MIDDLE EAST
മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം, റിയാദിൽ അഞ്ച് വർഷത്തേക്ക് കെട്ടിട വാടക വർധിപ്പിക്കാൻ പാടില്ല.
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തിലെ കെട്ടിട വാടക വർധനവ് അടുത്ത അഞ്ച് വർഷത്തേക്ക് മരവിപ്പിച്ചുകൊണ്ട് മന്ത്രിസഭ സുപ്രധാനമായ നിയമനിർമ്മാണം നടത്തി. ഭവനച്ചെലവ് സ്ഥിരപ്പെടുത്തുന്നതിനും വാടകക്കാരും കെട്ടിട ഉടമകളും തമ്മിൽ നീതി ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ ഈ നടപടി, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് നടപ്പിലാക്കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ റിയാദിൻ്റെ നഗരപരിധിയിലുള്ള വാണിജ്യ, താമസ കെട്ടിടങ്ങളുടെ വാടക അഞ്ച് വർഷത്തേക്ക് വർധിപ്പിക്കുന്നത് തടയും. റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയുടെ ശുപാർശ പ്രകാരം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഈ പരിഷ്കാരം വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.
റിയാദിലെ വാടക വിപണിയിൽ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന നിരവധി വ്യവസ്ഥകളാണ് പുതിയ ചട്ടങ്ങളിലുള്ളത്. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്കും ഫ്ലാറ്റുകൾക്കും നേരത്തെ രജിസ്റ്റർ ചെയ്ത ഏറ്റവും ഒടുവിലത്തെ കരാറിലെ വാടക ആയിരിക്കും പുതിയ വാടക. എന്നാൽ ആദ്യമായി വാടകയ്ക്ക് നൽകുന്ന കെട്ടിടങ്ങളുടെയോ ഫ്ലാറ്റുകളുടെയോ വാടക കെട്ടിട ഉടമയ്ക്കും വാടകക്കാർക്കും സ്വതന്ത്രമായി തീരുമാനിക്കാം. രാജ്യത്തുടനീളമുള്ള എല്ലാ വാടകക്കരാറുകളും ‘ഈജാർ’ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്തിരിക്കണം. കരാർ വിവരങ്ങൾക്കെതിരെ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ 60 ദിവസത്തിനുള്ളിൽ ഉന്നയിക്കാം. ആക്ഷേപമില്ലെങ്കിൽ കരാർ സാധുവായി കണക്കാക്കും. കരാർ കാലാവധി അവസാനിക്കുന്നതിന് 60 ദിവസം മുമ്പെങ്കിലും ഏതെങ്കിലും ഒരു കക്ഷി അറിയിപ്പ് നൽകിയില്ലെങ്കിൽ കരാർ സ്വയമേവ പുതുക്കപ്പെടും. വാടകക്കാർക്ക് കരാർ നീട്ടാൻ താൽപ്പര്യമുണ്ടെങ്കിൽ കെട്ടിട ഉടമയ്ക്ക് അത് നിരസിക്കാൻ കഴിയില്ല. എന്നാൽ, വാടക നൽകാതിരിക്കുക, കെട്ടിടങ്ങൾക്ക് സുരക്ഷയെ ബാധിക്കുന്ന ഘടനാപരമായ തകരാറുകൾ ഉണ്ടാക്കുക, കെട്ടിട ഉടമയുടെയോ അവരുടെ അടുത്ത ബന്ധുവിൻ്റെയോ സ്വകാര്യ ഉപയോഗത്തിനായി കെട്ടിടം ആവശ്യമുണ്ടാവുക എന്നീ മൂന്ന് സാഹചര്യങ്ങളിൽ ഉടമയ്ക്ക് ഒഴിവുകഴിവുകൾ അനുവദിച്ചിട്ടുണ്ട്.
കെട്ടിട ഉടമയുടെ നിയമലംഘനങ്ങൾക്ക് 12 മാസത്തെ വാടകയ്ക്ക് തുല്യമായ തുക വരെ പിഴയും വാടകക്കാർക്ക് നഷ്ടപരിഹാരവും നൽകേണ്ടിവരും. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴത്തുകയുടെ 20 ശതമാനം വരെ പാരിതോഷികമായി ലഭിക്കും. റീജിയനൽ ഹെഡ്ക്വാർട്ടേഴ്സ് പ്രോഗ്രാമിലൂടെ ആഗോള ബിസിനസ് ഹബ്ബായി മാറുന്ന റിയാദിൽ വാടക വർധനവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന കിരീടാവകാശിയുടെ കാഴ്ചപ്പാടാണ് പുതിയ പരിഷ്കാരങ്ങൾക്ക് പിന്നിൽ. റിയൽ എസ്റ്റേറ്റ് മേഖലയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ നടപടികൾ. റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഈ നിയമങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും വാടക വിലകൾ വിശകലനം ചെയ്യുകയും ചെയ്യും. ഈ നടപടികൾ റിയാദിൻ്റെ വാടക വിപണിയിൽ ഒരു വഴിത്തിരിവാകുമെന്നും സുരക്ഷിതവും നീതിയുക്തവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
BUSINESS
എല്ലാ ഇവന്റുകള്ക്കുമായി സമുദ്ര ഗതാഗത സേവനം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ദോഹ തുറമുഖം
ഖത്തർ ബോട്ട് ഷോ 2025 ല് നേടിയ ശ്രദ്ധേയമായ വിജയത്തിന് പിന്നാലെ പഴയ ദോഹ തുറമുഖം ഇനിയുള്ള എല്ലാ ഇവന്റുകള്ക്കുമായി സമുദ്ര ഗതാഗത സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
സന്ദർശകരുടെ സൗകര്യം മെച്ചപ്പെടുത്തുക, തുറമുഖത്തേക്കുള്ള പ്രവേശനം സുഗമമാക്കുക, സന്ദര്ശകര്ക്ക് അസാധാരണ അനുഭവങ്ങള് നല്കാനായി അവര് ആതിഥേയത്വം വഹിക്കുന്ന പരിപാടികളിലുടനീളം കാര്യക്ഷമതയുടെ ഉയര്ന്ന നിലവാരം ഉറപ്പാക്കുക എന്നിവയില് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തുറമുഖത്തെ സേവനങ്ങളുടെ ഗുണനിലവാരം ഉയര്ത്താന് ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളുടെയും പരിപാടികളുടെയും ഭാഗമാണ് ഈ സംരംഭമെന്ന് അധികൃതര് പ്രസ്താവനയില് സ്ഥിരീകരിച്ചു.
സേവനം ആരംഭിക്കുന്നതിലൂടെ സന്ദര്ശകര്ക്ക് റിക്സോസ് ഗൾഫ് ഹോട്ടല് ദോഹ, പേൾ ഐലൻഡ് എന്നീ രണ്ട് പുറപ്പെടല് കേന്ദ്രങ്ങളില് നിന്ന് പഴയ ദോഹ തുറമുഖത്ത് എളുപ്പത്തിലും സുഗമമായും എത്തിച്ചേരാന് കഴിയും. പദ്ധതിയില് ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള് തമ്മിലുള്ള ഫലപ്രദമായ സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന സുഖകരവും വ്യതിരിക്തവുമായ യാത്രാ അനുഭവം ഇത് അവര്ക്ക് നല്കും.
സന്ദര്ശകരുടെ അനുഭവങ്ങള് മെച്ചപ്പെടുത്തുന്നതിന് സമുദ്ര ഗതാഗതത്തിനായി പ്രത്യേക ഓപ്പറേറ്ററെ നിയമിക്കുന്നതിനുള്ള ഔദ്യോഗിക ടെൻഡർ ഉടൻ ഇറക്കും.
HOME
ഇമ്മിഗ്രേഷൻ നിയമങ്ങളിലെ ആശങ്ക; മലയാളി അഭിഭാഷകർ സംസാരിക്കുന്നു.
യുകെയിലിപ്പോള്‍ രണ്ടു മലയാളികള്‍ തമ്മില്‍ കണ്ടാല്‍ ഐ എല്‍ ആറും കണ്‍സള്‍ട്ടേഷനും ആണ് സംസാര വിഷയം. നൊടിയിടയില്‍ കുടിയേറ്റ നിയമങ്ങളില്‍ വാക്ക് മാറ്റിക്കൊണ്ടിരിക്കുന്ന ബ്രിട്ടന്റെ നീക്കങ്ങള്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് പ്രവാസികൾക്കിടയിൽ.
“5 വർഷത്തെ ഐ എല്‍ ആർ നിയമം 10 വർഷമാകുമോ എന്ന ആശങ്ക ജനങ്ങൾക്കുണ്ട്?
സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ ഒരു മാസം മുന്‍പ് തങ്ങള്‍ കൊണ്ടുവന്ന ഭേദഗതിയാണ് ഐ എല്‍ ആറിനുള്ള കാലപരിധി അഞ്ചു വര്‍ഷത്തില്‍ നിന്നും 10 വര്‍ഷം ആക്കണമെന്നത് എന്നായിരുന്നു ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് പ്രതികരിച്ചത്. അന്ന് അതിനെതിരെ വോട്ട് ചെയ്ത ലേബര്‍ പാര്‍ട്ടി ഇപ്പോള്‍ അതേ നയം സ്വന്തം പേരില്‍ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു .
യുകെ ഇമിഗ്രേഷൻ നിയമങ്ങളിലെ ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാൻ കൈരളി യുകെ (Kairali UK) പ്രത്യേക ഓൺലൈൻ ചർച്ച ഒരുക്കുകയാണ് . നവംബർ 26 ബുധനാഴ്ച വൈകുന്നേരം , യൂ . കെ സമയം 8 മണിക്കാണ് ചർച്ച .
പ്രമുഖ അഭിഭാഷകരായ Adv. സന്ദീപ് പണിക്കർ, Adv. ബ്രോസ് ജോസഫ് നീലിയറ എന്നിവർ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കും. ചർച്ചയിൽ പങ്കെടുത്ത് ഏവർക്കും സംശയങ്ങൾ ദൂരീകരിക്കാവുന്നതാണ്.
BUSINESS
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ദുബൈ ബജറ്റിന് അംഗീകാരം
2026 – 28 വർഷത്തേക്കുള്ള ദുബൈ സർക്കാറിന്റെ പൊതു ബജറ്റിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.
എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബജറ്റാണിത്. 329.2 ബില്യണ്‍ ദിർഹത്തിന്റെ വരുമാനവും 302.7 ബില്യണ്‍ ദിർഹമിന്റെ ചെലവുകളുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. അഞ്ച് ശതമാനം പ്രവർത്തന മിച്ചവും കണക്കാക്കുന്നു.
അഞ്ച് ബില്യണ്‍ ദിർഹത്തിന്റെ പൊതുകരുതല്‍ ധനം ഉള്‍പ്പെടെ 107.7 ബില്യണ്‍ ദിർഹത്തിന്റെ വരുമാനമാണ് 2026ല്‍ പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യ, നിർമാണ പദ്ധതി മേഖലക്കാണ് ബജറ്റില്‍ സിംഹഭാഗവും നീക്കിവെച്ചത്. 48 ശതമാനം തുക ഈ മേഖലക്ക് വകയിരുത്തിയപ്പോള്‍ സാമൂഹിക വികസന മേഖലക്ക് 28 ശതമാനവും സുരക്ഷ, നീതി മേഖലക്ക് 18 ശതമാനവും സർക്കാർ വികസന മേഖലക്ക് ആറ് ശതമാനവും നീക്കിവെച്ചു.
എമിറേറ്റിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിന് അനുസൃതമായി സുസ്ഥിര സാമ്ബത്തിക വളർച്ച കൈവരിക്കാനും സർക്കാർ സേവനങ്ങളെ പിന്തുണക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. സമൂഹത്തിന് സുരക്ഷിതവും സമൃദ്ധവുമായ അന്തരീക്ഷം നല്‍കുന്നതിനൊപ്പം ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്താനും പുതിയ ബജറ്റ് സഹായിക്കും.
-
HOME2 months agoവനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ.
-
BUSINESS2 months agoചാറ്റ്ജിപിടിക്ക് സമാനമായ ‘വെരിറ്റാസ്’; പുതിയ എഐ ആപ്പുമായി ആപ്പിൾ, ലക്ഷ്യം അടുത്ത തലമുറ ‘സിരി’.
-
SPORTS2 months agoപെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടിപടി.
-
MIDDLE EAST2 months agoഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി; 10895 പേരെ സൗദിയിൽ നിന്ന് നാടുകടത്തി.
-
ENTERTAINMENT2 months agoമോഹൻലാൽ എന്ന വിസ്മയം, ഫീൽ ഗുഡ് ഡ്രാമ; ഒടിടിയിലും കയ്യടി നേടി ‘ഹൃദയപൂര്‍വ്വം.
-
ENTERTAINMENT2 months agoഗ്യാരേജിൽ നിന്ന് ടെക് ഭീമനിലേക്ക്, ഗൂഗിളിന് ഇന്ന് 27ാം പിറന്നാൾ.
-
SPORTS2 months ago‘ചാമ്പ്യന്മാർക്ക് ട്രോഫി നിഷേധിക്കപ്പെട്ടു, ഇങ്ങനെയൊരു അനുഭവം ആദ്യം’; മാച്ച് ഫീ ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് സൂര്യകുമാർ യാദവ്.
-
ENTERTAINMENT1 month agoകലയുടെയും ഐക്യത്തിന്റെയും ഉത്സവമായി യുക്മ റീജ്യണൽ കലാമേള
