Connect with us

Blog

വാടകയ്ക്ക് താമസിക്കാം, 100 മാസം കഴിയുമ്ബോള്‍ വീട് സ്വന്തം; പുത്തന്‍ പദ്ധതിയുമായി ബോചെ

Published

on

ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ വലിയ കഷ്ടപ്പാടുകളാണ് സാധാരണക്കാര്‍ക്ക് നേരിടേണ്ടി വരുന്നത്. ബാങ്ക് വായ്പ മുതല്‍ വിവിധ സര്‍ക്കാര്‍ ഓഫീസിലെ കടലാസുകള്‍ ശരിപ്പെടുത്തിയെടുക്കുന്നതിന്റെ നൂലാമാലകള്‍ വേറെയും.

ഇതെല്ലാം യാഥാര്‍ത്ഥ്യമായാലും ഉദ്ദേശിച്ച ബഡ്ജറ്റില്‍ വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇത്തരത്തില്‍ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി കഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് തന്റെ പുതിയ ഭവന പദ്ധതി സഹായകരമായിരിക്കുമെന്ന് പറയുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂര്‍.


ഇന്ത്യയില്‍ അധികം പ്രചാരത്തിലില്ലാത്ത ആര്‍.ടി ഹോം (റെന്റ് ടു ഓണ്‍ ഹോം) പദ്ധതിയാണ് ബോബി ചെമ്മണ്ണൂര്‍ അവതരിപ്പിക്കുന്നത്. പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയ വീട്, ഫ്‌ളാറ്റ് എന്നിവ വാടകയ്ക്ക് നല്‍കും. നൂറ് മാസത്തെ വാടക നല്‍കി കഴിയുമ്പോള്‍ വീട് നിങ്ങളുടെ പേരിലേക്ക് മാറ്റും. ഇതാണ് തന്റെ പദ്ധതിയെന്നാണ് ബോബി ചെമ്മണ്ണൂര്‍ വിശേഷിപ്പിക്കുന്നത്. വാടകയ്ക്ക് നല്‍കുന്നതിനാല്‍ സിബില്‍ സ്‌കോര്‍ ഉള്‍പ്പെടെയുള്ള കുറവാണെങ്കിലും അത് ബാധകമല്ലെന്നതാണ് പദ്ധതിയുടെ സവിശേഷതയായി വിശേഷിപ്പിക്കപ്പെടുന്നത്.


‘സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി. നിങ്ങള്‍ക്ക് വീട് ഫ്‌ളാറ്റ് എന്നിവ നിര്‍മിച്ച് അതായിരിക്കും വാടകയ്ക്ക് നല്‍കുക. എല്ലാവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ആയിരിക്കും വീട് കൈമാറുക. സിബില്‍ സ്‌കോര്‍, പഞ്ചായത്തിലെ കടലാസ് പോലുള്ള നൂലാമാലകള്‍ ഉണ്ടാകില്ല. നൂറ് മാസം വാടക നല്‍കി കഴിയുമ്പോള്‍ വീട് നിങ്ങള്‍ക്ക് സ്വന്തമായി മാറും. വീടിന്റെ വാടക എത്രയെന്ന് തീരുമാനിക്കുക വീടിന്റെ വലുപ്പം, നിര്‍മാണ ചെലവ് എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും.’- ബോബി ചെമ്മണ്ണൂര്‍ പറയുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Blog

വെടിനിര്‍ത്തല്‍ കരാറിനു ശേഷമുള്ള കനത്തവ്യോമാക്രമണം; ഗസയില്‍ 28 പേര്‍ കൊല്ലപ്പെട്ടു

Published

on

By

വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു ശേഷം ഇസ്‌റാഈല്‍ ഗസയില്‍ കനത്ത വ്യോമാക്രമണം നടത്തി. ദിവസങ്ങളുടെ ഇടവേളക്കു ശേഷമുണ്ടായ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു.77 പേര്‍ക്ക് പരുക്കേറ്റു.

കഴിഞ്ഞ ഒക്ടോബര്‍ 10ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനുശേഷം ഇസ്‌റാഈല്‍ നടത്തുന്ന ഏറ്റവും കനത്ത ആക്രമണത്തില്‍ ഗസ സിറ്റിയുടെ പ്രാന്തപ്രദേശമായ സെയ്തൂണില്‍ 10 പേരും കിഴക്കന്‍ ഷെജായ പ്രാന്തപ്രദേശത്ത് രണ്ട് പേരും തെക്കന്‍ ഗാസ മുനമ്ബിലെ ഖാന്‍ യൂനിസില്‍ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ ബാക്കിയുള്ളവരും കൊല്ലപ്പെട്ടതായാണ് വിവരം.

ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളെന്ന് ഇസ്‌റാല്‍ സൈന്യം വ്യക്തമാക്കി. ഇസ്‌റാഈല്‍ സൈനികര്‍ക്കുനേരെ ഹമാസ് വെടിയുതിര്‍ത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ പറഞ്ഞു.ഹമാസിന്റെ ആക്രമണത്തിന് മറുപടിയായാണ് ഖാന്‍ യൂനുസില്‍ വ്യോമാക്രമണം നടത്തിയതെന്നും ഹമാസ് അംഗങ്ങളാണ് ആദ്യം വെടയുതിര്‍ത്തതെന്നുമാണ് ഇസ്‌റാഈലിന്റെ വാദം. എന്നാല്‍ ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

Continue Reading

Blog

പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഏതു ശ്രമങ്ങളെയും എതിര്‍ക്കും; യുഎൻ വോട്ടെടുപ്പിന് തൊട്ടുമുമ്ബ് നിലപാട് കടുപ്പിച്ച്‌ നെതന്യാഹു

Published

on

By

പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഏതു ശ്രമങ്ങളെയും എതിർക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.

പലസ്തീന്റെ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കുന്ന യു.എസ്. കരട് പ്രമേയത്തില്‍ യു.എൻ. രക്ഷാസമിതി വോട്ടെടുപ്പ് നടത്താൻ നിശ്ചയിച്ചതിൻ്റെ തലേന്നാണ് നെതന്യാഹുവിൻ്റെ ഈ കടുത്ത പ്രതികരണം.

പലസ്തീൻ രാഷ്ട്രത്തോടുള്ള ഇസ്രയേലിന്റെ എതിർപ്പ് ഒരു തരിമ്ബും മാറിയിട്ടില്ലെന്നും ബാഹ്യമായോ ആന്തരികമായോ സമ്മർദവും ഭീഷണിയും ഇല്ലെന്നും നെതന്യാഹു പറഞ്ഞു.

നെതന്യാഹുവിൻ്റെ സർക്കാരിലെ തീവ്രനിലപാടുള്ള കക്ഷികള്‍, പലസ്തീൻ്റെ സ്വാതന്ത്ര്യത്തിനായുള്ള ആവശ്യങ്ങളില്‍ കടുത്ത നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു.

പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് ഹമാസിന് ഗുണകരമാവുമെന്നും അത് ഇസ്രയേലിന്റെ അതിർത്തിയില്‍ ഹമാസ് ഭരിക്കുന്ന ഒരു രാജ്യത്തിന് വഴിയൊരുക്കുമെന്നും നെതന്യാഹു ദീർഘകാലമായി വാദിക്കുന്നു.

എന്നാല്‍, ഗാസയിലെ വെടിനിർത്തല്‍ നിർദേശം മുന്നോട്ട് കൊണ്ടുപോകാൻ യുഎസ് ശ്രമിക്കുമ്ബോള്‍, നിലപാടില്‍ ഇളവ് വരുത്താൻ നെതന്യാഹു കനത്ത രാജ്യാന്തര സമ്മർദം നേരിടുന്നുണ്ട്.

Continue Reading

Blog

ഇനി വമ്ബന്‍ അന്താരാഷ്ട്ര പ്രദര്‍ശനങ്ങളെത്തും; ദുബൈ എക്‌സിബിഷന്‍ സെന്റര്‍ വിപുലീകരണം പൂര്‍ത്തിയായി; ചെലവിട്ടത് 10 ബില്യണ്‍ ദിര്‍ഹം

Published

on

By

ദുബൈ എക്‌സ്‌പോ 2020 പദ്ധതിയിലുള്‍പ്പെട്ട ദുബൈ എക്‌സിബിഷന്‍ സെന്റര്‍ (ഡി.ഇ.സി) വിപുലീകരണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി.

അടുത്ത വര്‍ഷം ആദ്യം പ്രധാന അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍ക്ക് സെന്റര്‍ വേദിയാകുംമെന്നു ഉടമകളായ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ (ഡി.ഡബ്ല്യു.ടി.സി) അധികൃതര്‍ അറിയിച്ചു. 10 ബില്യണ്‍ ദിര്‍ഹം ചെലവിലാണ് വിപുലീകരണം പൂര്‍ത്തിയാക്കുന്നത്. ഏതാണ്ടെല്ലാ പ്രവൃത്തികളും കഴിഞ്ഞിട്ടുണ്ട്.
ബിസിനസ്, വ്യാപാരം, വലിയ തോതിലുള്ള അന്താരാഷ്ട്ര പരിപാടികള്‍ എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ എമിറേറ്റിന്റെ വളരുന്ന പങ്കിനെ ഡി.ഇ.സിയുടെ വികസനം ശക്തിപ്പെടുത്തും. ദുബൈയുടെ ദീര്‍ഘ കാല സാമ്ബത്തിക ദര്‍ശനത്തിന്റെ പ്രധാന സ്തംഭമായാണ് ഡി.ഇ.സി പരിഗണിക്കപ്പെടുന്നത്.

50,000 സന്ദര്‍ശകരെ ഉള്‍ക്കൊള്ളും

ആദ്യഘട്ടത്തില്‍ 64,000 ചതുരശ്ര മീറ്റര്‍ സ്ഥിരം പ്രദര്‍ശന ഹാളുകളും 30,000 ചതുരശ്ര മീറ്റര്‍ സൗകര്യപൂര്‍വം (ഫ്‌ലെക്‌സിബിള്‍) ഉപയോഗിക്കാവുന്ന പവലിയനുകളും ഉള്‍പ്പെടെ 140,000 ചതുരശ്ര മീറ്റര്‍ പുതിയ പരിപാടികള്‍ക്കുള്ള സ്ഥലം ഒരുക്കിയിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുമ്ബോള്‍, ഡി.ഇ.സിക്ക് പ്രതിദിനം 50,000 സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ കഴിയും. 2031 ആകുമ്ബോഴേക്കും മേഖലയിലെ ഏറ്റവും വലിയ പ്രത്യേക ഇന്‍ഡോര്‍ പ്രദര്‍ശനങ്ങളുടെയും പ്രോഗ്രാമുകളുടെയും വേദിയായി ഈ സമുച്ചയത്തെ മാറ്റുക എന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണ് വിപുലീകരണം.

ഗള്‍ഫുഡ് ഗ്ലോബല്‍, വേള്‍ഡ് ഹെല്‍ത്ത് എക്‌സ്‌പോയിലൂടെ അരങ്ങേറ്റം

വിപുലീകരിച്ച ഡി.ഇ.സിയുടെ അരങ്ങേറ്റം 2026ന്റെ തുടക്കത്തില്‍ നടക്കുന്ന ഗള്‍ഫുഡ് ഗ്ലോബല്‍, വേള്‍ഡ് ഹെല്‍ത്ത് എക്‌സ്‌പോ (നേരത്തെ അറബ് ഹെല്‍ത്ത്) തുടങ്ങിയ അന്താരാഷ്ട്ര പ്രദര്‍ശനങ്ങളിലൂടെയാകും. താല്‍ക്കാലിക പവലിയനുകള്‍ പ്രധാന ഹാളുകളിലേക്കും സെന്‍ട്രല്‍ പ്ലാസയിലേക്കും നേരിട്ട് ബന്ധിപ്പിക്കുന്നതാണ്. അതില്‍ ഔട്ട്‌ഡോര്‍ ടെറസുകളും ആക്ടിവേഷന്‍ സോണുകളും ഉള്‍പ്പെടുന്നു. ഒരേസമയം വലിയ പരിപാടികള്‍ക്ക് ആവശ്യമായ ഔകാര്യം നല്‍കുന്നതിനിടയ്ക്ക് സന്ദര്‍ശകരുടെ ഒഴുക്കും അനുഭവവും വര്‍ധിപ്പിക്കാനാണ് ഈ സജ്ജീകരണം രൂപകല്‍പന ചെയ്തിരിക്കുന്നത്.

കാല്‍നട യാത്രക്കാര്‍ക്കുള്ള ലിങ്കുകള്‍ ഡി.ഇ.സിയെ ദുബൈ എക്‌സ്‌പോ സിറ്റിയുടെ അല്‍ വസല്‍, എക്‌സ്‌പോ 2020 മെട്രോ സ്റ്റേഷന്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ്. ഇത് നേരിട്ട് മെട്രോ പ്രവേശനം നല്‍കും. 2026ലെ പരിപാടികള്‍ക്ക് ശേഷം, അടുത്ത വിപുലീകരണ ഘട്ടത്തിനായി നിര്‍മാണം പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഗള്‍ഫുഡ് ഗ്ലോബലിന്റെയും വേള്‍ഡ് ഹെല്‍ത്ത് എക്‌സ്‌പോയുടെയും ഇരട്ട ആതിഥേയത്വത്തെ പിന്തുണയ്ക്കുന്നതിനായി ഒരു സംയോജിത മൊബിലിറ്റി, സുരക്ഷാ പദ്ധതി നടപ്പാക്കാന്‍ ഡി.ഡബ്ല്യു.ടി.സി ദുബൈ റോഡ്‌സ് & ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ)യുമായും ദുബൈ പൊലിസുമായും പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ട്രെയിന്‍, ബസ്, പാര്‍ക്കിങ് സൗകര്യങ്ങള്‍
ദുബൈ നഗരത്തിലെ ഏറ്റവും വലിയ മെട്രോ സ്റ്റേഷനായ എക്‌സ്‌പോ 2020 സ്റ്റേഷനില്‍ (റെഡ് ലൈന്‍) നേരിട്ടുള്ള പ്രവേശനം ഉണ്ടാകുന്നതാണ്. ട്രെയിന്‍ സര്‍വിസ് വേളകള്‍ വര്‍ധിപ്പിച്ചതും പ്രോഗ്രാമുകള്‍ മൂലമുണ്ടാകുന്ന വലിയ തിരക്കുകള്‍ക്കനുസൃതമായി ട്രെയിന്‍ സമയങ്ങള്‍ വിപുലീകരിക്കുന്നതുമാണ്. ഡി.ഡബ്ല്യു.ടി.സിയെയും ഡി.ഇ.സിയെയും ബന്ധിപ്പിക്കുന്ന 30 ബസുകളുടെ പ്രത്യേക എക്‌സ്പ്രസ് ഷട്ടില്‍ ഫ്‌ലീറ്റ് ആരംഭിക്കും.

ഇ&, സെന്റര്‍ പോയിന്റ്, നാഷനല്‍ പെയിന്റ്‌സ്, അല്‍ കിഫാഫ് എന്നിവയുള്‍പ്പെടെ പ്രധാന മെട്രോ ഹബ്ബുകളില്‍ പാര്‍ക്ക് & റൈഡ് സൗകര്യങ്ങള്‍ ഒരുക്കും. പാര്‍ക്കിങ് സോണുകള്‍ക്കും വേദികള്‍ക്കുമിടയില്‍ സന്ദര്‍ശക കൈമാറ്റത്തിനായി എക്‌സ്‌പോ സിറ്റി ദുബൈയില്‍ 80 തുടര്‍ച്ചയായ ഷട്ടില്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തും.

സ്മാര്‍ട്ട് പ്രോഗ്രാമുകള്‍ക്കുള്ള ഇടം

എക്‌സ്‌പോ സിറ്റിയുടെ ദുബൈയില്‍ സ്ഥിതി ചെയ്യുന്ന ഡി.ഇ.സി വന്‍ തോതിലുള്ള ഇവന്റുകള്‍ക്കായി രൂപകല്‍പന ചെയ്ത വിപുലമായ നഗര അടിസ്ഥാന സൗകര്യങ്ങളില്‍ നിന്ന് പ്രയോജനം നേടുന്നു. 5ജി സൗകര്യം, വിപുലമായ റോഡ് ശൃംഖലകള്‍, ഗണ്യമായ പാര്‍ക്കിങ് ശേഷി എന്നിവയുള്‍പ്പെടെയുള്ള അതിവേഗ ഡിജിറ്റല്‍ കണക്റ്റിവിറ്റി ഇവിടെയുണ്ടാകും.
50ലധികം ഫുഡ് ട്രക്കുകള്‍, ഒരു ഓട്ടോണമസ് സ്മാര്‍ട്ട് മിനി മാര്‍ക്കറ്റ്, പ്രീമിയം എഫ് & ബി ലോഞ്ചുകള്‍ എന്നിവയുമായി ഇന്‍ഡോര്‍ഔട്ട്‌ഡോര്‍ ഇടങ്ങള്‍ സംയോജിപ്പിച്ച്‌ സന്ദര്‍ശക അനുഭവത്തിനും ഈ വിപുലീകരണം ഊന്നല്‍ നല്‍കുന്നു. ഈ ഓഫറുകള്‍ ദുബൈയുടെ ഇമ്മേഴ്‌സിവ്, ഇവന്റ് പരിതഃസ്ഥിതികള്‍ക്കനുസൃതമായുള്ള ഉയര്‍ന്ന ശേഷി സൃഷ്ടിക്കാനുള്ള പ്രേരണയുമായി യോജിക്കുന്നു. 4,000ത്തിലധികം തൊഴിലാളികള്‍ പദ്ധതിക്കായി 9 ദശലക്ഷത്തിലധികം മനുഷ്യ മണിക്കൂറുകള്‍ ഇതിനകം സംഭാവന ചെയ്തിട്ടുണ്ട്.

Continue Reading

Trending

Copyright © 2025