ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി. ന്യൂനപക്ഷ സംരക്ഷണത്തില്‍ ഇന്ത്യയ്ക്കുള്ള പരോക്ഷ വിമർശനം അനാവശ്യമെന്നാണ് സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഹിന്ദുക്കളുടെ സുരക്ഷയില്‍ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ തുടർ നടപടി നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം....
സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മതത്തിന്റെയും വിശ്വാസത്തിന്റേയും പേരില്‍ മനുഷ്യനെ വിഭജിക്കുന്ന സങ്കുചിത മോഡലുകള്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. വിദ്യാലയങ്ങളില്‍...
ശബരിമല സ്വർണക്കൊള്ളയില്‍ അന്വേഷണം നടത്താൻ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് (ഇ.ഡി)അനുമതി നല്കിയ കൊല്ലം വിജിലൻസ് കോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് കനത്ത വെല്ലുവിളിയാകും ഇ.ഡി അന്വേഷണം ആരംഭിച്ചാല്‍ ദേവസ്വം ബോർഡിലെ പല ഉന്നതരും കുടുങ്ങും. കേസിലെ എഫ്.ഐ.ആറിന്റെ...
യുകെയില്‍ വിരമിക്കല്‍ പ്രായമായ 67-ല്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ശരാശരി ആയുസ്സ്, ജോലി ശീലങ്ങള്‍, രാജ്യത്തിന്റെ സാമ്പത്തിക നില തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഈ നീക്കം. ദീര്‍ഘകാലമായി സ്ഥിരമെന്ന് കരുതിയിരുന്ന 67 എന്ന...
നടൻ ശ്രീനിവാസൻ (69) അന്തരിച്ചു. എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. അഭിനയം, സംവിധാനം, തിരക്കഥ തുടങ്ങി സിനിമയുടെ സമസ്ത മേഖലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ്. കഴിഞ്ഞ കുറച്ച്...
ഡിജിറ്റല്‍ തട്ടിപ്പുകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ അണ്റിസർവ്ഡ് ട്രെയിൻ ടിക്കറ്റുകളുടെ പരിശോധനാ നടപടിയില്‍ നിർണായക മാറ്റവുമായി ഇന്ത്യൻ റെയില്‍വേ. മൊബൈല്‍ ഫോണില്‍ ടിക്കറ്റ് കാണിച്ചാല്‍ മാത്രം മതിയാകില്ലെന്നും അണ്റിസർവ്ഡ് യാത്രയ്ക്കായി ടിക്കറ്റിന്റെ പ്രിന്റ് പകർപ്പ് നിർബന്ധമാണെന്നും റെയില്‍വേ...
യുകെയിലെ വാര്വിക്ഷെയറില് മലയാളി നഴ്സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയത് മലയാളി ക്രിമിനല്‍ അഭിഭാഷകന് ബൈജു തിട്ടാലയുടെ ഇടപെടലാണ്. അദ്ദേഹത്തിന്റെ ശക്തമായ നിയമവാദങ്ങളാണ് നഴ്സിങ് ഹോം മാനേജരായിരുന്ന ഇംഗ്ലീഷുകാരി മിഷേല്‍...
24,000 പാകിസ്ഥാൻ പൗരന്മാരെ സൗദി അറേബ്യ നാടുകടത്തി. സംഘടിത ഭിക്ഷാടനവും കുറ്റകൃത്യങ്ങളും വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന്, ഭിക്ഷാടനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഇത്രയേറെ പേരെ സൗദിയില്‍ നിന്നും നാടുകടത്തിയത്. സൗദിയുടെ നടപടിക്ക് പിന്നാലെ യുഎഇയും പാകിസ്ഥാനികള്ക്കെതിരായ...
ഓണ്‍ലൈൻ ടാക്സി സംവിധാനങ്ങളായ ഓലയ്ക്കും ഊബറിനും റാപ്പിഡോയ്ക്കും കടുത്ത എതിരാളിയാകാൻ സർക്കാർ അംഗീകൃത ടാക്സി സർവീസ് ‘ഭാരത് ടാക്സി’ നിരത്തിലേക്ക്. ജനുവരി ഒന്ന് മുതല്‍ ഭാരത് ടാക്സി പ്രവർത്തനം ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഓല,...
‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാന വിവാദത്തിനിടെ ഫേസ്ബുക്ക് കമ്ബനിയായ മെറ്റയ്ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. ഗാനത്തിന്റെ ലിങ്കുകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന പൊലീസ് നിര്‍ദേശം നടപ്പാക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആവശ്യം....