ENTERTAINMENT
മോഹൻലാൽ എന്ന വിസ്മയം, ഫീൽ ഗുഡ് ഡ്രാമ; ഒടിടിയിലും കയ്യടി നേടി ‘ഹൃദയപൂര്‍വ്വം.
മോഹൻലാൽ നായകനായി ഏറ്റവും ഒടുവിലെത്തിയ ചലച്ചിത്രമാണ് ഹൃദയപൂർവ്വം. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിച്ച ചിത്രം എന്നതായിരുന്നു ഹൃദയപൂർവ്വത്തിന്റെ യുഎസ്പി. കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ, പ്രേക്ഷകർക്ക് ലഭിച്ചത് നല്ലൊരു ഫീൽ ഗുഡ് സിനിമയായിരുന്നു. കഴിഞ്ഞ ദിവസം ചിത്രം തിയറ്റർ റൺ അവസാനിപ്പിച്ച് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ജിയോ ഹോട്സ്റ്റാറിനായിരുന്നു സ്ട്രീമിംഗ് അവകാശം.
ഒടിടിയിൽ എത്തിയതിന് പിന്നാലെയും മികച്ച പ്രതികരണമാണ് ഹൃദയപൂർവ്വത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘മോഹൻലാൽ എന്ന വിസ്മയത്തിന്റെ മറ്റൊരു ഏട്, പക്കാ ഫീൽ ഗുഡ് ഡ്രാമയാണ് ഹൃദയപൂർവ്വം’, എന്നിങ്ങനെയാണ് ഒടിടി റിവ്യുകൾ വരുന്നത്. ഹൃദയപൂർവ്വത്തിൽ പാസ്റ്റ് വിവരിക്കുന്ന മോഹൻലാലിന്റെ ഭാഗത്തിന് മാത്രം പ്രത്യേകം ആരാധകരുണ്ട്.
‘നല്ല ഫീൽ ഗുഡ് സിനിമ. സിനിമയിൽ എല്ലാവർക്കും നല്ല വേഷവുമാണ് നല്ല അഭിനയവും കാഴ്ചവച്ചിരിക്കുന്നു. കോമഡിയും നല്ല വർക്ക് ഔട്ടായിട്ടുണ്ട്’, എന്നാണ് ഒരു തമിഴ് പ്രേക്ഷകന്റെ പ്രതികരണം. സംഗീത് പ്രതാപും മോഹൻലാലും തമ്മിലുള്ള കോമ്പോ രസകരവും മികച്ചതുമായിരുന്നെന്നും പറയുന്നവരുണ്ട്. ഈ കോമ്പോയിൽ ഇനിയും സിനിമകൾ വരണമെന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നു.
‘ഓരോ സീനിലും ഒഴുകിയെത്തുന്ന സംഗീതം നിമിഷ നേരം കൊണ്ട് ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു. ഒരു സൂപ്പർസ്റ്റാറിന് എന്തുചെയ്യാനാകുമെന്ന് പുനർനിർവചിച്ച സിനിമ. ഒരു നായകനെ ശാരീരികമായി ദുർബലനായി ചിത്രീകരിക്കുന്നത് നമ്മൾ കണ്ടിട്ട് വളരെക്കാലമായി, ഇത് ഇന്ത്യൻ സിനിമയിൽ വളരെ അപൂർവമായ കാര്യമാണ്. ഹൃദയപൂർവം ഒരു യഥാർത്ഥ ഹൃദയപൂർവമാണ്, ശാന്തമായ സംഗീതത്തോടുകൂടിയ ശാന്തമായ ഹൃദയസ്പർശിയായ ചിത്രം’, എന്നാണ് ഒരാളുടെ പ്രതികരണം. ആകെ മൊത്തത്തിൽ ഒടിടി പ്രേക്ഷകരും ഹൃദയപൂർവ്വം ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
അതേസമയം, 100 കോടി ക്ലബ്ബിലും ഹൃദയപൂർവ്വം ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ആഗോള തിയറ്റര്‍ കളക്ഷനും ബിസിനസും കൂടിച്ചേര്‍ന്ന തുകയാണിത്. സംഗീത് പ്രതാപ്, ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ആശിര്‍വാദ് സിനിമാസ് ആയിരുന്നു നിര്‍മ്മാണം.
ENTERTAINMENT
ഞങ്ങളുടെ കൊഹിനൂര്‍ തിരികെ തരൂ..; ബ്രിട്ടീഷ് വിനോദ സഞ്ചാരികളോട് മലയാളി വനിത
കേരളത്തില്‍ എത്തിയ രണ്ട് ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ നേരിട്ട ചോദ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് കടത്തി കൊണ്ടുപോയ കോഹിനൂര്‍ ഉള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കള്‍ കൊണ്ടുപോയ കോഹിനൂര്‍ ഉള്‍പ്പെടെ അമൂല്യ വസ്തുക്കള്‍ തിരികെ തരാന്‍ ഇന്ത്യന്‍ വനിതകള്‍ ആവശ്യപ്പെട്ടതായി അവകാശപ്പെടുന്ന വീഡിയോയാണ് സമൂഹ മാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ട്രാവല്‍ ക്രിയേറ്ററായ @discoverwithemma_ ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
മലയാളിയായ വനിത ബ്രിട്ടീഷ് സഞ്ചാരികളോട് ചോദിച്ചു. അവര്‍ ഇംഗ്ലണ്ട് എന്നു മറുപടി നല്‍കിയതോടെ മലയാളി വനിത ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ കൊള്ളയടിച്ചു.. നിധി, കുരുമുളക് എല്ലാം കൊണ്ടുപോയി, വിലയേറിയതും അപൂര്‍വവുമായ വജ്രമാണ് കൊഹിനൂര്‍. അത് ഇന്ത്യയ്ക്ക് തിരികെ നല്‍കുക, എന്നു പറയുകയായിരുന്നു.
പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ ടൂറിസ്റ്റുകളിലൊരാള്‍ തമാശരൂപേണ നിങ്ങള്‍ എന്റെ പൂര്‍വികരോട് സംസാരിക്കേണ്ടിവരും എന്ന് പ്രതികരിച്ചു. മറ്റയാള്‍ ഞങ്ങള്‍ ചാള്‍സ് രാജാവിനോട് സംസാരിക്കുകയും നിങ്ങളെ അറിയിക്കുകയും ചെയ്യും എന്നും കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ചോദ്യം ചോദിച്ച വനിതയും ചുറ്റുമുള്ള മറ്റുള്ളവരും ചിരിക്കുകയായിരുന്നു.
സംഭവം തമാശയാണെങ്കിലും ബ്രിട്ടീഷ് സഞ്ചാരികള്‍ ഇന്ത്യാ യാത്രയിലെ ഏറ്റവും മോശം നിമിഷങ്ങളിലൊന്ന് എന്നാണ് ഇതിനെ അടിക്കുറിപ്പില് വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്തരമൊരു അനുഭവം ഞങ്ങള്‍ക്കുണ്ടായിട്ടില്ല, എന്താണ് പറയേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍ സംഭവിച്ചതിനെ ഭയക്കുന്നു. ഞങ്ങള്‍ കൂടുതല്‍ യാത്ര ചെയ്യുന്തോറും കൊളോണിയലിസത്തിന്റെ നിഴലുകള്‍ ഇപ്പോഴും ആളുകളുടെ മനസില്‍ കിടപ്പുണ്ടെന്ന് തിരിച്ചറിഞ്ഞെന്നും വിനോദ സഞ്ചാരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ENTERTAINMENT
കലയുടെയും ഐക്യത്തിന്റെയും ഉത്സവമായി യുക്മ റീജ്യണൽ കലാമേള
യൂ.കെ യിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയുടെ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻസ് റീജ്യണൽ കലോത്സവം നടന്നു. ഒക്ടോബർ 11 ന് കവൻട്രിയിലെ ഷേക്സ്പിയർ നഗറിൽ ആണ് റീജ്യണൽ കലാമേള നടന്നത്. കാർഡിനൽ വൈസ് മെൻ സ്കൂളിലാണ് (Potters Green, Coventry, Cv2 2Aj) കലാമേള നടന്നത്. രാവിലെ 9 മുതൽ കലാമത്സരങ്ങൾ ആരംഭിച്ചു. വൈകിട്ട് 9 മണിക്ക് അവസാനിക്കുന്ന രീതിയിലായിരുന്നു മത്സരങ്ങൾ ക്രമീകരിച്ചിരിരുന്നത്.

600 ലധികം മത്സരാർഥികൾ 5 സ്റ്റേജുകളിലായി മാറ്റുരയ്ക്കുന്ന വീറും വാശിയും ഉള്ള കലാമത്സരങ്ങളാണ് കവൻട്രിയിൽ അരങ്ങേറിയത്. മൂന്നാം പ്രാവശ്യവും കവൻട്രിയിൽ വെച്ച് നടത്തപ്പെടുന്ന റീജ്യണൽ കലാമേളയ്ക്ക് കവൻട്രി കേരള കമ്യൂണിറ്റി (സി കെ സി) എല്ലാ പിന്തുണയും നൽകുമെന്ന് പ്രസിഡന്റ് ബാബു എബ്രാഹം അറിയിച്ചിരുന്നു.
മേളയിൽ റീജനൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു. മിഡ്ലാൻസിൽ നിന്നുള്ള ദേശീയ സമിതി അംഗം ജോർജ്ജ് തോമസ് ചർച്ചകൾക്ക് നേതൃത്വം കൊടുത്തു. റീജനൽ ഭാരവാഹികളായ ജോസ് തോമസ്, രാജപ്പൻ വർഗീസ്, അരുൺ ജോർജ്ജ്, സനൽ ജോസ്, ബെറ്റ്സ്, അനിത മുകുന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. റീജനൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജനൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.
സബ് ജൂനിയർ തലം മുതൽ മുതിർന്നവർക്കായുള്ള മത്സരങ്ങളുമുണ്ടായിരുന്നു. തിരുവാതിര, ഒപ്പന, മാർഗം കളി, സിനിമാറ്റിക് ഡാൻസ്, തുടങ്ങിയ വിവിധ കലാപരിപാടികൾ വേദികളിൽ ഉണ്ടായിരുന്നു. വിജയികളായവരെ നാഷണൽ യുക്മ കലാമേളയിലേക്ക് തിരഞ്ഞെടുക്കും. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു പരിപാടികൾ.
ENTERTAINMENT
‘അമ്മേ, ഇതൊന്നും നിങ്ങളുടെ ത്യാഗത്തിന് പകരമാവില്ല, എങ്കിലും…’; ഹൃദയസ്പർശിയായ വീഡിയോയുമായി ഗൂഗിൾ ടെക്കി.
ഗൂഗിളിൽ യൂട്യൂബ് പ്രൊഡക്റ്റ് മാനേജരായി ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരൻ ഷെയർ ചെയ്തിരിക്കുന്ന മനോഹരമായൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്. അഭിജയ് വുയുരു എന്ന യുവാവ് തന്റെ അമ്മയെ ഗൂഗിളിന്റെ സാൻ ഫ്രാൻസിസ്കോ ഓഫീസിലേക്ക് കൊണ്ടുപോവുന്ന രംഗമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോയിൽ, യുവാവ് തന്റെ അമ്മയെ ഗൂഗിൾ ഓഫീസിലെ വിവിധ ഭാഗങ്ങളിലൂടെ കൊണ്ടുപോകുന്നതും, ഓരോ സ്ഥലങ്ങളും കാണിച്ചു കൊടുക്കുന്നതും, പിന്നീട് ഓഫീസ് കഫറ്റീരിയയിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതും വീഡിയോയിൽ കാണാം.
എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലാത്ത ദിവസമാണ് ഇത്. ഞാൻ എന്റെ അമ്മയ്ക്ക് എന്റെ ഓഫീസ് കാണിച്ചു കൊടുത്തു! ഞാൻ അവരെ ഗൂഗിളിന്റെ സാൻ ഫ്രാൻസിസ്കോ ഓഫീസിലേക്ക് കൊണ്ടുവന്നു. എനിക്ക് വേണ്ടി എല്ലാം ത്യജിച്ചയാളാണ് എന്റെ അമ്മ. അവരായിരുന്നു എന്റെ സപ്പോർട്ട് സിസ്റ്റം. എല്ലാത്തിലും എനിക്കൊപ്പം നിരുപാധികം നിലകൊണ്ടയാളായിരുന്നു അമ്മ. ഞാൻ സ്കൂൾ മാറുമ്പോഴെല്ലാം എനിക്ക് അവിടെ കംഫർട്ടബിളാണ് എന്ന് ഉറപ്പാക്കുകയും പരിശ്രമത്തിന്റെ പ്രാധാന്യം എന്നെ ബോധ്യപ്പെടുത്തുകയും ചെയ്തതത് അവരാണ്. ഹൈസ്കൂളിൽ പഠിക്കുമ്പോൾ പുലർച്ചെ 4 മണിക്ക് എന്നോടൊപ്പം ഉണർന്നിരുന്നവൾ, പരിമിതമായ വരുമാനത്തിൽ മികച്ച ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടെ നിന്നവൾ. ഈ ജീവിതത്തിൽ എനിക്ക് നൽകാൻ കഴിയുന്ന കാര്യങ്ങളൊന്നും നിങ്ങൾ നടത്തിയ ത്യാഗങ്ങൾക്ക് നീതി നൽകാനുതകുന്നതല്ല അമ്മേ. എന്നാൽ, ഇപ്പോൾ ഞാനത് തിരികെ നൽകാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങൾക്കുള്ളതാണ്!’ എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് യുവാവ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ‘ആ അമ്മയ്ക്ക് ശരിക്കും അഭിമാനം തോന്നുന്നുണ്ടാവും’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘എത്ര ഹൃദയസ്പർശിയായ വീഡിയോ’ എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്.
-
HOME2 months agoവനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ.
-
BUSINESS2 months agoചാറ്റ്ജിപിടിക്ക് സമാനമായ ‘വെരിറ്റാസ്’; പുതിയ എഐ ആപ്പുമായി ആപ്പിൾ, ലക്ഷ്യം അടുത്ത തലമുറ ‘സിരി’.
-
SPORTS2 months agoപെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടിപടി.
-
MIDDLE EAST2 months agoഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി; 10895 പേരെ സൗദിയിൽ നിന്ന് നാടുകടത്തി.
-
ENTERTAINMENT2 months agoഗ്യാരേജിൽ നിന്ന് ടെക് ഭീമനിലേക്ക്, ഗൂഗിളിന് ഇന്ന് 27ാം പിറന്നാൾ.
-
SPORTS2 months ago‘ചാമ്പ്യന്മാർക്ക് ട്രോഫി നിഷേധിക്കപ്പെട്ടു, ഇങ്ങനെയൊരു അനുഭവം ആദ്യം’; മാച്ച് ഫീ ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് സൂര്യകുമാർ യാദവ്.
-
BUSINESS1 month agoദക്ഷിണ ഇന്ത്യൻ രുചിയിൽ നിന്ന് ഫ്രൈഡ് ചിക്കനിലേക്ക് — മുഹമ്മദ് റഷീദിന്റെ പുതിയ ബ്രാൻഡ് ‘ചിക്ടെയിൽസ്’ ആരംഭിച്ചു
-
ENTERTAINMENT1 month agoകലയുടെയും ഐക്യത്തിന്റെയും ഉത്സവമായി യുക്മ റീജ്യണൽ കലാമേള