JOBS
റസിഡന്റ് ഡോക്ടര്‍മാരുടെ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു ബിഎംഎ; നവംബര്‍ 14 മുതല്‍ 19 വരെ രോഗികള്‍ വലയും
ഹെല്‍ത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്കുന്നു. തുടര്‍ച്ചയായി അഞ്ച് ദിവസം പണിമുടക്കുമെന്നാണ് ബിഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 14 മുതല്‍ 19 വരെ അഞ്ച് ദിവസം തുടര്‍ച്ചയായി നടക്കുന്ന പണിമുടക്ക് രാവിലെ 7ന് ആരംഭിക്കും. സമരം രോഗികളെയും ആരോഗ്യ സംവിധാനങ്ങളെയും താറുമാറാകും.
സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹെല്‍ത്ത് സെക്രട്ടറി രംഗത്തെത്തി. രോഗികളെ അപകടത്തിലാക്കുകയും, വെയ്റ്റിംഗ് ലിസ്റ്റ് കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടിലാകുകയും ചെയ്യുന്ന ഗുരുതരമായ സംഭാവനയാണ് യൂണിയന്‍ സമ്മാനിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി കുറ്റപ്പെടുത്തി.
എന്‍എച്ച്എസിലെ പകുതിയോളം ഡോക്ടര്‍മാര്‍ റസിഡന്റ് ഡോക്ടര്‍മാരാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇവര്‍ക്ക് 28.9 ശതമാനം ശമ്പളവര്‍ധനവാണ് ലഭിച്ചിട്ടുള്ളത്. വിന്ററിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തില്‍ പണിമുടക്കുന്നത് ഗുരുതരമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന് ഹെല്‍ത്ത് മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. സാധാരണയായി രോഗികളുടെ എണ്ണം കുതിച്ചുയരുന്ന ഘട്ടം കൂടിയാണ് വിന്റര്‍.
നിലവിലെ ശമ്പളവര്‍ധനവ് കൂടി ചേരുന്നതോടെ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് 49,000 പൗണ്ട് വരെ ശമ്പളം ലഭിക്കുന്നത്. മെഡിക്കല്‍ സ്‌കൂളില്‍ നിന്നിറങ്ങി ആദ്യ വര്‍ഷമാണിത്. കൂടുതല്‍ പരിചയസമ്പന്നരായ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രതിവര്‍ഷം 97,000 പൗണ്ട് വരെയും വരുമാനം നേടുന്നുണ്ട്. കണ്‍സള്‍ട്ടന്റായി യോഗ്യത നേടുന്നതോടെ ഇത് വീണ്ടും വര്‍ധിക്കും.
കേവലം 55.3 ശതമാനം ഡോക്ടര്‍മാരുടെ പിന്തുണയില്‍ ബാലറ്റ് നേടിയ ശേഷമാണ് ബിഎംഎ സമരപ്രഖ്യാപനങ്ങള്‍ നടത്തുന്നത്. ഇത് രണ്ടാം തവണയാണ് ലേബര്‍ ഗവണ്‍മെന്റിന്റെ കാലത്ത് പണിമുടക്ക് വരുന്നത്. ഭരണപക്ഷത്ത് ടോറികള്‍ ഇരിക്കുമ്പോള്‍ ഡോക്ടര്‍മാരുടെ സമരങ്ങളെ ന്യായീകരിച്ച ലേബര്‍ ഭരണം കൈവന്നതോടെയാണ് ഈ പണിമുടക്ക് അന്യായമായി അനുഭവപ്പെട്ട് തുടങ്ങിയത്.
HOME
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഇന്ത്യയിലെ ഈ നഗരത്തിന്
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഇന്ത്യയില്‍ നിന്നുള്ളൊരു നഗരം സ്വന്തമാക്കി.
സാമ്ബത്തിക വളർച്ച, ജനസംഖ്യാ വർദ്ധനവ്, വ്യക്തിഗത സമ്ബത്ത് എന്നിവയുടെ അടിസ്ഥാനത്തില്‍ 230 നഗരങ്ങളെ വിലയിരുത്തിയ ആഗോള പഠനത്തിലാണ് തെരഞ്ഞെടുത്തത്. 2024 ലെ സാവില്‍സ് ഗ്രോത്ത് ഹബ്ല് സൂചിക പ്രകാരം, ഇന്ത്യയുടെ ടെക് തലസ്ഥാനമായ ബെംഗളൂരുവാണ് ഈ നേട്ടം കൈവരിച്ചത്.
ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു, തൊഴില്‍ ശക്തി, നവീകരണം, നേട്ടങ്ങള്‍ എന്നിവയാല്‍ ആഗോള സാങ്കേതിക സ്ഥാപനങ്ങളെയും സ്റ്റാർട്ടപ്പുകളെയും ആകർഷിക്കുന്നു. ഓഫീസ് വികസനങ്ങള്‍, ഉയർന്ന ശമ്ബളമുള്ള ജോലികള്‍, വർദ്ധിച്ചുവരുന്ന നിക്ഷേപങ്ങള്‍ എന്നിവയില്‍ നഗരത്തിന്റെ വളർച്ച പ്രതിഫലിക്കുന്നു.
തിരക്കേറിയ മാർക്കറ്റുകള്‍, ടെക് പാർക്കുകള്‍, നിശാജീവിതം എന്നിവയെല്ലാം നഗരത്തെ ആഗോള ആകർഷണത്തിന് കാരണമാക്കുന്നു. ലക്ഷകണക്കിന് മലായാളികള്‍ താമസിക്കുന്ന നഗരമാണ് ബാംഗ്ലൂർ. ജോലിക്കായും അല്ലാതെയും നഗരത്തിൻ എത്തുന്നവരുടെ എണ്ണവും കുറവല്ല. അത് കൊണ്ടുതന്നെ മലയാളികള്‍ക്കും അഭിമാനിക്കാം
HOME
ബ്രിട്ടനിലെ തൊഴിലില്ലായ്മ 5 ശതമാനമായി; 2021ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്
യുകെയിലെ തൊഴിലില്ലായ്മയുടെ നിരക്ക് സെപ്റ്റംബര്‍ അവസാനിക്കുന്ന മൂന്നുമാസത്തില്‍ 5 ശതമാനമായി ഉയര്‍ന്നതായുള്ള കണക്കുകള്‍ പുറത്തുവന്നു. 2020 ഡിസംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതലാണ് ഈ വര്‍ധന. പുതിയ കണക്കുകള്‍ ബജറ്റിന് മുന്‍പുള്ള സാമ്പത്തിക ആശങ്കകള്‍ വര്‍ധിപ്പിച്ചു.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ONS) പ്രകാരം ശരാശരി വേതന വര്‍ധനയും കുറയുന്ന പ്രവണതയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന . പൊതു മേഖലയിലെ വേതനവര്‍ധന 6.6 ശതമാനമായപ്പോള്‍, സ്വകാര്യ മേഖലയിലെ വളര്‍ച്ച 4.2 ശതമാനമായി ചുരുങ്ങി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത ഏതാനും വര്‍ഷങ്ങളിലും തൊഴില്‍രഹിതത്വം 5 ശതമാനത്തിന് സമീപം തുടരുമെന്നാണ് പ്രവചിക്കുന്നത്. ദിവസേന 1000 പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകുന്നുവെന്നാണ് കണക്ക്.
ജനങ്ങളുടെ തൊഴിലുകള്‍ പിടിച്ചുപറിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് റേച്ചല്‍ റീവ്‌സിന്റെ ഭ്രാന്തന്‍ നയങ്ങളാണെന്നാണ് കുറ്റപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം യുകെയില്‍ 180,000-ലേറെ പേര്‍ക്കാണ് ജോലി തെറിച്ചത്. കഴിഞ്ഞ രണ്ട് മാസത്തില്‍ 64,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ലേബറിന്റെ സാമ്പത്തിക നയങ്ങളുടെ വിധിയെഴുത്തായാണ് തൊഴിലില്ലായ്മ നിരക്ക് ഈ നിലയില്‍ എത്തി നില്‍ക്കുന്നതിനെ വ്യാഖ്യാനിക്കുന്നത്. ഒരു ജോലിയും ചെയ്യാതെ ബെനഫിറ്റുകള്‍ കൈപ്പറ്റുന്ന ആളുകളുടെ എണ്ണം റെക്കോര്‍ഡില്‍ എത്തുമ്പോഴാണ് ജനങ്ങള്‍ക്ക് വന്‍തോതില്‍ ജോലി നഷ്ടമാകുന്നത്. നാല് മില്ല്യണ്‍ ജനങ്ങളാണ് ആനുകൂല്യങ്ങള്‍ കൈപ്പറ്റി വീട്ടിലിരിക്കുന്നത്. 25 ബില്ല്യണ്‍ പൗണ്ടിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് വേട്ടയാണ് തൊഴില്‍ നഷ്ടം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചതെന്നാണ് ആരോപണം.
വിപണിയിലെ ഈ ദുര്‍ബലതയെ കുറിച്ച് വിദഗ്ധര്‍ കടുത്ത ആശങ്ക ആണ് പ്രകടിപ്പിച്ചത് . ചെറുകിട വ്യവസായങ്ങളുടെ ഉയര്‍ന്ന നികുതി, നിയമങ്ങള്‍, ചെലവുകള്‍ എന്നിവ കാരണം ജീവനക്കാരെ നിയമിക്കുന്നത് മന്ദഗതിയിലാണെന്നും ഫെഡറേഷന്‍ ഓഫ് സ്മോള്‍ ബിസിനസസ് അറിയിച്ചു. വരാനിരിക്കുന്ന ബജറ്റില്‍ സര്‍ക്കാര്‍ തൊഴില്‍ വര്‍ധനയ്ക്കും വളര്‍ച്ചയ്ക്കും അനുകൂലമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് വ്യവസായ സംഘടനകളുടെ പ്രതികരണം.
യുകെയില്‍ ജോലി ചെയ്യാത്തതോ പഠിക്കാത്തതോ ആയ വെറുതെയിരിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നതായി അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. വെറുതെയിരിക്കുന്ന യുവതലമുറയുടെ എണ്ണം പെരുകുന്നത് സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ ആഘാതമാണ്. മാത്രമല്ല സര്‍ക്കാരിന് ഇത്തരക്കാര്‍ ബാധ്യതയുമാണ്.
തൊഴില്‍, പെന്‍ഷന്‍ വകുപ്പിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യൂണിവേഴ്സല്‍ ക്രെഡിറ്റ് (യുസി) ഹെല്‍ത്ത് ആന്‍ഡ് എംപ്ലോയ്‌മെന്റ് സപ്പോര്‍ട്ട് അലവന്‍സ് ക്ലെയിം ചെയ്യുന്ന യുവാക്കളുടെ എണ്ണം 50%-ത്തിലധികം വര്‍ദ്ധിച്ചു.
യുസി ഹെല്‍ത്ത് ഘടകത്തിലെ ഏകദേശം 80% യുവാക്കളും നിലവില്‍ മാനസികാരോഗ്യ കാരണങ്ങളോ നാഡീ വികസന അവസ്ഥയോ ആണ് ഉദ്ധരിക്കുന്നത്.
Blog
എ ഐ മൂലമുള്ള തട്ടിപ്പുകള്‍ അധികമാകുന്നുവെന്ന് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യം വച്ചുള്ള ഓണ്‍ലൈൻ തട്ടിപ്പുകളില്‍ എഐയുടെ വർധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗൂഗിള്‍.
വ്യാജ തൊഴില്‍ അവസരങ്ങള്‍, ബിസിനസ്സ് സ്ഥാപനങ്ങളുടെ ക്ലോണ്‍ ചെയ്‌ത പേജുകള്‍, യഥാർഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കല്‍ ആപ്പുകള്‍ എന്നിവ നിർമിക്കാൻ സൈബർ കുറ്റവാളികള്‍ ഇപ്പോള്‍ എഐ ടൂളുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു.
ഇത് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അതിനാല്‍ ഓണ്‍ലൈനില്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നും ഗൂഗിള്‍ വ്യക്തമാക്കി. വ്യാജ ജോലി പോസ്റ്റിംഗുകള്‍, ആപ്പുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവ സൃഷ്‌ടിക്കാൻ കുറ്റവാളികള്‍ ഇപ്പോള്‍ ജനറേറ്റീവ് ടൂളുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിളിന്റെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീം പറഞ്ഞു.
-
HOME2 months agoവനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ.
-
BUSINESS2 months agoചാറ്റ്ജിപിടിക്ക് സമാനമായ ‘വെരിറ്റാസ്’; പുതിയ എഐ ആപ്പുമായി ആപ്പിൾ, ലക്ഷ്യം അടുത്ത തലമുറ ‘സിരി’.
-
SPORTS2 months agoപെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടിപടി.
-
MIDDLE EAST2 months agoഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി; 10895 പേരെ സൗദിയിൽ നിന്ന് നാടുകടത്തി.
-
ENTERTAINMENT2 months agoമോഹൻലാൽ എന്ന വിസ്മയം, ഫീൽ ഗുഡ് ഡ്രാമ; ഒടിടിയിലും കയ്യടി നേടി ‘ഹൃദയപൂര്‍വ്വം.
-
ENTERTAINMENT2 months agoഗ്യാരേജിൽ നിന്ന് ടെക് ഭീമനിലേക്ക്, ഗൂഗിളിന് ഇന്ന് 27ാം പിറന്നാൾ.
-
SPORTS2 months ago‘ചാമ്പ്യന്മാർക്ക് ട്രോഫി നിഷേധിക്കപ്പെട്ടു, ഇങ്ങനെയൊരു അനുഭവം ആദ്യം’; മാച്ച് ഫീ ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് സൂര്യകുമാർ യാദവ്.
-
ENTERTAINMENT1 month agoകലയുടെയും ഐക്യത്തിന്റെയും ഉത്സവമായി യുക്മ റീജ്യണൽ കലാമേള
