Connect with us

MIDDLE EAST

ഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി; 10895 പേരെ സൗദിയിൽ നിന്ന് നാടുകടത്തി.

Published

on


റിയാദ്​: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ 20,882 നിയമലംഘകർ പിടിയിലായി. ഓഗസ്റ്റ് 29 മുതൽ സെപ്തംബർ നാല് വരെ സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. 12,975 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരാണ്​. 4,185 അതിർത്തി സുരക്ഷാ നിയമലംഘകരും 3,722 തൊഴിൽ നിയമലംഘകരുമാണ്​.
രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,244 പേർ അറസ്​റ്റിലായി. ഇവരിൽ ഏറിയ പങ്കും എത്യോപ്യൻ പൗരന്മാരാണ്​. പിടിയിലായവരിൽ 66 ശതമാനവും ഏത്യോപ്യൻ പൗരന്മാരാണെന്ന് അധികൃതർ അറിയിച്ചു.  33 ശതമാനം യമനികളും ഒരു ശതമാനം മറ്റ്​ രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യത്തു നിന്ന്​ പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 21 പേർ അറസ്​റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 20 പേർ വേറെയും പിടിയിലായിട്ടുണ്ട്​. നിലവിൽ നടപടികൾ നേരിടുന്ന 29,571 നിയമലംഘകരിൽ 26,779 പുരുഷന്മാരും 2,792 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 22,550 പേരെ അവരുടെ യാത്രാരേഖകൾ ലഭ്യമാക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 2,394 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്​ചക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കി 10,895 പേരെ നാടുകടത്തുകയും ചെയ്തു.

അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാ സൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. പ്രതികളുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും അവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ നിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയിൽനിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിൽ ഒന്നിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

BUSINESS

എല്ലാ ഇവന്റുകള്‍ക്കുമായി സമുദ്ര ഗതാഗത സേവനം തുടങ്ങുമെന്ന് പ്രഖ്യാപിച്ച്‌ ദോഹ തുറമുഖം

Published

on

By

ഖത്തർ ബോട്ട് ഷോ 2025 ല് നേടിയ ശ്രദ്ധേയമായ വിജയത്തിന് പിന്നാലെ പഴയ ദോഹ തുറമുഖം ഇനിയുള്ള എല്ലാ ഇവന്റുകള്ക്കുമായി സമുദ്ര ഗതാഗത സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

സന്ദർശകരുടെ സൗകര്യം മെച്ചപ്പെടുത്തുക, തുറമുഖത്തേക്കുള്ള പ്രവേശനം സുഗമമാക്കുക, സന്ദര്ശകര്ക്ക് അസാധാരണ അനുഭവങ്ങള് നല്കാനായി അവര് ആതിഥേയത്വം വഹിക്കുന്ന പരിപാടികളിലുടനീളം കാര്യക്ഷമതയുടെ ഉയര്ന്ന നിലവാരം ഉറപ്പാക്കുക എന്നിവയില് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തുറമുഖത്തെ സേവനങ്ങളുടെ ഗുണനിലവാരം ഉയര്ത്താന് ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളുടെയും പരിപാടികളുടെയും ഭാഗമാണ് ഈ സംരംഭമെന്ന് അധികൃതര് പ്രസ്താവനയില് സ്ഥിരീകരിച്ചു.


സേവനം ആരംഭിക്കുന്നതിലൂടെ സന്ദര്ശകര്ക്ക് റിക്സോസ് ഗൾഫ് ഹോട്ടല് ദോഹ, പേൾ ഐലൻഡ് എന്നീ രണ്ട് പുറപ്പെടല് കേന്ദ്രങ്ങളില് നിന്ന് പഴയ ദോഹ തുറമുഖത്ത് എളുപ്പത്തിലും സുഗമമായും എത്തിച്ചേരാന് കഴിയും. പദ്ധതിയില് ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള് തമ്മിലുള്ള ഫലപ്രദമായ സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന സുഖകരവും വ്യതിരിക്തവുമായ യാത്രാ അനുഭവം ഇത് അവര്ക്ക് നല്കും.
സന്ദര്ശകരുടെ അനുഭവങ്ങള് മെച്ചപ്പെടുത്തുന്നതിന് സമുദ്ര ഗതാഗതത്തിനായി പ്രത്യേക ഓപ്പറേറ്ററെ നിയമിക്കുന്നതിനുള്ള ഔദ്യോഗിക ടെൻഡർ ഉടൻ ഇറക്കും.

Continue Reading

HOME

ഇമ്മിഗ്രേഷൻ നിയമങ്ങളിലെ ആശങ്ക; മലയാളി അഭിഭാഷകർ സംസാരിക്കുന്നു.

Published

on

By

യുകെയിലിപ്പോള്‍ രണ്ടു മലയാളികള്‍ തമ്മില്‍ കണ്ടാല്‍ ഐ എല്‍ ആറും കണ്‍സള്‍ട്ടേഷനും ആണ് സംസാര വിഷയം. നൊടിയിടയില്‍ കുടിയേറ്റ നിയമങ്ങളില്‍ വാക്ക് മാറ്റിക്കൊണ്ടിരിക്കുന്ന ബ്രിട്ടന്റെ നീക്കങ്ങള്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് പ്രവാസികൾക്കിടയിൽ.

“5 വർഷത്തെ  ഐ എല്‍ ആർ നിയമം 10 വർഷമാകുമോ എന്ന ആശങ്ക ജനങ്ങൾക്കുണ്ട്?

സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ ഒരു മാസം മുന്‍പ് തങ്ങള്‍ കൊണ്ടുവന്ന ഭേദഗതിയാണ് ഐ എല്‍ ആറിനുള്ള കാലപരിധി അഞ്ചു വര്‍ഷത്തില്‍ നിന്നും 10 വര്‍ഷം ആക്കണമെന്നത് എന്നായിരുന്നു ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് പ്രതികരിച്ചത്. അന്ന് അതിനെതിരെ വോട്ട് ചെയ്ത ലേബര്‍ പാര്‍ട്ടി ഇപ്പോള്‍ അതേ നയം സ്വന്തം പേരില്‍ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു .

യുകെ ഇമിഗ്രേഷൻ നിയമങ്ങളിലെ ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാൻ കൈരളി യുകെ (Kairali UK) പ്രത്യേക ഓൺലൈൻ ചർച്ച ഒരുക്കുകയാണ് . നവംബർ 26 ബുധനാഴ്ച വൈകുന്നേരം , യൂ . കെ സമയം 8 മണിക്കാണ് ചർച്ച .

പ്രമുഖ അഭിഭാഷകരായ Adv. സന്ദീപ് പണിക്കർ, Adv. ബ്രോസ് ജോസഫ് നീലിയറ എന്നിവർ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കും. ചർച്ചയിൽ   പങ്കെടുത്ത് ഏവർക്കും സംശയങ്ങൾ ദൂരീകരിക്കാവുന്നതാണ്.

Continue Reading

BUSINESS

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ദുബൈ ബജറ്റിന് അംഗീകാരം

Published

on

By

2026 – 28 വർഷത്തേക്കുള്ള ദുബൈ സർക്കാറിന്റെ പൊതു ബജറ്റിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.

എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബജറ്റാണിത്. 329.2 ബില്യണ്‍ ദിർഹത്തിന്റെ വരുമാനവും 302.7 ബില്യണ്‍ ദിർഹമിന്റെ ചെലവുകളുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. അഞ്ച് ശതമാനം പ്രവർത്തന മിച്ചവും കണക്കാക്കുന്നു.

അഞ്ച് ബില്യണ്‍ ദിർഹത്തിന്റെ പൊതുകരുതല്‍ ധനം ഉള്‍പ്പെടെ 107.7 ബില്യണ്‍ ദിർഹത്തിന്റെ വരുമാനമാണ് 2026ല്‍ പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യ, നിർമാണ പദ്ധതി മേഖലക്കാണ് ബജറ്റില്‍ സിംഹഭാഗവും നീക്കിവെച്ചത്. 48 ശതമാനം തുക ഈ മേഖലക്ക് വകയിരുത്തിയപ്പോള്‍ സാമൂഹിക വികസന മേഖലക്ക് 28 ശതമാനവും സുരക്ഷ, നീതി മേഖലക്ക് 18 ശതമാനവും സർക്കാർ വികസന മേഖലക്ക് ആറ് ശതമാനവും നീക്കിവെച്ചു.

എമിറേറ്റിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിന് അനുസൃതമായി സുസ്ഥിര സാമ്ബത്തിക വളർച്ച കൈവരിക്കാനും സർക്കാർ സേവനങ്ങളെ പിന്തുണക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. സമൂഹത്തിന് സുരക്ഷിതവും സമൃദ്ധവുമായ അന്തരീക്ഷം നല്‍കുന്നതിനൊപ്പം ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്താനും പുതിയ ബജറ്റ് സഹായിക്കും.

Continue Reading

Trending

Copyright © 2025