Connect with us

HOME

ഒരൊറ്റ വിസയില്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പറക്കാം: ഏകീകൃത ഗള്‍ഫ് വിസ അടുത്തവര്‍ഷം മുതല്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം മന്ത്രി

Published

on

ഒരൊറ്റ വിസയില്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകാന്‍ സാധിക്കുന്ന ഏകീകൃത ഗള്‍ഫ് വിസ അടുത്ത വര്‍ഷം മുതല്‍ നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂിസം മന്ത്രി.ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത വിസ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച്‌ വെറും നാല് വര്‍ഷത്തിന് ശേഷമാണ് ഈ പുരോഗതി ഉണ്ടായതെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് ചൂണ്ടിക്കാട്ടി.

ബഹ്റൈനില്‍ നടന്ന ഗള്‍ഫ് ഗേറ്റ്വേ ഇന്‍വെസ്റ്റ്മെന്റ് ഫോറത്തില്‍ സംസാരിക്കുമ്ബോഴാണ് സൗദി ടൂറിസം മന്ത്രി ഏകീകൃത ഗള്‍ഫ് വിസയുടെ പുരോഗതി അറിയിച്ചത്.

ജിസിസി രാജ്യങ്ങള്‍ ടൂറിസം മേഖലയില്‍ ചരിത്രപരമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും പുരാതന ഗള്‍ഫ് സംസ്‌കാരം, വികസിത അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷിതമായ പരിസ്ഥിതി എന്നിവ കാരണം എണ്ണയ്ക്കും വ്യാപാരത്തിനും സമാന്തരമായി ടൂറിസം മേഖലയെ മാറ്റുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നാല് പ്രധാന ഗള്‍ഫ് വിമാനക്കമ്ബനികള്‍ ഏകദേശം 15 കോടി യാത്രക്കാരെ വഹിച്ചു. അതില്‍ ഏഴ് കോടി പേര്‍ മാത്രമാണ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. അംഗരാജ്യങ്ങള്‍ തമ്മിലുള്ള കണക്റ്റിവിറ്റിയും ലക്ഷ്യസ്ഥാനങ്ങളുടെ സംയോജനവും വര്‍ധിപ്പിക്കുന്നതിനുള്ള മികച്ച അവസരമാണിത്. സൗദിയുടെ വിഷന്‍ 2030 ടൂറിസം, വിനോദം, സംസ്‌കാരം എന്നിവയ്ക്ക് വിപുലമായ അവസരങ്ങള്‍ തുറന്നിട്ടിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിവര്‍ഷം 10 കോടി സന്ദര്‍ശകര്‍ എന്ന മുന്‍ ലക്ഷ്യത്തെ സൗദി മറികടന്നിട്ടുണ്ട്. 2030 ആകുമ്ബോഴേക്കും 10 കോടി ആഭ്യന്തര സന്ദര്‍ശകരും അഞ്ച് കോടി അന്താരാഷ്ട്ര സന്ദര്‍ശകരും ഉള്‍പ്പെടെ 15 കോടി സന്ദര്‍ശകര്‍ എന്ന പുതിയ ലക്ഷ്യം നേടും. 2019ല്‍ ജി.ഡി.പിയില്‍ ടൂറിസത്തിന്റെ സംഭാവന മൂന്ന് ശതമാനം ആയിരുന്നത് 2024ല്‍ അഞ്ച് ശതമാനം ആയി ഉയര്‍ന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിഷന്‍ 2030 ആരംഭിച്ചതിനുശേഷം ടൂറിസം മേഖലയിലെ നിക്ഷേപം 300 ബില്യണ്‍ ഡോളര്‍ കവിഞ്ഞിട്ടുണ്ട്. അതില്‍ പകുതിയും സ്വകാര്യ മേഖലയില്‍ നിന്നാണ്. ജിദ്ദ സെന്‍ട്രല്‍ പ്രോജക്റ്റ് പോലുള്ള പ്രധാന പദ്ധതികള്‍ വികസിപ്പിക്കുന്നതില്‍ പൊതു നിക്ഷേപ ഫണ്ടിന്റെ തുല്യ പങ്കാളിയായി സ്വകാര്യ മേഖല മാറിയിരിക്കുന്നു. റെഡ് സീ പദ്ധതിയിലെ 50 റിസോര്‍ട്ടുകള്‍ 2030 ആകുമ്ബോഴേക്കും തയ്യാറാകും. അതില്‍ 12 എണ്ണം ഇതിനകം പ്രവര്‍ത്തനക്ഷമമാണ്. വരുന്ന ഡിസംബറില്‍ സിക്‌സ് ഫ്‌ലാഗ്‌സ് തീം പാര്‍ക്ക് ആരംഭിക്കും.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടൂറിസം പദ്ധതികള്‍ തുറക്കുന്നതിന്റെ വേഗത ത്വരിതഗതിയിലാകുമെന്നും മന്ത്രി സൂചിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ താമസക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രണ്ട് മിനിറ്റില്‍ കൂടാത്ത ഇലക്‌ട്രോണിക് നടപടിക്രമങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി സൗദി ടൂറിസ്റ്റ് വിസ സംവിധാനം വിപുലീകരിച്ചിട്ടുണ്ടെന്നും ഉംറ സന്ദര്‍ശകരെ മറ്റ് ജി.സി.സി രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള യാത്രകള്‍ നീട്ടാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

CANADA

കാനഡ പൗരത്വ നിയമങ്ങള്‍ പരിഷ്കരിക്കുന്നു; പുതിയ നീക്കം ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുമെന്ന് സൂചന

Published

on

By

രാജ്യത്തെ പൗരത്വനിയമം ഭേദഗതി വരുത്താനൊരുങ്ങി കാനഡ. വിദേശത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്ത കുട്ടികള്‍ക്കും ആയിരക്കണക്കിന് ഇന്ത്യന്‍ വംശജരായ കുടുംബങ്ങള്‍ക്കും ഗുണകരമാകുന്നതാണ് പുതിയ ബില്‍.

പൗരത്വ നിയമം (2025) ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ സി-3 കഴിഞ്ഞ ബുധനാഴ്ച സെനറ്റില്‍ പാസാക്കി. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പൗരത്വനിയമം കൂടുതല്‍ ലളിതമാകും.

2009ല്‍ അവതരിപ്പിച്ച ബില്‍ അനുസരിച്ച്‌ കാനഡയ്‌ക്കു പുറത്ത് ജനിക്കുന്നതോ ദത്തെടുക്കപ്പെടുന്നതോ ആയ കുട്ടികള്‍ക്ക് പൗരത്വം ലഭിക്കണമെങ്കില്‍, മാതാപിതാക്കളില്‍ ഒരാളെങ്കിലും കാനഡയില്‍ ജനിച്ചവരാകണം. എന്നാല്‍ മാത്രമേ വംശാവലി അനുസരിച്ച്‌ പൗരത്വം ലഭിക്കുമായിരുന്നുള്ളൂ. അതായത് 2009-ലെ നിയമം അനുസരിച്ച്‌, കനേഡിയൻ മാതാപിതാക്കള്‍ വിദേശത്ത് ജനിച്ചവരാണെങ്കില്‍, അവരുടെ വിദേശത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വയമേവ കനേഡിയൻ പൗരന്മാരാകാൻ കഴിയില്ല. 2023 ഡിസംബറില്‍, ഒന്റാറിയോ സുപ്പീരിയർ കോടതി ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ തീരുമാനം അംഗീകരിക്കുകയും വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതും. വിദേശത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ കുട്ടികളുള്ള കുടുംബങ്ങള്‍, മുൻ നിയമങ്ങളാല്‍ ഒഴിവാക്കപ്പെട്ട ആളുകള്‍ എന്നിവർക്ക് പൗരത്വം നല്‍കുന്നതാണ് പുതിയ ബില്‍ എന്നാണ് കാനഡയിലെ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് വിശദമാക്കുന്നത്.

പുതിയ വ്യവസ്ഥ പ്രകാരം, വിദേശത്ത് ജനിച്ച ഒരു കനേഡിയൻ രക്ഷിതാവിന് കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്ബ് കുറഞ്ഞത് 1,095 ദിവസമെങ്കിലും കാനഡയില്‍ ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അവരുടെ കുട്ടിക്കും കനേഡിയൻ പൗരത്വം ലഭിക്കും. യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരത്വ നിബന്ധനകളോട് ഏറെ സമാനമാണ് കാനഡയിലെ പുതിയ വ്യവസ്ഥ. നേരത്തെയുള്ള വ്യവസ്ഥ അനുസരിച്ച്‌ ലോസ്റ്റ് കനേഡിയൻസ് എന്ന വിഭാഗത്തില്‍ നിരവധിപ്പേർ ഉള്‍പ്പെട്ടിരുന്നു. ഇവർക്ക് പൗരത്വം ലഭിക്കും. ബില്‍ സി 3യെ വലിയ രീതിയിലാണ് പതിനായിര കണക്കിന് ഇന്ത്യക്കാർ അടക്കമുള്ള കുടിയേറ്റ സമൂഹം വരവേല്‍ക്കുന്നത്.

Continue Reading

BUSINESS

എല്ലാ ഇവന്റുകള്‍ക്കുമായി സമുദ്ര ഗതാഗത സേവനം തുടങ്ങുമെന്ന് പ്രഖ്യാപിച്ച്‌ ദോഹ തുറമുഖം

Published

on

By

ഖത്തർ ബോട്ട് ഷോ 2025 ല് നേടിയ ശ്രദ്ധേയമായ വിജയത്തിന് പിന്നാലെ പഴയ ദോഹ തുറമുഖം ഇനിയുള്ള എല്ലാ ഇവന്റുകള്ക്കുമായി സമുദ്ര ഗതാഗത സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

സന്ദർശകരുടെ സൗകര്യം മെച്ചപ്പെടുത്തുക, തുറമുഖത്തേക്കുള്ള പ്രവേശനം സുഗമമാക്കുക, സന്ദര്ശകര്ക്ക് അസാധാരണ അനുഭവങ്ങള് നല്കാനായി അവര് ആതിഥേയത്വം വഹിക്കുന്ന പരിപാടികളിലുടനീളം കാര്യക്ഷമതയുടെ ഉയര്ന്ന നിലവാരം ഉറപ്പാക്കുക എന്നിവയില് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തുറമുഖത്തെ സേവനങ്ങളുടെ ഗുണനിലവാരം ഉയര്ത്താന് ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളുടെയും പരിപാടികളുടെയും ഭാഗമാണ് ഈ സംരംഭമെന്ന് അധികൃതര് പ്രസ്താവനയില് സ്ഥിരീകരിച്ചു.


സേവനം ആരംഭിക്കുന്നതിലൂടെ സന്ദര്ശകര്ക്ക് റിക്സോസ് ഗൾഫ് ഹോട്ടല് ദോഹ, പേൾ ഐലൻഡ് എന്നീ രണ്ട് പുറപ്പെടല് കേന്ദ്രങ്ങളില് നിന്ന് പഴയ ദോഹ തുറമുഖത്ത് എളുപ്പത്തിലും സുഗമമായും എത്തിച്ചേരാന് കഴിയും. പദ്ധതിയില് ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള് തമ്മിലുള്ള ഫലപ്രദമായ സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന സുഖകരവും വ്യതിരിക്തവുമായ യാത്രാ അനുഭവം ഇത് അവര്ക്ക് നല്കും.
സന്ദര്ശകരുടെ അനുഭവങ്ങള് മെച്ചപ്പെടുത്തുന്നതിന് സമുദ്ര ഗതാഗതത്തിനായി പ്രത്യേക ഓപ്പറേറ്ററെ നിയമിക്കുന്നതിനുള്ള ഔദ്യോഗിക ടെൻഡർ ഉടൻ ഇറക്കും.

Continue Reading

BUSINESS

ഗൂഗിളും ആപ്പിളും കൈകോര്‍ക്കുന്നു; സംഭവിക്കുന്നത് വമ്ബൻ മാറ്റം

Published

on

By

സാങ്കേതിക ലോകത്തെ അമ്ബരപ്പിച്ചുകൊണ്ട് ഗൂഗിള്‍ പുതിയൊരു മാറ്റ‌ം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിമുതല്‍ പിക്‌സല്‍ 10 സ്‌മാർട്ഫോണുകള്‍ക്ക് ആപ്പിളിന്റെ എയർഡ്രോപ് ഉപയോഗിച്ച്‌ ഐഫോണുകളിലേക്കും തിരിച്ചും ഫോട്ടോകളും ഫയലുകളും അയക്കാം.

ഇതുവരെ ആൻഡ്രോയിഡ് ഫോണുകള്‍ക്ക് എയർഡ്രോപ് സംവിധാനം ഉപയോഗിക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. അതിനാല്‍ ഇത് വലിയൊരു മാറ്റമായി കണക്കാക്കപ്പെടുന്നു.

ഗൂഗിള്‍ അറിയിക്കുന്നത് പ്രകാരം, ക്വിക്ക് ഷെയർ എന്ന അവരുടെ പയല്‍ ഷെയറിംഗ് സിസ്റ്റ‌ം ഇനി ആൻഡ്രോയിഡിന് ഒപ്പം ചേർന്ന് പ്രവർത്തിക്കും. ആദ്യ ഘട്ടത്തില്‍ പിക്‌സല്‍ 10 ഫോണുകളില്‍ ലഭ്യമാകുന്ന സംവിധാനം പിന്നീട് മറ്റ‌് ആൻഡ്രോയിഡ് ഫോണുകളിലേക്കും എത്തിക്കും.

എന്താണ് എയർഡ്രോപ്പ്

ആപ്പിള്‍ ഉപകരണങ്ങള്‍ തമ്മില്‍ ഫോട്ടോ, വീഡിയോ, ഫയല്‍ എന്നിവ വളരെ വേഗത്തില്‍ അയ‌യ്‌ക്കാൻ സഹായിക്കുന്ന സംവിധാനമാണിത്. ഇന്റർനെറ്രിന്റെയോ വൈഫൈയുടെയോ സഹായമില്ലാതെ ഫയലുകള്‍ പങ്കുവെയ്‌ക്കാൻ കഴിയും. ബ്ലൂടൂത്ത് ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ഈ സംവിധാനം വളരെയധികം സുരക്ഷിതമാണെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. നേരത്തെ ആപ്പിള്‍ ഈ സംവിധാനത്തെ മറ്റ് കമ്ബനികളുമായി പങ്കുവെച്ചിരുന്നില്ല. അതിനാല്‍ ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് എയർഡ്രോപ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇപ്പോള്‍ ഗൂഗിള്‍ അവരുടെ ക്വിക്ക് ഷെയർ സംവിധാനത്തെ പുനർക്രമീകരിച്ച്‌ അത് ആപ്പിളിന്റെ എയർഡ്രോപ്പിനോട് ഒപ്പം ചേർന്ന് പ്രവർത്തിക്കുന്ന രീതിയിലാക്കി. ഫയല്‍ ഷെയറിംഗ് സമയത്തെ സുരക്ഷയും എൻക്രിപ്ഷനും തുടരുമെന്ന് കമ്ബനി അറിയിച്ചു. വ്യത്യസ്തമായ കമ്ബനികളുടെ ഫോണ്‍ ഉപയോഗിക്കുന്നവർക്കും പരസ്‌പരമുള്ള ഫയല്‍ ഷെയറിംഗ് എളുപ്പമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗൂഗിള്‍ അറിയിക്കുന്നു.

Continue Reading

Trending

Copyright © 2025