Connect with us

KERALA

പാലക്കാട്ടെ ഡോക്ടർമാരുടെ സസ്പെൻഷൻ അന്യായമെന്ന്ഡോക്ടർമാരുടെ സംഘടന , പൊതുവികാരം മറികടക്കാൻ ബലിയാടുകളെ കണ്ടെത്തുന്നുവെന്ന് കെജിഎംഒഎ.

Published

on


പാലക്കാട്: ജില്ലാ ആശുപത്രിയിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്ന് കെജിഎംസിടിഎ വ്യക്തമാക്കി.. ചികിത്സയിൽ സംഭവിക്കാവുന്ന അപൂർവമായ സങ്കീർണതയെ, ചികിത്സാപ്പിഴവായി വ്യാഖ്യാനിച്ച് ഡോക്ടർമാരെ ബലിയാടാക്കാനുള്ള ശ്രമം ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ല.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഈ വിഷയത്തിൽ യാതൊരു രീതിയിലുള്ള ചികിത്സാപ്പിഴവും ഉണ്ടായിട്ടില്ലെന്നും സാധ്യമായ എല്ലാ ചികിത്സയും കുട്ടിക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ രണ്ട് വിദഗ്ധസമിതിയും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരിക്കുന്നത് പോലെ ഏതെങ്കിലും രീതിയിലുള്ള ചികിത്സാ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടുള്ളതായി ഒരു രേഖയും ലഭ്യമല്ല. മാത്രവുമല്ല അസ്ഥിരോഗ ചികിത്സയിൽ ഏതെങ്കിലും രീതിയിലുള്ള ചികിത്സാ പ്രോട്ടോകോൾ ആരോഗ്യവകുപ്പ് നാളിതുവരെ പുറപ്പെടുവിച്ചിട്ടുമില്ല

ഏറെ പരിമിതികളെ അഭിമുഖീകരിച്ചാണ് ജനങ്ങൾക്ക് സാധ്യമായ ഏറ്റവും മികച്ച സേവനം സർക്കാർ ഡോക്ടർമാർ നൽകിക്കൊണ്ടിരിക്കുന്നത്. ജനങ്ങൾക്ക് ഏറ്റവും ഗുണകരമായ സേവനം നൽകുന്നതിന് ആവശ്യമായ IPHS നിലവാരത്തിലുള്ള മാനവ വിഭവ ശേഷിയോ, അടിസ്ഥാന സൗകര്യങ്ങളോ സംസ്ഥാനത്തെ ഒരു സർക്കാർ ആശുപത്രിയിലും ലഭ്യമാക്കിയിട്ടില്ല. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെക്കുറിച്ച് 2024 ൽ പുറത്തിറങ്ങിയ CAG റിപ്പോർട്ട്‌ ഇക്കാര്യം അടിവരയിടുന്നുണ്ട്. തന്നെയുമല്ല ഓരോ രോഗിക്കും അർഹിക്കുന്ന ചികിത്സ ലഭ്യമാക്കാൻ സാധിക്കുന്ന തരത്തിൽ ഡോക്ടർ – രോഗി അനുപാതവും നിർവചിക്കപ്പെട്ടിട്ടില്ല. ഈ വിഷയങ്ങളിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയാൻ സർക്കാർ ഡോക്ടർമാർക്കും പൊതു സമൂഹത്തിനും അവകാശമുണ്ട്.

ആരോഗ്യമേഖല നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവെക്കാനും അതിനെതിരെ ഉണ്ടാവാൻ ഇടയുള്ള പൊതുജന വികാരം തടയാനുമാണ് ഡോക്ടർമാരെ ബലിയാടാക്കുന്ന ഈ നടപടി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഏറെ പരിമിതമായ സാഹചര്യങ്ങളിൽ സാധ്യമാവുന്നതിൽ ഏറ്റവും മികച്ച സേവനം നൽകുന്ന സർക്കാർ ഡോക്ടർമാരുടെ ആത്മവീര്യം തകർക്കുന്ന ഈ സമീപനം അവരെ പ്രതിരോധാത്മക ചികിത്സയിലേക്ക് തള്ളിവിടാൻ മാത്രമേ ഉപകരിക്കൂ.

ഈ സാഹചര്യത്തിൽ, യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാതെ എടുത്തുചാടിയുള്ള അച്ചടക്ക നടപടിയിൽനിന്ന് സർക്കാർ പിന്മാറണമെന്നും, സമഗ്രവും നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കി യാഥാർത്ഥ്യം കണ്ടെത്താൻ ശ്രമിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ഇതിന് തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങാൻ സംഘടന നിർബന്ധിതമാകുമെന്നും കെജിഎംസിടിഎ അറിയിച്ചു

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

KERALA

സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനധികൃതമായി മണ്ണിട്ടു നികത്തുവെന്ന് പരാതി: ചോദ്യം ചെയ്തതിന്റെ പേരില്‍ സംഘര്‍ഷം.

Published

on

By



കഠിനംകുളം വില്ലേജിലും വേലൂര്‍ വില്ലേജിലുമായി വ്യാപിച്ചു കിടക്കുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനധികൃമായി മണ്ണിട്ടു നികത്തുന്നുവെന്ന് പരാതി.

 രണ്ടേക്കര്‍ പതിനഞ്ചുസെന്റ് ഭൂമി കായലും, കരയുമായ പ്രദേശത്തിന്റെ 65 സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ പുറമ്പോക്ക്. ബാക്കി വസ്തു സ്വകാര്യ ഉടമയുടേതാണ്. ഇതില്‍ ഭൂരിഭാഗം സ്ഥലവും നേരത്തെ കായല്‍ ആയിരുന്നു. ഇതെല്ലാം കരഭൂമിയാക്കി മാറ്റിയതാണെന്നും പരാതി. ഇപ്പോള്‍ സര്‍ക്കാരിന്റെ പുറമ്പോക്ക് ഭൂമി നികത്തി എടുക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ് ആക്ഷേപം.

Continue Reading

HOME

ചരിത്രത്തില്‍ ആദ്യം, ഇത്തവണ രണ്ടു പപ്പാഞ്ഞികളെ കത്തിക്കും; ആഘോഷത്തിന് ഒരുങ്ങി ഫോര്‍ട്ട് കൊച്ചി

Published

on

By

കൊച്ചിന് കാർണിവലിന്റെ ഭാഗമായി ഇത്തവണ രണ്ടു പപ്പാഞ്ഞിമാരെ കത്തിക്കും. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പരേഡ് ഗ്രൗണ്ടിലും വെളി ഗ്രൗണ്ടിലും ഇത്തവണ പപ്പാഞ്ഞികളെ കത്തിക്കും.

ചരിത്രത്തില് ഇതാദ്യമായാണ് ഫോര്ട്ട് കൊച്ചിയില് രണ്ടു പപ്പാഞ്ഞികളെ കത്തിക്കാന് പോകുന്നത്.

രണ്ടിടത്ത് പപ്പാഞ്ഞികളെ കത്തിക്കുന്നതില് പോലീസിന് എതിര്പ്പില്ല. 1300ല് അധകം പോലീസുകാരെ സ്ഥലത്ത് വിന്യസിക്കും. കഴിഞ്ഞ വര്ഷവും രണ്ടു പപ്പാഞ്ഞിമാരെ കത്തിക്കാന് ഹൈക്കോടതി അനുമതി നല്കിയിരുന്നുവെങ്കിലും വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ മാത്രമേ കത്തിച്ചിരുന്നുള്ളു. മുന് പ്രധാനമന്ത്രി മന് മോഹന് സിംഗിന്റെ വിയോഗത്തെ തുടര്ന്ന് പരേഡ് ഗ്രൗണ്ടില് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിച്ചിരുന്നില്ല.

അതേസമയം, കൊച്ചിന് കാര്ണിവല് കാണാനായി ഫോര്ട്ട് കൊച്ചിയില് തിരക്ക് ഏറുകയാണ്. പൊതുവേ സഞ്ചാരികളുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഫോര്ട്ട് കൊച്ചി. കൊച്ചിന് കാര്ണിവല് കൂടി ആരംഭിച്ചതോടെ നിരവധി സഞ്ചാരികളാണ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

Continue Reading

HOME

പാതകളിൽ ‘ടേബിൾ ടോപ് സീബ്രാ ലൈനു’കൾ വ്യാപകമാക്കും; നിയമലംഘകർക്ക് മറുമരുന്ന് നൽകാൻ PWD-MVD ധാരണ

Published

on

By

പൊതുനിരത്തുകളിൽ ആദ്യപരിഗണന കാൽനടയാത്രക്കാരനു തന്നെയാണെന്ന പാഠം മറക്കുന്നവർക്ക് മറുമരുന്ന് വരുന്നു. കാൽനടയാത്രക്കാർക്കുള്ള പാതകളിലെ സീബ്രാ ക്രോസിങ്ങുകളിൽ മാഞ്ഞുപോയവ പൊതുമരാമത്ത് വകുപ്പ് ഉടൻ പുനഃസ്ഥാപിക്കും. കാൽനടയാത്രക്കാരെ പരിഗണിക്കാതെയുള്ള ഡ്രൈവിങ്ങിനും സിഗ്നലുകളിൽ സീബ്രാക്രോസിങ്ങിൽക്കയറ്റി വാഹനങ്ങൾ നിർത്തിയിടുന്നതിനുമെതിരേ കർശന നടപടി മോട്ടോർവാഹനവകുപ്പ് സ്വീകരിക്കും.

വാഹനങ്ങളുടെ വേഗംകുറയ്ക്കാൻ ഡ്രൈവർമാരെ നിർബന്ധിതമാക്കുന്ന ‘ടേബിൾ ടോപ് സീബ്രാ ലൈനു’കൾ വ്യാപകമാക്കാനാണ് പൊതുമരാമത്ത് വകുപ്പും മോട്ടോർവാഹന വകുപ്പും ധാരണയായത്. പാതയുടെ ഉപരിതലത്തിൽ അൽപ്പം ഉയർന്നു നിൽക്കുന്നതിനാലാണ് ഇതിനെ ടേബിൾ ടോപ് സീബ്രാലൈൻ എന്നുപറയുന്നത്.

വാഹനത്തിന്റെ ചക്രം ഇടിച്ചുനിൽക്കാത്ത വിധത്തിലും വേഗം കുറയ്‌ക്കേണ്ട തരത്തിലും പാതയ്ക്ക് സമാന്തരമായ ചെരിവോടെ ആരംഭിക്കുകയും മേശപ്പുറംപോലെയുള്ള നിരപ്പായ പ്രതലത്തിനുശേഷം വീണ്ടും ചെരിവോടെ അവസാനിക്കുന്നതുമാണ് ഇത്തരം സീബ്രാ ക്രോസിങ്ങുകൾ. ടാർമിശ്രിതം ഉപയോഗിച്ച് പാതയ്ക്ക് കുറുകേയാണ് ഇത് നിർമിക്കുക.

പൊതുമരാമത്ത് വകുപ്പ് രണ്ടുവർഷത്തിനിടെ കോഴിക്കോട് ജില്ലയിൽ പുതുതായി നിർമിച്ച പാതകളിലെല്ലാം ഇത്തരം സീബ്രാക്രോസിങ്ങുകളാണ് വെച്ചത്. വാഹനത്തിന്റെ വേഗം കുറയ്ക്കാനും സീബ്രാവരയിൽക്കയറ്റി നിർത്തുന്നത് കുറയ്ക്കാനും ഇത് ഗുണകരമായെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഇത് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

സീബ്രാക്രോസിങ്ങിൽ കാൽനടയാത്രക്കാരുടെ സുരക്ഷയും അവകാശവും സംരക്ഷിക്കണമെന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്നാണിത്. നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സമാനകുറ്റം ആവർത്തിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കണമെന്നാണ് കോടതി നിർദേശം. വാഹനത്തിന്റെ വേഗംകൂട്ടിയും ഹോണടിച്ചും കാൽനടയാത്രക്കാരെ ഭയപ്പെടുത്തുന്നവർക്കെതിരേ പിഴചുമത്തും. സീബ്രാ ക്രോസിങ്ങിൽ പാലിക്കേണ്ട നിയമങ്ങൾകൂടി റോഡ് ടെസ്റ്റിൽ ഉൾപ്പെടുത്തും.

സംസ്ഥാനത്ത് 1,706 ഇടങ്ങളിൽ അപകടസാധ്യതയുള്ളതായി സംയുക്ത പരിശോധനാസമിതി കണ്ടെത്തിയിട്ടുണ്ട്. സീബ്രാ ക്രോസിങ്ങുമായി ബന്ധപ്പെട്ടുമാത്രം കഴിഞ്ഞമാസം മോട്ടോർവാഹനവകുപ്പ് 901 കേസെടുത്തു. ഈവർഷം 218 പേരാണ് സീബ്രാ ക്രോസിങ്ങുകളിലുണ്ടായ അപകടത്തിൽ മരിച്ചത്.

Continue Reading

Trending

Copyright © 2025