Blog
റഷ്യ മുതല്‍ പാകിസ്താൻ വരെ ആണവ പരീക്ഷണം നടത്തുന്നു, യുഎസ് എന്തിന് വിട്ടുനില്‍ക്കണം; ന്യായീകരിച്ച് ട്രംപ്
ആണവ പരീക്ഷണം നടത്താനുള്ള യുഎസിൻ്റെ തീരുമാനത്തെ ന്യായീകരിച്ച് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താൻ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്ന് അവകാശപ്പെട്ട ട്രംപ് 30 വർഷത്തിനു ശേഷം അമേരിക്കയുടെ ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കാനുള്ള തന്റെ ഭരണകൂടത്തിന്റെ തീരുമാനത്തെ ന്യായീകരിക്കുന്നുവെന്നും പറഞ്ഞു.
റഷ്യ, ചൈന, ഉത്തര കൊറിയ, പാകിസ്താൻ എന്നീ രാജ്യങ്ങളെല്ലാം ആണവ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. അമേരിക്ക ഇത്തരം പരീക്ഷണങ്ങളില്‍നിന്ന് വിട്ടുനിന്നപ്പോള്‍ ഈ രാജ്യങ്ങള്‍ രഹസ്യമായി പരീക്ഷണങ്ങള്‍ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
“റഷ്യയും ചൈനയും പരീക്ഷണം നടത്തുന്നുണ്ട്, പക്ഷെ അവർ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. നമ്മള്‍ ഒരു തുറന്ന സമൂഹം ആണ്. നമ്മള്‍ വ്യത്യസ്തരാണ്. നമ്മള്‍ ഇതിനെക്കുറിച്ച് സംസാരിക്കുന്നു. അല്ലാത്തപക്ഷം നിങ്ങളെപ്പോലുള്ളവർ റിപ്പോർട്ട് ചെയ്യും. അവരെക്കുറിച്ച് എഴുതാൻ റിപ്പോർട്ടർമാർ അവർക്കില്ല. അവർ പരീക്ഷിക്കുന്നതുകൊണ്ടും മറ്റുള്ളവർ പരീക്ഷിക്കുന്നതുകൊണ്ടും നമ്മളും പരീക്ഷിക്കും. തീർച്ചയായും ഉത്തര കൊറിയ പരീക്ഷണം നടത്തിയിട്ടുണ്ട്. പാകിസ്താനും പരീക്ഷണം നടത്തിയിട്ടുണ്ട്”- ട്രംപ് പറഞ്ഞു.
റഷ്യ അടുത്തിടെ നൂതന ആണവ ശേഷിയുള്ള സംവിധാനങ്ങള്‍ പരീക്ഷിച്ചു. പരീക്ഷണം നടത്താത്ത ഒരേയൊരു രാജ്യം നമ്മളാണ്. എന്നാല്‍ പരീക്ഷണം നടത്താത്ത ഒരേയൊരു രാജ്യമാകാൻ താൻ ആഗ്രഹിക്കുന്നില്ല. അമേരിക്കൻ ആയുധ സംവിധാനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ഇത്തരം പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് യുഎസിൻ്റെ തീരുമാനത്തെ ന്യായീകരിച്ചു ട്രംപ് പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുൻപായിരുന്നു യുഎസ് ആണവ പരീക്ഷണം നടത്തുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. 1992ലാണ് യുഎസ് ഏറ്റവും ഒടുവില്‍ ആണവ പരീക്ഷണം നടത്തിയത്.
ട്രംപിന്റെ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ആണവ നിരായുധീകരണം സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്ബടികളെ ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കകളും ഉയർന്നിട്ടുണ്ട്. ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കാനുള്ള അമേരിക്കയുടെ തീരുമാനം ആണവ നിരോധന ഉടമ്ബടികള്‍ക്ക് വിരുദ്ധമാണെന്ന് പല രാജ്യങ്ങളും ചൂണ്ടിക്കാണിക്കാട്ടിയിട്ടുണ്ട്.
Blog
വെടിനിര്‍ത്തല്‍ കരാറിനു ശേഷമുള്ള കനത്തവ്യോമാക്രമണം; ഗസയില്‍ 28 പേര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു ശേഷം ഇസ്‌റാഈല്‍ ഗസയില്‍ കനത്ത വ്യോമാക്രമണം നടത്തി. ദിവസങ്ങളുടെ ഇടവേളക്കു ശേഷമുണ്ടായ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു.77 പേര്‍ക്ക് പരുക്കേറ്റു.
കഴിഞ്ഞ ഒക്ടോബര്‍ 10ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനുശേഷം ഇസ്‌റാഈല്‍ നടത്തുന്ന ഏറ്റവും കനത്ത ആക്രമണത്തില്‍ ഗസ സിറ്റിയുടെ പ്രാന്തപ്രദേശമായ സെയ്തൂണില്‍ 10 പേരും കിഴക്കന്‍ ഷെജായ പ്രാന്തപ്രദേശത്ത് രണ്ട് പേരും തെക്കന്‍ ഗാസ മുനമ്ബിലെ ഖാന്‍ യൂനിസില്‍ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ ബാക്കിയുള്ളവരും കൊല്ലപ്പെട്ടതായാണ് വിവരം.
ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളെന്ന് ഇസ്‌റാല്‍ സൈന്യം വ്യക്തമാക്കി. ഇസ്‌റാഈല്‍ സൈനികര്‍ക്കുനേരെ ഹമാസ് വെടിയുതിര്‍ത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ പറഞ്ഞു.ഹമാസിന്റെ ആക്രമണത്തിന് മറുപടിയായാണ് ഖാന്‍ യൂനുസില്‍ വ്യോമാക്രമണം നടത്തിയതെന്നും ഹമാസ് അംഗങ്ങളാണ് ആദ്യം വെടയുതിര്‍ത്തതെന്നുമാണ് ഇസ്‌റാഈലിന്റെ വാദം. എന്നാല്‍ ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
Blog
പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഏതു ശ്രമങ്ങളെയും എതിര്‍ക്കും; യുഎൻ വോട്ടെടുപ്പിന് തൊട്ടുമുമ്ബ് നിലപാട് കടുപ്പിച്ച് നെതന്യാഹു
പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഏതു ശ്രമങ്ങളെയും എതിർക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.
പലസ്തീന്റെ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കുന്ന യു.എസ്. കരട് പ്രമേയത്തില്‍ യു.എൻ. രക്ഷാസമിതി വോട്ടെടുപ്പ് നടത്താൻ നിശ്ചയിച്ചതിൻ്റെ തലേന്നാണ് നെതന്യാഹുവിൻ്റെ ഈ കടുത്ത പ്രതികരണം.
പലസ്തീൻ രാഷ്ട്രത്തോടുള്ള ഇസ്രയേലിന്റെ എതിർപ്പ് ഒരു തരിമ്ബും മാറിയിട്ടില്ലെന്നും ബാഹ്യമായോ ആന്തരികമായോ സമ്മർദവും ഭീഷണിയും ഇല്ലെന്നും നെതന്യാഹു പറഞ്ഞു.
നെതന്യാഹുവിൻ്റെ സർക്കാരിലെ തീവ്രനിലപാടുള്ള കക്ഷികള്‍, പലസ്തീൻ്റെ സ്വാതന്ത്ര്യത്തിനായുള്ള ആവശ്യങ്ങളില്‍ കടുത്ത നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു.
പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് ഹമാസിന് ഗുണകരമാവുമെന്നും അത് ഇസ്രയേലിന്റെ അതിർത്തിയില്‍ ഹമാസ് ഭരിക്കുന്ന ഒരു രാജ്യത്തിന് വഴിയൊരുക്കുമെന്നും നെതന്യാഹു ദീർഘകാലമായി വാദിക്കുന്നു.
എന്നാല്‍, ഗാസയിലെ വെടിനിർത്തല്‍ നിർദേശം മുന്നോട്ട് കൊണ്ടുപോകാൻ യുഎസ് ശ്രമിക്കുമ്ബോള്‍, നിലപാടില്‍ ഇളവ് വരുത്താൻ നെതന്യാഹു കനത്ത രാജ്യാന്തര സമ്മർദം നേരിടുന്നുണ്ട്.
Blog
ഇനി വമ്ബന്‍ അന്താരാഷ്ട്ര പ്രദര്‍ശനങ്ങളെത്തും; ദുബൈ എക്‌സിബിഷന്‍ സെന്റര്‍ വിപുലീകരണം പൂര്‍ത്തിയായി; ചെലവിട്ടത് 10 ബില്യണ്‍ ദിര്‍ഹം
ദുബൈ എക്‌സ്‌പോ 2020 പദ്ധതിയിലുള്‍പ്പെട്ട ദുബൈ എക്‌സിബിഷന്‍ സെന്റര്‍ (ഡി.ഇ.സി) വിപുലീകരണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി.
അടുത്ത വര്‍ഷം ആദ്യം പ്രധാന അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍ക്ക് സെന്റര്‍ വേദിയാകുംമെന്നു ഉടമകളായ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ (ഡി.ഡബ്ല്യു.ടി.സി) അധികൃതര്‍ അറിയിച്ചു. 10 ബില്യണ്‍ ദിര്‍ഹം ചെലവിലാണ് വിപുലീകരണം പൂര്‍ത്തിയാക്കുന്നത്. ഏതാണ്ടെല്ലാ പ്രവൃത്തികളും കഴിഞ്ഞിട്ടുണ്ട്.
ബിസിനസ്, വ്യാപാരം, വലിയ തോതിലുള്ള അന്താരാഷ്ട്ര പരിപാടികള്‍ എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ എമിറേറ്റിന്റെ വളരുന്ന പങ്കിനെ ഡി.ഇ.സിയുടെ വികസനം ശക്തിപ്പെടുത്തും. ദുബൈയുടെ ദീര്‍ഘ കാല സാമ്ബത്തിക ദര്‍ശനത്തിന്റെ പ്രധാന സ്തംഭമായാണ് ഡി.ഇ.സി പരിഗണിക്കപ്പെടുന്നത്.
50,000 സന്ദര്‍ശകരെ ഉള്‍ക്കൊള്ളും
ആദ്യഘട്ടത്തില്‍ 64,000 ചതുരശ്ര മീറ്റര്‍ സ്ഥിരം പ്രദര്‍ശന ഹാളുകളും 30,000 ചതുരശ്ര മീറ്റര്‍ സൗകര്യപൂര്‍വം (ഫ്‌ലെക്‌സിബിള്‍) ഉപയോഗിക്കാവുന്ന പവലിയനുകളും ഉള്‍പ്പെടെ 140,000 ചതുരശ്ര മീറ്റര്‍ പുതിയ പരിപാടികള്‍ക്കുള്ള സ്ഥലം ഒരുക്കിയിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുമ്ബോള്‍, ഡി.ഇ.സിക്ക് പ്രതിദിനം 50,000 സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ കഴിയും. 2031 ആകുമ്ബോഴേക്കും മേഖലയിലെ ഏറ്റവും വലിയ പ്രത്യേക ഇന്‍ഡോര്‍ പ്രദര്‍ശനങ്ങളുടെയും പ്രോഗ്രാമുകളുടെയും വേദിയായി ഈ സമുച്ചയത്തെ മാറ്റുക എന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണ് വിപുലീകരണം.
ഗള്‍ഫുഡ് ഗ്ലോബല്‍, വേള്‍ഡ് ഹെല്‍ത്ത് എക്‌സ്‌പോയിലൂടെ അരങ്ങേറ്റം
വിപുലീകരിച്ച ഡി.ഇ.സിയുടെ അരങ്ങേറ്റം 2026ന്റെ തുടക്കത്തില്‍ നടക്കുന്ന ഗള്‍ഫുഡ് ഗ്ലോബല്‍, വേള്‍ഡ് ഹെല്‍ത്ത് എക്‌സ്‌പോ (നേരത്തെ അറബ് ഹെല്‍ത്ത്) തുടങ്ങിയ അന്താരാഷ്ട്ര പ്രദര്‍ശനങ്ങളിലൂടെയാകും. താല്‍ക്കാലിക പവലിയനുകള്‍ പ്രധാന ഹാളുകളിലേക്കും സെന്‍ട്രല്‍ പ്ലാസയിലേക്കും നേരിട്ട് ബന്ധിപ്പിക്കുന്നതാണ്. അതില്‍ ഔട്ട്‌ഡോര്‍ ടെറസുകളും ആക്ടിവേഷന്‍ സോണുകളും ഉള്‍പ്പെടുന്നു. ഒരേസമയം വലിയ പരിപാടികള്‍ക്ക് ആവശ്യമായ ഔകാര്യം നല്‍കുന്നതിനിടയ്ക്ക് സന്ദര്‍ശകരുടെ ഒഴുക്കും അനുഭവവും വര്‍ധിപ്പിക്കാനാണ് ഈ സജ്ജീകരണം രൂപകല്‍പന ചെയ്തിരിക്കുന്നത്.
കാല്‍നട യാത്രക്കാര്‍ക്കുള്ള ലിങ്കുകള്‍ ഡി.ഇ.സിയെ ദുബൈ എക്‌സ്‌പോ സിറ്റിയുടെ അല്‍ വസല്‍, എക്‌സ്‌പോ 2020 മെട്രോ സ്റ്റേഷന്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ്. ഇത് നേരിട്ട് മെട്രോ പ്രവേശനം നല്‍കും. 2026ലെ പരിപാടികള്‍ക്ക് ശേഷം, അടുത്ത വിപുലീകരണ ഘട്ടത്തിനായി നിര്‍മാണം പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഗള്‍ഫുഡ് ഗ്ലോബലിന്റെയും വേള്‍ഡ് ഹെല്‍ത്ത് എക്‌സ്‌പോയുടെയും ഇരട്ട ആതിഥേയത്വത്തെ പിന്തുണയ്ക്കുന്നതിനായി ഒരു സംയോജിത മൊബിലിറ്റി, സുരക്ഷാ പദ്ധതി നടപ്പാക്കാന്‍ ഡി.ഡബ്ല്യു.ടി.സി ദുബൈ റോഡ്‌സ് & ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ)യുമായും ദുബൈ പൊലിസുമായും പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ട്രെയിന്‍, ബസ്, പാര്‍ക്കിങ് സൗകര്യങ്ങള്‍
ദുബൈ നഗരത്തിലെ ഏറ്റവും വലിയ മെട്രോ സ്റ്റേഷനായ എക്‌സ്‌പോ 2020 സ്റ്റേഷനില്‍ (റെഡ് ലൈന്‍) നേരിട്ടുള്ള പ്രവേശനം ഉണ്ടാകുന്നതാണ്. ട്രെയിന്‍ സര്‍വിസ് വേളകള്‍ വര്‍ധിപ്പിച്ചതും പ്രോഗ്രാമുകള്‍ മൂലമുണ്ടാകുന്ന വലിയ തിരക്കുകള്‍ക്കനുസൃതമായി ട്രെയിന്‍ സമയങ്ങള്‍ വിപുലീകരിക്കുന്നതുമാണ്. ഡി.ഡബ്ല്യു.ടി.സിയെയും ഡി.ഇ.സിയെയും ബന്ധിപ്പിക്കുന്ന 30 ബസുകളുടെ പ്രത്യേക എക്‌സ്പ്രസ് ഷട്ടില്‍ ഫ്‌ലീറ്റ് ആരംഭിക്കും.
ഇ&, സെന്റര്‍ പോയിന്റ്, നാഷനല്‍ പെയിന്റ്‌സ്, അല്‍ കിഫാഫ് എന്നിവയുള്‍പ്പെടെ പ്രധാന മെട്രോ ഹബ്ബുകളില്‍ പാര്‍ക്ക് & റൈഡ് സൗകര്യങ്ങള്‍ ഒരുക്കും. പാര്‍ക്കിങ് സോണുകള്‍ക്കും വേദികള്‍ക്കുമിടയില്‍ സന്ദര്‍ശക കൈമാറ്റത്തിനായി എക്‌സ്‌പോ സിറ്റി ദുബൈയില്‍ 80 തുടര്‍ച്ചയായ ഷട്ടില്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തും.
സ്മാര്‍ട്ട് പ്രോഗ്രാമുകള്‍ക്കുള്ള ഇടം
എക്‌സ്‌പോ സിറ്റിയുടെ ദുബൈയില്‍ സ്ഥിതി ചെയ്യുന്ന ഡി.ഇ.സി വന്‍ തോതിലുള്ള ഇവന്റുകള്‍ക്കായി രൂപകല്‍പന ചെയ്ത വിപുലമായ നഗര അടിസ്ഥാന സൗകര്യങ്ങളില്‍ നിന്ന് പ്രയോജനം നേടുന്നു. 5ജി സൗകര്യം, വിപുലമായ റോഡ് ശൃംഖലകള്‍, ഗണ്യമായ പാര്‍ക്കിങ് ശേഷി എന്നിവയുള്‍പ്പെടെയുള്ള അതിവേഗ ഡിജിറ്റല്‍ കണക്റ്റിവിറ്റി ഇവിടെയുണ്ടാകും.
50ലധികം ഫുഡ് ട്രക്കുകള്‍, ഒരു ഓട്ടോണമസ് സ്മാര്‍ട്ട് മിനി മാര്‍ക്കറ്റ്, പ്രീമിയം എഫ് & ബി ലോഞ്ചുകള്‍ എന്നിവയുമായി ഇന്‍ഡോര്‍ഔട്ട്‌ഡോര്‍ ഇടങ്ങള്‍ സംയോജിപ്പിച്ച് സന്ദര്‍ശക അനുഭവത്തിനും ഈ വിപുലീകരണം ഊന്നല്‍ നല്‍കുന്നു. ഈ ഓഫറുകള്‍ ദുബൈയുടെ ഇമ്മേഴ്‌സിവ്, ഇവന്റ് പരിതഃസ്ഥിതികള്‍ക്കനുസൃതമായുള്ള ഉയര്‍ന്ന ശേഷി സൃഷ്ടിക്കാനുള്ള പ്രേരണയുമായി യോജിക്കുന്നു. 4,000ത്തിലധികം തൊഴിലാളികള്‍ പദ്ധതിക്കായി 9 ദശലക്ഷത്തിലധികം മനുഷ്യ മണിക്കൂറുകള്‍ ഇതിനകം സംഭാവന ചെയ്തിട്ടുണ്ട്.
-
HOME2 months agoവനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ.
-
BUSINESS2 months agoചാറ്റ്ജിപിടിക്ക് സമാനമായ ‘വെരിറ്റാസ്’; പുതിയ എഐ ആപ്പുമായി ആപ്പിൾ, ലക്ഷ്യം അടുത്ത തലമുറ ‘സിരി’.
-
SPORTS2 months agoപെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടിപടി.
-
MIDDLE EAST2 months agoഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി; 10895 പേരെ സൗദിയിൽ നിന്ന് നാടുകടത്തി.
-
ENTERTAINMENT2 months agoമോഹൻലാൽ എന്ന വിസ്മയം, ഫീൽ ഗുഡ് ഡ്രാമ; ഒടിടിയിലും കയ്യടി നേടി ‘ഹൃദയപൂര്‍വ്വം.
-
ENTERTAINMENT2 months agoഗ്യാരേജിൽ നിന്ന് ടെക് ഭീമനിലേക്ക്, ഗൂഗിളിന് ഇന്ന് 27ാം പിറന്നാൾ.
-
SPORTS2 months ago‘ചാമ്പ്യന്മാർക്ക് ട്രോഫി നിഷേധിക്കപ്പെട്ടു, ഇങ്ങനെയൊരു അനുഭവം ആദ്യം’; മാച്ച് ഫീ ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് സൂര്യകുമാർ യാദവ്.
-
ENTERTAINMENT1 month agoകലയുടെയും ഐക്യത്തിന്റെയും ഉത്സവമായി യുക്മ റീജ്യണൽ കലാമേള
