Connect with us

ENTERTAINMENT

‘അമ്മേ, ഇതൊന്നും നിങ്ങളുടെ ത്യാ​ഗത്തിന് പകരമാവില്ല, എങ്കിലും…’; ഹൃദയസ്പർശിയായ വീഡിയോയുമായി ​ഗൂ​ഗിൾ ടെക്കി.

Published

on

ഗൂഗിളിൽ യൂട്യൂബ് പ്രൊഡക്റ്റ് മാനേജരായി ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരൻ ഷെയർ ചെയ്തിരിക്കുന്ന മനോഹരമായൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്. അഭിജയ് വുയുരു എന്ന യുവാവ് തന്റെ അമ്മയെ ഗൂഗിളിന്റെ സാൻ ഫ്രാൻസിസ്കോ ഓഫീസിലേക്ക് കൊണ്ടുപോവുന്ന രം​ഗമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോയിൽ, യുവാവ് തന്റെ അമ്മയെ ഗൂഗിൾ ഓഫീസിലെ വിവിധ ഭാഗങ്ങളിലൂടെ കൊണ്ടുപോകുന്നതും, ഓരോ സ്ഥലങ്ങളും കാണിച്ചു കൊടുക്കുന്നതും, പിന്നീട് ഓഫീസ് കഫറ്റീരിയയിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതും വീഡിയോയിൽ കാണാം.

എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലാത്ത ദിവസമാണ് ഇത്. ഞാൻ എന്റെ അമ്മയ്ക്ക് എന്റെ ഓഫീസ് കാണിച്ചു കൊടുത്തു! ഞാൻ അവരെ ഗൂഗിളിന്റെ സാൻ ഫ്രാൻസിസ്കോ ഓഫീസിലേക്ക് കൊണ്ടുവന്നു. എനിക്ക് വേണ്ടി എല്ലാം ത്യജിച്ചയാളാണ് എന്റെ അമ്മ. അവരായിരുന്നു എന്റെ സപ്പോർട്ട് സിസ്റ്റം. എല്ലാത്തിലും എനിക്കൊപ്പം നിരുപാധികം നിലകൊണ്ടയാളായിരുന്നു അമ്മ. ഞാൻ സ്കൂൾ മാറുമ്പോഴെല്ലാം എനിക്ക് അവിടെ കംഫർട്ടബിളാണ് എന്ന് ഉറപ്പാക്കുകയും പരിശ്രമത്തിന്റെ പ്രാധാന്യം എന്നെ ബോധ്യപ്പെടുത്തുകയും ചെയ്തതത് അവരാണ്. ഹൈസ്കൂളിൽ പഠിക്കുമ്പോൾ പുലർച്ചെ 4 മണിക്ക് എന്നോടൊപ്പം ഉണർന്നിരുന്നവൾ, പരിമിതമായ വരുമാനത്തിൽ മികച്ച ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടെ നിന്നവൾ. ഈ ജീവിതത്തിൽ എനിക്ക് നൽകാൻ കഴിയുന്ന കാര്യങ്ങളൊന്നും നിങ്ങൾ നടത്തിയ ത്യാഗങ്ങൾക്ക് നീതി നൽകാനുതകുന്നതല്ല അമ്മേ. എന്നാൽ, ഇപ്പോൾ ഞാനത് തിരികെ നൽകാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങൾക്കുള്ളതാണ്!’ എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്. ‌

നിരവധിപ്പേരാണ് യുവാവ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ‘ആ അമ്മയ്ക്ക് ശരിക്കും അഭിമാനം തോന്നുന്നുണ്ടാവും’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘എത്ര ഹൃദയസ്പർശിയായ വീഡിയോ’ എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

ENTERTAINMENT

നടൻ ശ്രീനിവാസൻ വിടവാങ്ങി; അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍

Published

on

By

നടൻ ശ്രീനിവാസൻ (69) അന്തരിച്ചു. എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്.

അഭിനയം, സംവിധാനം, തിരക്കഥ തുടങ്ങി സിനിമയുടെ സമസ്‌ത മേഖലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ്. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

1956 ഏപ്രില്‍ നാലിന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു. കതിരൂർ ഗവണ്‍മെന്റ് സ്‌കൂളിലും പഴശിരാജ എൻഎസ്‌എസ് കോളേജിലുമായാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് മദ്രാസില്‍ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ അഭിനയത്തില്‍ ഡിപ്ലോമ എടുത്തു. പ്രശസ്‌ത സിനിമാ നടൻ രജനികാന്ത് സഹപാഠിയായിരുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്‌ത് അഭിനയിച്ച ചിന്താവിഷ്‌ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

1977ല്‍ പി എ ബക്കർ സംവിധാനം ചെയ്‌ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കുള്ള കടന്നുവരവ്. 1984ല്‍ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയ്‌ക്ക് കഥയെഴുതി. വിമലയാണ് ഭാര്യ. മക്കള്‍ – വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ശ്രീനിവാസൻ വിധച്ചതും കൊതിച്ചതും, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, ഒരു മാടപ്രാവിന്റെ കഥ, കെ ജി ജോർജിന്റെ മേള എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിക്കുവേണ്ടിയും ഒരു മുത്തശിക്കഥ എന്ന ചിത്രത്തില്‍ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്‌ദം നല്‍കിയിട്ടുണ്ട്. പല്ലാംകുഴി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച സാംബശിവനും ശബ്‌ദം നല്‍കിയത് ശ്രീനിവാസനായിരുന്നു.

Continue Reading

Blog

വാര്‍ണര്‍ ബ്രോസ് സ്‌റ്റുഡിയോ നെറ്റ്ഫ്ലിക്‌സ് ഏറ്റെടുക്കും!

Published

on

By

ഹോളിവുഡിലെ വാർണർ ബ്രദേഴ്സ് ഡിസ്കവറിയുടെ സ്റ്റുഡിയോ, സ്ട്രീമിങ് ബിസിനസുകൾ 8270 കോടി ഡോളറിന് (ഏകദേശം 6.8 ലക്ഷം കോടി രൂപ) ഏറ്റെടുക്കാനുള്ള പദ്ധതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. അടുത്ത വർഷം മൂന്നാം പാദത്തോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ.

ഹോളിവുഡിലും വിനോദവ്യവസായ മേഖലയിലും വലിയ അലകളുയർത്തുന്നതാണ് ഏറ്റെടുക്കൽ. 30 കോടിയിലധികം വരിക്കാരുള്ള ലോകത്തെ ഏറ്റവും വലിയ പെയ്ഡ് സ്ട്രീമിങ് സേവനമാണ് നെറ്റ്ഫ്ലിക്സ്. 

വാർണർ ബ്രദേഴ്സിനെക്കൂടി ചേർക്കുന്നതോടെ തിയറ്റർ ഉടമകളുടെയും വിനോദ വ്യവസായത്തിലെ മറ്റു പ്രമുഖ സ്ഥാപനങ്ങളുടെയുംമേൽ കൂടുതൽ സ്വാധീനം ചെലുത്താൻ അവർക്കാകും. സിലിക്കൺ വാലി ആസ്ഥാനമായുള്ള ഒരു ടെക് കമ്പനി ഏറ്റെടുക്കുന്ന ആദ്യത്തെ പരമ്പരാഗത ചലച്ചിത്ര സ്റ്റുഡിയോ ആയിരിക്കും കരാർ പൂർത്തിയാകുന്നതോടെ വാർണർ ബ്രദേഴ്സ്.

നെറ്റ്ഫ്ലിക്സ്, കോംകാസ്റ്റ്, പാരാമൗണ്ട് എന്നിവർ തമ്മിൽ നടന്ന ലേലത്തിനൊടുവിലാണ് കരാർ നെറ്റ്ഫ്ലിക്സിന് ലഭിച്ചത്. കരാർ പൂർത്തിയാകാൻ ഫെഡറൽ റെഗുലേറ്റർമാരുടെ അനുമതി ആവശ്യമാണ്.  ട്രംപ് ഭരണകൂടത്തിന്റെ നിലപാട് ഇതിനെ സ്വാധീനിച്ചേക്കും.

Continue Reading

ENTERTAINMENT

കലയുടെയും ഐക്യത്തിന്റെയും ഉത്സവമായി യുക്മ റീജ്യണൽ കലാമേള

Published

on

By

യൂ.കെ യിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയുടെ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്​ലാൻസ് റീജ്യണൽ കലോത്സവം നടന്നു. ഒക്ടോബർ 11 ന് കവൻട്രിയിലെ ഷേക്സ്പിയർ നഗറിൽ ആണ് റീജ്യണൽ കലാമേള നടന്നത്. കാർഡിനൽ വൈസ് മെൻ സ്കൂളിലാണ് (Potters Green, Coventry, Cv2 2Aj) കലാമേള നടന്നത്. രാവിലെ 9 മുതൽ കലാമത്സരങ്ങൾ ആരംഭിച്ചു. വൈകിട്ട് 9 മണിക്ക് അവസാനിക്കുന്ന രീതിയിലായിരുന്നു മത്സരങ്ങൾ ക്രമീകരിച്ചിരിരുന്നത്.

600 ലധികം മത്സരാർഥികൾ 5 സ്റ്റേജുകളിലായി മാറ്റുരയ്ക്കുന്ന വീറും വാശിയും ഉള്ള കലാമത്സരങ്ങളാണ് കവൻട്രിയിൽ അരങ്ങേറിയത്. മൂന്നാം പ്രാവശ്യവും കവൻട്രിയിൽ വെച്ച് നടത്തപ്പെടുന്ന റീജ്യണൽ കലാമേളയ്ക്ക് കവൻട്രി കേരള കമ്യൂണിറ്റി (സി കെ സി) എല്ലാ പിന്തുണയും നൽകുമെന്ന് പ്രസിഡന്റ് ബാബു എബ്രാഹം അറിയിച്ചിരുന്നു.

മേളയിൽ റീജനൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു. മിഡ്​ലാൻസിൽ നിന്നുള്ള ദേശീയ സമിതി അംഗം ജോർജ്ജ് തോമസ് ചർച്ചകൾക്ക് നേതൃത്വം കൊടുത്തു. റീജനൽ ഭാരവാഹികളായ ജോസ് തോമസ്, രാജപ്പൻ വർഗീസ്, അരുൺ ജോർജ്ജ്, സനൽ ജോസ്, ബെറ്റ്സ്, അനിത മുകുന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. റീജനൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജനൽ ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു.

സബ് ജൂനിയർ തലം മുതൽ മുതിർന്നവർക്കായുള്ള മത്സരങ്ങളുമുണ്ടായിരുന്നു. തിരുവാതിര, ഒപ്പന, മാർഗം കളി, സിനിമാറ്റിക് ഡാൻസ്, തുടങ്ങിയ വിവിധ കലാപരിപാടികൾ വേദികളിൽ ഉണ്ടായിരുന്നു. വിജയികളായവരെ നാഷണൽ യുക്മ കലാമേളയിലേക്ക് തിരഞ്ഞെടുക്കും. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു പരിപാടികൾ.

Continue Reading

Trending

Copyright © 2025