Connect with us

SPORTS

പെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടിപടി.

Published

on

ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും പാകിസ്ഥാന്‍ പേസര്‍ക്കുമെതിരെ ഐസിസിയുടെ നടപടി. ഹാരിസ് മാച്ച് ഫീയുടെ 50 ശതമാനം പിഴയടയ്ക്കണം. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഹാരിസ് റൗഫ് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടുവെന്ന അവകാശവാദത്തെ സൂചിപ്പിക്കാനായി 6-0 എന്ന് വിരലുകള്‍ കൊണ്ട് കാണിച്ചിരുന്നു. ഇതിനാണ് പാക് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. ബാറ്റ് കൊണ്ടു വെടിയിതിര്‍ക്കുന്നത് പോലെ കാണിച്ച പാക് താരം സാഹിബ്‌സാദ ഫര്‍ഹാനെ താക്കീത് നല്‍കി വെറുതെവിട്ടു. ബിസിസിഐ പരാതിയില്‍ മാച്ച് റഫറിയുടെ തീരുമാനം

സൂര്യകുമാര്‍ യാദവിന് പിഴശിക്ഷയാണ് വിധിച്ചത്. മാച്ച് ഫീയുടെ 30 ശതമാനം പിഴ അടയ്ക്കണം. പാകിസ്ഥാനേതിരായ ജയം പഹല്‍ഗാം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിച്ചതിനാണ് നടപടി. ഐസിസി പെരുമാറ്റചട്ടം ഇന്ത്യന്‍ ക്യാപ്റ്റന്‍ ലംഘിച്ചെന്ന് മാച്ച് റഫറി വ്യക്തമാക്കി. പാകിസ്ഥാനെതിരെ വിജയം നേടിയശേഷം ഈ ജയം ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീര സൈനികര്‍ക്കും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. ഇതിനെതിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഐസിസിക്ക് പരാതി നല്‍കിയിരുന്നു.

സൂര്യകുമാര്‍ യാദവിനൊപ്പം ബിസിസിഐ സിഒഒ ഹെമാങ് അമീന്‍, ക്രിക്കറ്റ് ഓപ്പേറഷന്‍സ് മാനേജര്‍ സമ്മര്‍ മല്ലാപുരാകര്‍ എന്നിവരാണ് റിച്ചി റിച്ചാര്‍ഡ്‌സണ്‍ അധ്യക്ഷത വഹിച്ച അച്ചടക്ക സമിതി യോഗത്തില്‍ പങ്കെടുത്തത്. ഏഷ്യാ കപ്പ് ഫൈനലില്‍ ഒരിക്കല്‍ കൂടി ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നുണ്ട്. ഞായറാഴ്ച്ചയാണ് ഫൈനല്‍. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യ തന്നെയാണ്. ടൂര്‍ണമെന്റില്‍ പാകിസ്ഥാന് ഹസ്തദാനം ചെയ്യാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു. അവിടെ നിന്നാണ് പ്രശ്‌നങ്ങളുടെ ഒക്കെ തുടക്കവും. ഫൈനലില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

HOME

‘അറിയിപ്പുകളൊന്നും നല്‍കിയില്ല, വിമാനം വൈകിയത് നാല് മണിക്കൂറോളം’- എയര്‍ ഇന്ത്യയ്ക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് താരം

Published

on

By

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്.

ഇന്നലെ വൈകിട്ട് 7.25ന് ഗോഹട്ടിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനം നാല് മണിക്കൂർ വൈകുകയും അധികൃതർ വ്യക്തമായി മറുപടി നല്‍കാതിരിക്കുകയും ചെയ്തതാണ് സിറാജിനെ ചൊടിപ്പിച്ചത്. ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ തോല്‍വിക്ക് ശേഷം ഹൈദരാബാദിലേക്ക് മടങ്ങുമ്ബോഴായിരുന്നു സംഭവം. വിമാനം പുറപ്പെടാതിരുന്നിട്ടും അധികൃതർ യാതൊരു അറിയിപ്പും നല്‍കിയില്ലെന്നും സിറാജ് എക്സില്‍ കുറിച്ചു.

‘ഗോഹട്ടിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് നമ്ബർ ഐഎക്സ് 2884 7:25-നാണ് പുറപ്പെടേണ്ടിയിരുന്നത് . എന്നാല്‍ എയർലൈനില്‍ നിന്ന് യാതൊരു അറിയിപ്പുമുണ്ടായില്ല. തുടർച്ചയായി അന്വേഷിച്ചിട്ടും കൃത്യമായ കാരണം പറയാതെ വിമാനം വൈകിപ്പിക്കുകയായിരുന്നു. ഇത് വളരെ നിരാശാജനകമാണ്. ഒരോ യാത്രക്കാരന്റെയും അടിസ്ഥാനപരമായ ആവശ്യമാണിത്. വിമാനം നാല് മണിക്കൂർ വൈകിയിട്ടും യാതൊരു വിവരവുമില്ല. ഞങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഏറ്റവും മോശം എയർലൈൻ അനുഭവം. വ്യക്തമായ നിലപാടെടുക്കാൻ കഴിയാത്ത ഇത്തരം എയർലൈനുകളില്‍ യാത്ര ചെയ്യാൻ ഞാൻ ആരെയും ഉപദേശിക്കില്ല’ സിറാജ് എക്സില്‍ കുറിച്ചു.

അതേസമയം സിറാജിന്റെ പോസ്റ്റ് പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ എക്സിലൂടെ ക്ഷമാപണം നടത്തി മറുപടി നല്‍കുകയും ചെയ്തു.

‘സിറാജ് നിങ്ങള്‍ക്കുണ്ടായ ഈ സാഹചര്യം എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. നിങ്ങളുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദി. അപ്രതീക്ഷിതമായ ചില ഓപ്പറേഷണല്‍ കാരണങ്ങളാല്‍ വിമാനം റദ്ദാക്കിയിരിക്കുന്നു. വിമാനത്താവളത്തിലുള്ള ഞങ്ങളുടെ ടീം യാത്രക്കാർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഒരുക്കിയിട്ടുണ്ട്’. എയർ ഇന്ത്യ എക്സപ്രസ് അറിയിച്ചു.

Continue Reading

HOME

ഫിഫയെ വെല്ലുവിളിക്കാൻ റഷ്യ: ബദല്‍ ലോകകപ്പിനൊരുങ്ങുന്നു, യോഗ്യത നേടാത്ത രാജ്യങ്ങളെ പങ്കെടുപ്പിക്കും

Published

on

By

രാജ്യാന്തര ഫുട്ബോള്‍ സംഘടനയായ ‘ഫിഫ’യെ വെല്ലുവിളിച്ച്‌ ബദല്‍ ലോകകപ്പ് ടൂർണമെന്റ് നടത്താൻ റഷ്യ ഒരുങ്ങുന്നതായി റിപ്പോർട്ട്.

യുഎസിന്റെ ‘വേള്‍ഡ് സോക്കർ ടോക്ക്, ബ്രിട്ടന്റെ ഫൂട്ടി റൂം എന്നി വെബ്സൈറ്റുകളാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ റഷ്യൻ ഫുട്ബോള്‍ യൂണിയൻ (ആര്‍എഫ് യു) ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

2026ല്‍ യുഎസ്‌എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പിനൊപ്പം സമാന്തര ലോകകപ്പ് നടത്താനാണ് റഷ്യ ആലോചിക്കുന്നത്. യുക്രെയ്നിലെ സൈനിക നടപടിയെ തുടർന്ന് 2022 ഫെബ്രുവരി മുതല്‍ റഷ്യയ്ക്ക് ഫിഫയുടെയും യുവേഫയുടെയും എല്ലാ മത്സരങ്ങളിലും വിലക്കുണ്ട്. ഇതിനെ വെല്ലുവിളിക്കാനും ഉപരോധം പിന്‍വലിപ്പിക്കാനുമാണ് റഷ്യ പദ്ധതിയിടുന്നതാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യ, സെർബിയ, ഗ്രീസ്, ചിലി, പെറു, വെനിസ്വേല, നൈജീരിയ, കാമറൂണ്‍, ചൈന എന്നിവയൊക്കെ റഷ്യയുടെ ബദല്‍ ഫുട്ബോള്‍ ലോകകപ്പിന്റെ ഭാഗമാക്കാനാണ് ശ്രമം. 2026 ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടാത്തവരാണ് ഈ രാജ്യങ്ങള്‍. യോഗ്യത നേടാത്തവരെ പങ്കെടുപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നത്. 2018ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിലാണ് റഷ്യ അവസാനമായി ഒരു ഫിഫ ടൂർണമെന്റില്‍ പങ്കെടുത്തത്. ഇതിനെ തുടർന്നാണ് കടുത്ത നീക്കത്തിന് റഷ്യ ഒരുങ്ങുന്നത്.

2026ലെ ലോകകപ്പ് നടക്കുന്ന അതേ സമയത്ത് റഷ്യയില്‍ ഒരു സമാന്തര രാജ്യാന്തര ടൂർണമെന്റ് സംഘടിപ്പിക്കുകയാണ് ലക്ഷ്യം. 2018 ലോകകപ്പിന് വേദിയായ നാല് സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍.

Continue Reading

HOME

ഓടാൻ ഒരുങ്ങാം: ദുബായ് റൺ നവംബർ 23ന്!

Published

on

By

നഗര ഹൃദയത്തെ ഓട്ടക്കളമാക്കുന്ന ദുബായ് റൺ നവംബർ 23ന്. എല്ലാ പ്രായക്കാർക്കും ഓട്ടത്തിൽ പങ്കാളികളാകാം. മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ, എമിറേറ്റ്സ് ടവർ, ദുബായ് ഓപ്പറ, ബുർജ് ഖലീഫ എന്നിവയ്ക്കു മുന്നിലൂടെയാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. 10 കിലോമീറ്റർ, ഫാമിലി – ഫ്രണ്ട്‌ലി വിഭാഗത്തിൽ 5 കിലോമീറ്ററിലും ഓടാം. ഓടാത്തവർക്ക് ആവേശം പകരാൻ എത്താം.

ഓട്ടത്തിൽ പങ്കെടുക്കുന്നവർക്ക് രാവിലെ 4ന് എത്താം. 6.30ന് ഓട്ടം തുടങ്ങും. രാവിലെ 8ന് സ്റ്റാർട്ട് ലൈൻ അടയ്ക്കും. നേരത്തെ വരുന്നവർക്ക് മികച്ച സ്ഥലത്ത് നിന്ന് ഓട്ടം തുടങ്ങാൻ കഴിയും. വൈകി വന്നാൽ, ഓട്ടം പൂർത്തിയാക്കാൻ ആവശ്യമായ സമയം ലഭിക്കില്ല. 5 കിലോമീറ്റർ റൂട്ട് ഷെയ്ഖ് സായിദ് റോഡിൽ മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിനു മുന്നിൽ നിന്ന് തുടങ്ങും. 

ബുർജ് ഖലീഫ, ദുബായ് ഓപ്പറ വഴി ദുബായ് മാളിൽ അവസാനിക്കും. 10 കിലോമീറ്റർ ദൂരം മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിൽ നിന്ന് തുടങ്ങി ദുബായ് കനാൽ കടന്ന്, ഷെയ്ഖ് സായിദ് റോഡ് വഴി ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ ഗേറ്റിൽ അവസാനിക്കും. മികച്ച ഓട്ടക്കാർക്ക് വേണ്ടിയുള്ളതാണ് ഈ റൂട്ട്.

മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കാൻ അവസരം. 13 വയസ്സിൽ താഴെയുള്ള കുട്ടികൾ മുതിർന്നവർക്കൊപ്പം  പേരുകൾ റജിസ്റ്റർ ചെയ്യണം. മുതിർന്നവർക്ക് ഏറ്റവും കുറഞ്ഞത് 21 വയസ്സുണ്ടാകണം. 13 മുതൽ 21 വയസ്സുവരെയുള്ളവർക്ക് നേരിട്ട് റജിസ്റ്റർ ചെയ്യാമെങ്കിലും മാതാപിതാക്കളുടെ സമ്മതം വേണം. റജിസ്റ്റർ ചെയ്തവർ സബീൽ പാർക്കിലെ ഫിറ്റ്നസ് വില്ലേജിൽ നിന്ന് ചെസ്റ്റ് നമ്പരും (ബിബ്) ടീ ഷർട്ടും ഏറ്റുവാങ്ങണം. ബിബ് ഇല്ലാതെ ഓട്ടത്തിൽ പങ്കെടുക്കാൻ കഴിയില്ല. ഓടുന്നവർക്ക് ആവശ്യത്തിനു സമയം എടുത്ത് ഓട്ടം പൂർത്തിയാക്കാം. ചിത്രം എടുക്കേണ്ടവർ ഓട്ടത്തിനിടെ റോഡിന്റെ വശങ്ങളിലേക്കു മാറി നിന്ന് ചിത്രം പകർത്താം. ബാഗുകളുമായി ഓടാൻ പാടില്ല. ഓടാനെത്തുന്നവർ വാട്ടർ ബോട്ടിൽ കൊണ്ടുവരണം. അതിൽ നിറയ്ക്കാനുള്ള വെള്ളം സംഘാടകർ ഒരുക്കും.

Continue Reading

Trending

Copyright © 2025