UK
യുകെഐപി പ്രതിഷേധങ്ങള്‍ക്ക് വിലക്ക്; മാസ്ക് ധരിച്ചു മുസ്ലീം യുവാക്കളുടെ മറുപ്രതിഷേധം
ഈസ്റ്റ് ലണ്ടന്‍ കലുഷിതമാക്കി യുകെഐപി നടത്താനിരുന്ന തീവ്ര വലതു പ്രതിഷേധങ്ങള്‍ക്ക് പോലീസ് വിലക്ക്. ഈസ്റ്റ് ലണ്ടന്‍ തിരികെ പിടിക്കുമെന്ന് ആഹ്വാനം ചെയ്ത് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. അതേസമയം തങ്ങളുടെ സമൂഹത്തെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് മുഖംമൂടി അണിഞ്ഞ മുസ്ലീം യുവാക്കള്‍ തെരുവുകളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. കറുത്ത വസ്ത്രത്തില്‍ മുഖം മറച്ച് എത്തിയ മുസ്ലീങ്ങള്‍ ബംഗ്ലാദേശ്, പലസ്തീന് പതാകകളും കൈയിലേന്തിയിരുന്നു.
യുകെഐപി മാര്‍ച്ച് നടത്താന്‍ ഉദ്ദേശിച്ച സ്ഥലങ്ങളിലാണ് ബംഗ്ലാദേശി മുസ്ലീം പുരുഷന്മാര് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. തീവ്രവലത് പ്രതിഷേധക്കാര്‍ എത്തിയാല്‍ ഉറച്ച് നില്‍ക്കുമെന്നാണ് വൈറ്റ്ചാപ്പലില്‍ ഒരു പ്രതിഷേധക്കാരന് പ്രഖ്യാപിച്ചത്. ‘അവര്‍ ഇസ്ലാമിനെയാണ് ലക്ഷ്യം വെയ്ക്കുന്നത്’, ഇവര്‍ മൈക്രോഫോണില്‍ പറഞ്ഞു.
‘നമ്മുടെ മുതിര്‍ന്നവരെയും, സ്ത്രീകളെയും, സമൂഹത്തെയും ലക്ഷ്യം വെയ്ക്കുമ്പോള്‍ നേരിടാന്‍ നമ്മള് തയ്യാറാണ്. ഞങ്ങള്‍ അവരുടെ ഏരിയയില്‍ പോയി പ്രശ്നവുണ്ടാക്കുന്നില്ല. എന്നാല്‍ ഇവര്‍ നമ്മുടെ വീടുകളിലെത്തി പ്രശ്നം ഉണ്ടാക്കുന്നു. അപ്പോള്‍ പ്രതിരോധിക്കുന്നതില്‍ എന്താണ് തെറ്റ്. ഇന്ന് നമ്മള് ഒരുമിക്കുന്ന ദിവസമാണ്’, അറബിക് മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിനിടെ ഒരാള്‍ പ്രസംഗിച്ചു.
ടവര്‍ ഹാംലെറ്റ്സില്‍ കലാപം ഒഴിവാക്കാന്‍ പോലീസ് യുകെഐപി മാര്‍ച്ചിന് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പകരം ഇവരുടെ മാര്‍ച്ച് മാര്‍ബില്‍ ആര്‍ച്ചിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശിച്ചത്. അതേസമയം നടുറോഡില്‍ നിസ്കാരം നടത്തുന്നത് ഉള്‍പ്പെടെ ചെയ്ത് ബംഗ്ലാദേശി യുവാക്കള്‍ വെല്ലുവിളി നടത്തിയതോടെ വരും ദിവസങ്ങളില്‍ ഇതിന് മറുപ്രതിഷേധം ഉണ്ടാകുമെന്ന് ഉറപ്പായി.
HOME
ഇമ്മിഗ്രേഷൻ നിയമങ്ങളിലെ ആശങ്ക; മലയാളി അഭിഭാഷകർ സംസാരിക്കുന്നു.
യുകെയിലിപ്പോള്‍ രണ്ടു മലയാളികള്‍ തമ്മില്‍ കണ്ടാല്‍ ഐ എല്‍ ആറും കണ്‍സള്‍ട്ടേഷനും ആണ് സംസാര വിഷയം. നൊടിയിടയില്‍ കുടിയേറ്റ നിയമങ്ങളില്‍ വാക്ക് മാറ്റിക്കൊണ്ടിരിക്കുന്ന ബ്രിട്ടന്റെ നീക്കങ്ങള്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് പ്രവാസികൾക്കിടയിൽ.
“5 വർഷത്തെ ഐ എല്‍ ആർ നിയമം 10 വർഷമാകുമോ എന്ന ആശങ്ക ജനങ്ങൾക്കുണ്ട്?
സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ ഒരു മാസം മുന്‍പ് തങ്ങള്‍ കൊണ്ടുവന്ന ഭേദഗതിയാണ് ഐ എല്‍ ആറിനുള്ള കാലപരിധി അഞ്ചു വര്‍ഷത്തില്‍ നിന്നും 10 വര്‍ഷം ആക്കണമെന്നത് എന്നായിരുന്നു ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് പ്രതികരിച്ചത്. അന്ന് അതിനെതിരെ വോട്ട് ചെയ്ത ലേബര്‍ പാര്‍ട്ടി ഇപ്പോള്‍ അതേ നയം സ്വന്തം പേരില്‍ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു .
യുകെ ഇമിഗ്രേഷൻ നിയമങ്ങളിലെ ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാൻ കൈരളി യുകെ (Kairali UK) പ്രത്യേക ഓൺലൈൻ ചർച്ച ഒരുക്കുകയാണ് . നവംബർ 26 ബുധനാഴ്ച വൈകുന്നേരം , യൂ . കെ സമയം 8 മണിക്കാണ് ചർച്ച .
പ്രമുഖ അഭിഭാഷകരായ Adv. സന്ദീപ് പണിക്കർ, Adv. ബ്രോസ് ജോസഫ് നീലിയറ എന്നിവർ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കും. ചർച്ചയിൽ പങ്കെടുത്ത് ഏവർക്കും സംശയങ്ങൾ ദൂരീകരിക്കാവുന്നതാണ്.
HOME
തെരഞ്ഞെടുപ്പിന് മുമ്പേ സ്റ്റാര്‍മര്‍ മാറണമെന്ന അഭിപ്രായത്തില്‍ 54% ലേബര്‍ അംഗങ്ങളും
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അധികാരത്തിലേറിയത് മുതല്‍ ജന പിന്തുണ കുറഞ്ഞുവരുകയാണ്. പലതരം വെല്ലുവിളികളിലും സ്റ്റാര്‍മറുടെ തീരുമാനങ്ങളില്‍ സ്വന്തം പാര്‍ട്ടിയ്ക്ക് പോലും അതൃപ്തിയാണ്. അതിനിടെ പ്രധാനമന്ത്രി പദം രാജിവച്ച് സ്റ്റാര്‍മര്‍ മാറണമെന്നാണ് 54 ശതമാനം പാര്‍ട്ടി അംഗങ്ങള്‍ അഭിപ്രായപ്പെടുന്നു. പുതുവര്‍ഷം പുതിയ പ്രധാനമന്ത്രി വരുമോയെന്ന ചോദ്യവും ഉയരുന്നണ്ട്.
മുന്‍ ഉപപ്രധാനമന്ത്രി ഏയ്ഞ്ചല റെയ്നര്‍, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ്, ഹോം സെക്രട്ടറി ഷബാന മഹ്മൂദ്, മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബെണ്‍ഹം എന്നിങ്ങനെ നിരവധി പേരുകളാണ് ഉയര്‍ന്നുവരുന്നത്. തനിക്ക് ഇനിയും തുടരണമെന്ന ആഗ്രഹമാണ് സ്റ്റാര്‍മര്‍ പങ്കുവയ്ക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് സ്റ്റാര്‍മറെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി കനത്ത തിരിച്ചടി നേരിടുമെന്നാണ് ലേബര്‍ അംഗങ്ങളിലെ ആശങ്ക. നേരത്തെ പിന്തുണച്ചവര്‍ പോലും അദ്ദേഹത്തെ തള്ളിപറയുന്ന അവസ്ഥയാണ്. റിഫോം യുകെ പാര്‍ട്ടിയുടെ വലിയ മുന്നേറ്റവും അംഗങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലെ ടാക്സ് വര്‍ധന വിവാദമായിരുന്നു. പുതിയ ബജറ്റ് അവതരണവും വരവ് ജനം അതൃപ്തിയിലാണ്.
HOME
ക്രിസ്മസിന് ട്രെയിന്‍ യാത്രാ ദുരിതം സമ്മാനിക്കാന്‍ നാല് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ആര്‍എംടി
ക്രിസ്മസ് സീസണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലക്ഷക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന സമയമാണ്. പ്രധാനമായും റെയില്‍ സേവനങ്ങളാണ് ഭൂരിഭാഗവും ഉപയോഗപ്പെടുത്തുക. എന്നാല്‍ ഈ സമയത്ത് റെയില്‍ സമരങ്ങള്‍ വന്നാല്‍ യാത്രക്കാര്‍ കടുത്ത ദുരിതത്തിലാകും.
എന്തായാലും സീസണ് നോക്കി സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് റെയില്‍, മാരിടൈം & ട്രാന്‍സ്പോര്‍ട്ട് യൂണിയന്. തുടര്‍ച്ചയായി നാല് ശനിയാഴ്ചകളില്‍ പണിമുടക്കുമെന്ന് യൂണിയന് പ്രഖ്യാപിച്ചു. റെയില്‍ ഓപ്പറേറ്റര്‍ ക്രോസ്കണ്‍ട്രിയിലെ ജോലിക്കാരാണ് അടുത്ത മാസം ശമ്പളത്തര്‍ക്കത്തില്‍ സമരത്തിന് ഇറങ്ങുന്നത്.
ഡിസംബര്‍ 6, 13, 20, 27 തീയതികളില്‍ അംഗങ്ങള്‍ പണിമുടക്കുമെന്ന് ആര്‍എംടി വ്യ.ക്തമാക്കി. ശമ്പളവിഷയത്തിന് പുറമെ സ്റ്റാഫിംഗ് സംബന്ധിച്ച ആവശ്യങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നത് പ്രതിസന്ധിയാണ്. ക്രിസ്മസിന് മുന്‍പുള്ള ശനിയാഴ്ച പരമ്പരാഗതമായി ഏറ്റവും കൂടുതല്‍ ആളുകള്‍ ബന്ധുക്കളെ കാണാനായി യാത്ര ചെയ്യുന്ന ദിവസം കൂടിയാണ്.
ക്രിസ്മസിന് ശേഷമുള്ള ആദ്യ ശനിയാഴ്ചയും ട്രെയിന്‍ യാത്രകള്‍ക്ക് തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ്. ക്രിസ്മസ്, ബോക്സിംഗ് ഡേ ദിനങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിയാതെ പോയവര്‍ ഈ ദിവസമാണ് പൊതുവെ ഇതിന് ശ്രമിക്കുക. ഡിസംബര്‍ 27ന് വെസ്റ്റ് കോസ്റ്റ് മെയിന്‍ ലൈനില്‍ എഞ്ചിനീയറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ക്രോസ്കണ്ട്രി ട്രെയിനുകളെ പകരം ആശ്രയിക്കാന്‍ ഇരിക്കുന്ന യാത്രക്കാര്‍ക്കാണ് സമരപ്രഖ്യാപനം തിരിച്ചടിയായി മാറുന്നത്.
-
HOME2 months agoവനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ.
-
BUSINESS2 months agoചാറ്റ്ജിപിടിക്ക് സമാനമായ ‘വെരിറ്റാസ്’; പുതിയ എഐ ആപ്പുമായി ആപ്പിൾ, ലക്ഷ്യം അടുത്ത തലമുറ ‘സിരി’.
-
SPORTS2 months agoപെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടിപടി.
-
MIDDLE EAST2 months agoഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി; 10895 പേരെ സൗദിയിൽ നിന്ന് നാടുകടത്തി.
-
ENTERTAINMENT2 months agoമോഹൻലാൽ എന്ന വിസ്മയം, ഫീൽ ഗുഡ് ഡ്രാമ; ഒടിടിയിലും കയ്യടി നേടി ‘ഹൃദയപൂര്‍വ്വം.
-
ENTERTAINMENT2 months agoഗ്യാരേജിൽ നിന്ന് ടെക് ഭീമനിലേക്ക്, ഗൂഗിളിന് ഇന്ന് 27ാം പിറന്നാൾ.
-
SPORTS2 months ago‘ചാമ്പ്യന്മാർക്ക് ട്രോഫി നിഷേധിക്കപ്പെട്ടു, ഇങ്ങനെയൊരു അനുഭവം ആദ്യം’; മാച്ച് ഫീ ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് സൂര്യകുമാർ യാദവ്.
-
ENTERTAINMENT1 month agoകലയുടെയും ഐക്യത്തിന്റെയും ഉത്സവമായി യുക്മ റീജ്യണൽ കലാമേള
