KERALA
തൃശൂര്‍ മേയറെ പുകഴ്ത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി; ‘മേയര്‍ നല്ല മനുഷ്യൻ, എന്നാൽ അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണ്’.
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസിനെ പുകഴ്ത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ നല്ല മനുഷ്യനാണെന്നും എന്നാൽ, അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. വരന്തരപ്പിള്ളിയിലെ കലുങ്ക് സൗഹൃദ സദസിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ചങ്ങലയ്ക്ക് ഇട്ടിരിക്കുന്നതിനാല്‍ മേയര്‍ക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു വ്യത്യസ്തമായ മനോഭാവം ജനങ്ങളിൽ ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന് തുടക്കം തൃശൂരിൽ നിന്നാണെന്നും സുരേഷ് ഗോപി പറഞ്ഞു. അതിനെ ചിലർ ഭയക്കുകയാണ്. അതുകൊണ്ടാണ് കലുങ്കിനെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രവർത്തിക്കുന്നത്. മാധ്യമങ്ങൾ ക്യാപ്സൂളുകളാണ്. തൃശൂരിൽ ഒരു എം.പി വേണമെന്ന് നിങ്ങൾ ആഗ്രഹിച്ചെങ്കിൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിൽ അഞ്ച് എണ്ണം എങ്കിലും നിങ്ങൾ ബിജെപിക്ക് സമ്മാനിക്കണം. ശുദ്ധീകരണത്തിന്‍റെ പാതയിലാണ് ഇപ്പോഴെന്നും സുരേഷ് ഗോപി പറഞ്ഞു.ബിജെപിയെ തകർക്കാൻ അങ്ങേയറ്റം ശത്രുത മനോഭാവമുള്ള മുഖ്യമന്ത്രിയും മകനുമുള്ള സംസ്ഥാനമാണ് തമിഴ്നാടെന്നും സുരേഷ് ഗോപി പറഞ്ഞു.
KERALA
സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനധികൃതമായി മണ്ണിട്ടു നികത്തുവെന്ന് പരാതി: ചോദ്യം ചെയ്തതിന്റെ പേരില്‍ സംഘര്‍ഷം.
കഠിനംകുളം വില്ലേജിലും വേലൂര്‍ വില്ലേജിലുമായി വ്യാപിച്ചു കിടക്കുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനധികൃമായി മണ്ണിട്ടു നികത്തുന്നുവെന്ന് പരാതി.



രണ്ടേക്കര്‍ പതിനഞ്ചുസെന്റ് ഭൂമി കായലും, കരയുമായ പ്രദേശത്തിന്റെ 65 സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ പുറമ്പോക്ക്. ബാക്കി വസ്തു സ്വകാര്യ ഉടമയുടേതാണ്. ഇതില്‍ ഭൂരിഭാഗം സ്ഥലവും നേരത്തെ കായല്‍ ആയിരുന്നു. ഇതെല്ലാം കരഭൂമിയാക്കി മാറ്റിയതാണെന്നും പരാതി. ഇപ്പോള്‍ സര്‍ക്കാരിന്റെ പുറമ്പോക്ക് ഭൂമി നികത്തി എടുക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ് ആക്ഷേപം.
HOME
ചരിത്രത്തില്‍ ആദ്യം, ഇത്തവണ രണ്ടു പപ്പാഞ്ഞികളെ കത്തിക്കും; ആഘോഷത്തിന് ഒരുങ്ങി ഫോര്‍ട്ട് കൊച്ചി
കൊച്ചിന് കാർണിവലിന്റെ ഭാഗമായി ഇത്തവണ രണ്ടു പപ്പാഞ്ഞിമാരെ കത്തിക്കും. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പരേഡ് ഗ്രൗണ്ടിലും വെളി ഗ്രൗണ്ടിലും ഇത്തവണ പപ്പാഞ്ഞികളെ കത്തിക്കും.
ചരിത്രത്തില് ഇതാദ്യമായാണ് ഫോര്ട്ട് കൊച്ചിയില് രണ്ടു പപ്പാഞ്ഞികളെ കത്തിക്കാന് പോകുന്നത്.
രണ്ടിടത്ത് പപ്പാഞ്ഞികളെ കത്തിക്കുന്നതില് പോലീസിന് എതിര്പ്പില്ല. 1300ല് അധകം പോലീസുകാരെ സ്ഥലത്ത് വിന്യസിക്കും. കഴിഞ്ഞ വര്ഷവും രണ്ടു പപ്പാഞ്ഞിമാരെ കത്തിക്കാന് ഹൈക്കോടതി അനുമതി നല്കിയിരുന്നുവെങ്കിലും വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ മാത്രമേ കത്തിച്ചിരുന്നുള്ളു. മുന് പ്രധാനമന്ത്രി മന് മോഹന് സിംഗിന്റെ വിയോഗത്തെ തുടര്ന്ന് പരേഡ് ഗ്രൗണ്ടില് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിച്ചിരുന്നില്ല.
അതേസമയം, കൊച്ചിന് കാര്ണിവല് കാണാനായി ഫോര്ട്ട് കൊച്ചിയില് തിരക്ക് ഏറുകയാണ്. പൊതുവേ സഞ്ചാരികളുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഫോര്ട്ട് കൊച്ചി. കൊച്ചിന് കാര്ണിവല് കൂടി ആരംഭിച്ചതോടെ നിരവധി സഞ്ചാരികളാണ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
HOME
പാതകളിൽ ‘ടേബിൾ ടോപ് സീബ്രാ ലൈനു’കൾ വ്യാപകമാക്കും; നിയമലംഘകർക്ക് മറുമരുന്ന് നൽകാൻ PWD-MVD ധാരണ
പൊതുനിരത്തുകളിൽ ആദ്യപരിഗണന കാൽനടയാത്രക്കാരനു തന്നെയാണെന്ന പാഠം മറക്കുന്നവർക്ക് മറുമരുന്ന് വരുന്നു. കാൽനടയാത്രക്കാർക്കുള്ള പാതകളിലെ സീബ്രാ ക്രോസിങ്ങുകളിൽ മാഞ്ഞുപോയവ പൊതുമരാമത്ത് വകുപ്പ് ഉടൻ പുനഃസ്ഥാപിക്കും. കാൽനടയാത്രക്കാരെ പരിഗണിക്കാതെയുള്ള ഡ്രൈവിങ്ങിനും സിഗ്നലുകളിൽ സീബ്രാക്രോസിങ്ങിൽക്കയറ്റി വാഹനങ്ങൾ നിർത്തിയിടുന്നതിനുമെതിരേ കർശന നടപടി മോട്ടോർവാഹനവകുപ്പ് സ്വീകരിക്കും.
വാഹനങ്ങളുടെ വേഗംകുറയ്ക്കാൻ ഡ്രൈവർമാരെ നിർബന്ധിതമാക്കുന്ന ‘ടേബിൾ ടോപ് സീബ്രാ ലൈനു’കൾ വ്യാപകമാക്കാനാണ് പൊതുമരാമത്ത് വകുപ്പും മോട്ടോർവാഹന വകുപ്പും ധാരണയായത്. പാതയുടെ ഉപരിതലത്തിൽ അൽപ്പം ഉയർന്നു നിൽക്കുന്നതിനാലാണ് ഇതിനെ ടേബിൾ ടോപ് സീബ്രാലൈൻ എന്നുപറയുന്നത്.
വാഹനത്തിന്റെ ചക്രം ഇടിച്ചുനിൽക്കാത്ത വിധത്തിലും വേഗം കുറയ്‌ക്കേണ്ട തരത്തിലും പാതയ്ക്ക് സമാന്തരമായ ചെരിവോടെ ആരംഭിക്കുകയും മേശപ്പുറംപോലെയുള്ള നിരപ്പായ പ്രതലത്തിനുശേഷം വീണ്ടും ചെരിവോടെ അവസാനിക്കുന്നതുമാണ് ഇത്തരം സീബ്രാ ക്രോസിങ്ങുകൾ. ടാർമിശ്രിതം ഉപയോഗിച്ച് പാതയ്ക്ക് കുറുകേയാണ് ഇത് നിർമിക്കുക.
പൊതുമരാമത്ത് വകുപ്പ് രണ്ടുവർഷത്തിനിടെ കോഴിക്കോട് ജില്ലയിൽ പുതുതായി നിർമിച്ച പാതകളിലെല്ലാം ഇത്തരം സീബ്രാക്രോസിങ്ങുകളാണ് വെച്ചത്. വാഹനത്തിന്റെ വേഗം കുറയ്ക്കാനും സീബ്രാവരയിൽക്കയറ്റി നിർത്തുന്നത് കുറയ്ക്കാനും ഇത് ഗുണകരമായെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഇത് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
സീബ്രാക്രോസിങ്ങിൽ കാൽനടയാത്രക്കാരുടെ സുരക്ഷയും അവകാശവും സംരക്ഷിക്കണമെന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്നാണിത്. നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സമാനകുറ്റം ആവർത്തിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കണമെന്നാണ് കോടതി നിർദേശം. വാഹനത്തിന്റെ വേഗംകൂട്ടിയും ഹോണടിച്ചും കാൽനടയാത്രക്കാരെ ഭയപ്പെടുത്തുന്നവർക്കെതിരേ പിഴചുമത്തും. സീബ്രാ ക്രോസിങ്ങിൽ പാലിക്കേണ്ട നിയമങ്ങൾകൂടി റോഡ് ടെസ്റ്റിൽ ഉൾപ്പെടുത്തും.
സംസ്ഥാനത്ത് 1,706 ഇടങ്ങളിൽ അപകടസാധ്യതയുള്ളതായി സംയുക്ത പരിശോധനാസമിതി കണ്ടെത്തിയിട്ടുണ്ട്. സീബ്രാ ക്രോസിങ്ങുമായി ബന്ധപ്പെട്ടുമാത്രം കഴിഞ്ഞമാസം മോട്ടോർവാഹനവകുപ്പ് 901 കേസെടുത്തു. ഈവർഷം 218 പേരാണ് സീബ്രാ ക്രോസിങ്ങുകളിലുണ്ടായ അപകടത്തിൽ മരിച്ചത്.
-
MIDDLE EAST5 months agoഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി; 10895 പേരെ സൗദിയിൽ നിന്ന് നാടുകടത്തി.
-
BUSINESS5 months agoചാറ്റ്ജിപിടിക്ക് സമാനമായ ‘വെരിറ്റാസ്’; പുതിയ എഐ ആപ്പുമായി ആപ്പിൾ, ലക്ഷ്യം അടുത്ത തലമുറ ‘സിരി’.
-
SPORTS5 months agoപെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടിപടി.
-
HOME5 months agoവനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ.
-
HOME4 months agoസെഞ്ച്വറി നേടിയിട്ടും ആഘോഷിച്ചില്ല; ഇന്ത്യന്‍ ജയത്തിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ജെമീമ റോഡ്രിഗ്സ്
-
ENTERTAINMENT5 months agoകലയുടെയും ഐക്യത്തിന്റെയും ഉത്സവമായി യുക്മ റീജ്യണൽ കലാമേള
-
ENTERTAINMENT5 months agoഗ്യാരേജിൽ നിന്ന് ടെക് ഭീമനിലേക്ക്, ഗൂഗിളിന് ഇന്ന് 27ാം പിറന്നാൾ.
-
ENTERTAINMENT5 months ago‘അമ്മേ, ഇതൊന്നും നിങ്ങളുടെ ത്യാഗത്തിന് പകരമാവില്ല, എങ്കിലും…’; ഹൃദയസ്പർശിയായ വീഡിയോയുമായി ഗൂഗിൾ ടെക്കി.
