Connect with us

ENTERTAINMENT

ദാണ്ടേ നമ്മുടെ സ്വന്തം പൾസറല്ലേ ഇത്! കൊളംബിയയിൽ പൾസർ കണ്ടതിന്‍റെ ആവേശത്തിൽ രാഹൽ ഗാന്ധി, ഇന്ത്യൻ കമ്പനികൾക്ക് പ്രശംസ.

Published

on

ബൊഗോട്ട: ഇന്ത്യൻ കമ്പനികൾ കൊളംബിയയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണുന്നതിൽ അഭിമാനമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബജാജ്, ഹീറോ, ടിവിഎസ് കമ്പനികളെയാണ് രാഹുൽ എടുത്തുപറഞ്ഞ് പ്രശംസിച്ചിട്ടുള്ളത്. സ്വന്തം സ്വജനപക്ഷപാതത്തിലൂടെയല്ല, മറിച്ച് നൂതനാശയങ്ങളിലൂടെ ഇന്ത്യൻ കമ്പനികൾക്ക് വിജയം നേടാൻ കഴിയുമെന്ന് ഇത് കാണിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു. ബജാജിന്‍റെ ജനപ്രിയ മോഡലായ പൾസർ ബൈക്കിനൊപ്പമുള്ള ചിത്രവും രാഹുൽ പങ്കുവെച്ചിട്ടുണ്ട്.

രാഹുലിന് ഉപദേശവുമായി മുൻ യുഎസ് ഉദ്യോഗസ്ഥൻ

അതേസമയം, ഇന്ത്യയിൽ ജനാധിപത്യം ഭീഷണി നേരിടുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കൊളംബിയയിലെ പരാമർശത്തിൽ പ്രതികരണവുമായി മുൻ യുഎസ് ഉദ്യോഗസ്ഥൻ. പാർട്ടി പരിഗണനകൾക്ക് അതീതമായി ഇന്ത്യൻ നേതാക്കൾ രാജ്യത്തിന്‍റെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും വേണ്ടി സംസാരിക്കണമെന്ന് മുൻ യുഎസ് ഉദ്യോഗസ്ഥൻ റേമണ്ട് വിക്കറി ആവശ്യപ്പെട്ടു.

പൊതു മൂല്യങ്ങൾക്കായുള്ള സംവിധാനം തകർന്നു.

ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് വിക്കറി നിലപാട് വ്യക്തമാക്കിയത്. പൊതു മൂല്യങ്ങൾക്കുവേണ്ടി സംസാരിക്കുന്നതിനുള്ള ദ്വികക്ഷി സംവിധാനം അമേരിക്കയിലും ഇന്ത്യയിലും തകർന്നിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച്, ഇരുപക്ഷത്തുമുള്ള ഇന്ത്യൻ നേതാക്കൾ ഇന്ത്യൻ മൂല്യങ്ങൾക്കും രാജ്യത്തിന്‍റെ താത്പര്യങ്ങൾക്കും വേണ്ടി ശബ്‍ദമുയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങൾ ലോക നേതാക്കളെന്ന നിലയിൽ അമേരിക്കയുടെ മൂല്യങ്ങളെ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. അത് റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും ഒരുപോലെ പങ്കുവെച്ച ഒരു ദ്വികക്ഷി നിലപാടായിരുന്നു. അത് അമേരിക്കയിൽ തകർന്നു, ഇന്ത്യയിലും അത് തകരുകയാണെന്ന് ഞാൻ ഭയപ്പെടുന്നു” വിക്കറി കൂട്ടിച്ചേർത്തു.

ദേശീയ മുൻഗണനകളിൽ വിശാലമായ കാഴ്ചപ്പാട് വേണം.

ദേശീയ മുൻഗണനകളെക്കുറിച്ച് എല്ലാ രാഷ്ട്രീയ നേതാക്കൾക്കും വിശാലമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. “ഈ വിശാലമായ കാഴ്ചപ്പാട് എല്ലാ മേഖലകളിലും പ്രകടിപ്പിക്കാൻ സാധിക്കുന്നത് വളരെ സഹായകമാകും. ആ കാര്യത്തിൽ ഇന്ത്യ മുന്നോട്ട് വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ പ്രതിപക്ഷത്തായാലും ഭരണത്തിലായാലും, ആ നിലപാടായിരിക്കണം സ്വീകരിക്കേണ്ടത്,”
അദ്ദേഹം നിരീക്ഷിച്ചു.


Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

ENTERTAINMENT

നടൻ ശ്രീനിവാസൻ വിടവാങ്ങി; അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍

Published

on

By

നടൻ ശ്രീനിവാസൻ (69) അന്തരിച്ചു. എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്.

അഭിനയം, സംവിധാനം, തിരക്കഥ തുടങ്ങി സിനിമയുടെ സമസ്‌ത മേഖലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ്. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

1956 ഏപ്രില്‍ നാലിന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു. കതിരൂർ ഗവണ്‍മെന്റ് സ്‌കൂളിലും പഴശിരാജ എൻഎസ്‌എസ് കോളേജിലുമായാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് മദ്രാസില്‍ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ അഭിനയത്തില്‍ ഡിപ്ലോമ എടുത്തു. പ്രശസ്‌ത സിനിമാ നടൻ രജനികാന്ത് സഹപാഠിയായിരുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്‌ത് അഭിനയിച്ച ചിന്താവിഷ്‌ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

1977ല്‍ പി എ ബക്കർ സംവിധാനം ചെയ്‌ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കുള്ള കടന്നുവരവ്. 1984ല്‍ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയ്‌ക്ക് കഥയെഴുതി. വിമലയാണ് ഭാര്യ. മക്കള്‍ – വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ശ്രീനിവാസൻ വിധച്ചതും കൊതിച്ചതും, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, ഒരു മാടപ്രാവിന്റെ കഥ, കെ ജി ജോർജിന്റെ മേള എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിക്കുവേണ്ടിയും ഒരു മുത്തശിക്കഥ എന്ന ചിത്രത്തില്‍ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്‌ദം നല്‍കിയിട്ടുണ്ട്. പല്ലാംകുഴി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച സാംബശിവനും ശബ്‌ദം നല്‍കിയത് ശ്രീനിവാസനായിരുന്നു.

Continue Reading

Blog

വാര്‍ണര്‍ ബ്രോസ് സ്‌റ്റുഡിയോ നെറ്റ്ഫ്ലിക്‌സ് ഏറ്റെടുക്കും!

Published

on

By

ഹോളിവുഡിലെ വാർണർ ബ്രദേഴ്സ് ഡിസ്കവറിയുടെ സ്റ്റുഡിയോ, സ്ട്രീമിങ് ബിസിനസുകൾ 8270 കോടി ഡോളറിന് (ഏകദേശം 6.8 ലക്ഷം കോടി രൂപ) ഏറ്റെടുക്കാനുള്ള പദ്ധതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. അടുത്ത വർഷം മൂന്നാം പാദത്തോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ.

ഹോളിവുഡിലും വിനോദവ്യവസായ മേഖലയിലും വലിയ അലകളുയർത്തുന്നതാണ് ഏറ്റെടുക്കൽ. 30 കോടിയിലധികം വരിക്കാരുള്ള ലോകത്തെ ഏറ്റവും വലിയ പെയ്ഡ് സ്ട്രീമിങ് സേവനമാണ് നെറ്റ്ഫ്ലിക്സ്. 

വാർണർ ബ്രദേഴ്സിനെക്കൂടി ചേർക്കുന്നതോടെ തിയറ്റർ ഉടമകളുടെയും വിനോദ വ്യവസായത്തിലെ മറ്റു പ്രമുഖ സ്ഥാപനങ്ങളുടെയുംമേൽ കൂടുതൽ സ്വാധീനം ചെലുത്താൻ അവർക്കാകും. സിലിക്കൺ വാലി ആസ്ഥാനമായുള്ള ഒരു ടെക് കമ്പനി ഏറ്റെടുക്കുന്ന ആദ്യത്തെ പരമ്പരാഗത ചലച്ചിത്ര സ്റ്റുഡിയോ ആയിരിക്കും കരാർ പൂർത്തിയാകുന്നതോടെ വാർണർ ബ്രദേഴ്സ്.

നെറ്റ്ഫ്ലിക്സ്, കോംകാസ്റ്റ്, പാരാമൗണ്ട് എന്നിവർ തമ്മിൽ നടന്ന ലേലത്തിനൊടുവിലാണ് കരാർ നെറ്റ്ഫ്ലിക്സിന് ലഭിച്ചത്. കരാർ പൂർത്തിയാകാൻ ഫെഡറൽ റെഗുലേറ്റർമാരുടെ അനുമതി ആവശ്യമാണ്.  ട്രംപ് ഭരണകൂടത്തിന്റെ നിലപാട് ഇതിനെ സ്വാധീനിച്ചേക്കും.

Continue Reading

ENTERTAINMENT

കലയുടെയും ഐക്യത്തിന്റെയും ഉത്സവമായി യുക്മ റീജ്യണൽ കലാമേള

Published

on

By

യൂ.കെ യിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയുടെ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്​ലാൻസ് റീജ്യണൽ കലോത്സവം നടന്നു. ഒക്ടോബർ 11 ന് കവൻട്രിയിലെ ഷേക്സ്പിയർ നഗറിൽ ആണ് റീജ്യണൽ കലാമേള നടന്നത്. കാർഡിനൽ വൈസ് മെൻ സ്കൂളിലാണ് (Potters Green, Coventry, Cv2 2Aj) കലാമേള നടന്നത്. രാവിലെ 9 മുതൽ കലാമത്സരങ്ങൾ ആരംഭിച്ചു. വൈകിട്ട് 9 മണിക്ക് അവസാനിക്കുന്ന രീതിയിലായിരുന്നു മത്സരങ്ങൾ ക്രമീകരിച്ചിരിരുന്നത്.

600 ലധികം മത്സരാർഥികൾ 5 സ്റ്റേജുകളിലായി മാറ്റുരയ്ക്കുന്ന വീറും വാശിയും ഉള്ള കലാമത്സരങ്ങളാണ് കവൻട്രിയിൽ അരങ്ങേറിയത്. മൂന്നാം പ്രാവശ്യവും കവൻട്രിയിൽ വെച്ച് നടത്തപ്പെടുന്ന റീജ്യണൽ കലാമേളയ്ക്ക് കവൻട്രി കേരള കമ്യൂണിറ്റി (സി കെ സി) എല്ലാ പിന്തുണയും നൽകുമെന്ന് പ്രസിഡന്റ് ബാബു എബ്രാഹം അറിയിച്ചിരുന്നു.

മേളയിൽ റീജനൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു. മിഡ്​ലാൻസിൽ നിന്നുള്ള ദേശീയ സമിതി അംഗം ജോർജ്ജ് തോമസ് ചർച്ചകൾക്ക് നേതൃത്വം കൊടുത്തു. റീജനൽ ഭാരവാഹികളായ ജോസ് തോമസ്, രാജപ്പൻ വർഗീസ്, അരുൺ ജോർജ്ജ്, സനൽ ജോസ്, ബെറ്റ്സ്, അനിത മുകുന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. റീജനൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജനൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.

സബ് ജൂനിയർ തലം മുതൽ മുതിർന്നവർക്കായുള്ള മത്സരങ്ങളുമുണ്ടായിരുന്നു. തിരുവാതിര, ഒപ്പന, മാർഗം കളി, സിനിമാറ്റിക് ഡാൻസ്, തുടങ്ങിയ വിവിധ കലാപരിപാടികൾ വേദികളിൽ ഉണ്ടായിരുന്നു. വിജയികളായവരെ നാഷണൽ യുക്മ കലാമേളയിലേക്ക് തിരഞ്ഞെടുക്കും. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു പരിപാടികൾ.

Continue Reading

Trending

Copyright © 2025