുവാങ്ങിയത് നിറഞ്ഞ കണ്ണുകളോടെയായിരുന്നു.

ഈ ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ ഇന്ത്യ തോറ്റപ്പോള്‍ ബൗളിംഗ് ശക്തി കൂട്ടാന്‍ ഒരു ബാറ്ററെ കുറച്ചപ്പോള്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു ജെമീമയ്ക്ക്. അതേ ജെമീമയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് ശക്തരായ ഓസീസിനെതിരെ റെക്കോഡ് സ്‌കോര്‍ പിന്തുടരാന്‍ ഇന്ത്യക്ക് അടിത്തറ പാകിയത് കാലത്തിന്റെ കാവ്യനീതിയാണ്. നവംബര്‍ രണ്ടിന് നടക്കുന്ന ഫൈനലിലും താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഇന്ത്യക്ക് കന്നിക്കിരീടം സമ്മാനിക്കുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Continue Reading

Trending

Copyright © 2025