CANADA
ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ കാനഡ മോഹത്തിന് മേല്‍ കരിനിഴല്‍; ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് സമര്‍പ്പിച്ച അപേക്ഷകളില്‍ 74 ശതമാനവും നിരസിച്ചു
കാനഡയില്‍ ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് വൻ തിരിച്ചടി. കാനഡയില്‍ വിദ്യാഭ്യാസ വീസയ്ക്കായി അപേക്ഷിക്കുന്ന ഭൂരിപക്ഷം ഇന്ത്യൻ വിദ്യാർത്ഥികളുടെയും അപേക്ഷ നിരസിക്കുന്നു എന്നാണ് റിപ്പോർട്ട്.
ഈ വർഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് സമർപ്പിച്ച അപേക്ഷകളില്‍ 74 ശതമാനവും കനേഡിയൻ അധികൃതർ നിരസിച്ചു. കഴിഞ്ഞ വർഷം അതേ കാലയളവില്‍ 32 ശതമാനം അപേക്ഷകള്‍ മാത്രമായിരുന്നു നിരസിച്ചത്. റോയിറ്റേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാൻ കാനഡ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കടുത്ത നടപടിയെന്ന് സൂചന. ഓഗസ്റ്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ 40 ശതമാനം തള്ളിയപ്പോള്‍, ചൈനീസ് അപേക്ഷകളില്‍ 24 ശതമാനം നിരസിക്കപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യൻ വിദ്യാർത്ഥികളുടെ കാനഡയിലേക്കുള്ള പ്രവണതയും കുത്തനെ കുറഞ്ഞു. 2023 ഓഗസ്റ്റില്‍ 20,900 പേർ അപേക്ഷിച്ചപ്പോള്‍, ഇക്കൊല്ലം ആ സംഖ്യ 4,515 ആയി ചുരുങ്ങിയിട്ടുണ്ട്.
ഖലിസ്താൻ വാദി ഹർദീപ് സിംഗ് നിജ്ജർ വധക്കേസില്‍ ഇന്ത്യക്കു പങ്കുണ്ടെന്ന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച ആരോപണത്തോടെ ഇരുരാജ്യ ബന്ധം വഷളായിരുന്നുവെങ്കിലും, ഇപ്പോള്‍ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്ന ഘട്ടത്തിലാണ്. എന്നാല്‍ ഈ പുതിയ നിരസണനിരക്ക്, ബന്ധങ്ങള്‍ മെച്ചപ്പെടുന്ന സാഹചര്യത്തിലും ഉദ്വേഗം സൃഷ്ടിക്കുന്നു.
CANADA
ഇന്ത്യന്‍ വംശജന്‌റെ മരണം: കനേഡിയന്‍ ആരോഗ്യ സംവിധാനത്തെ പരിഹസിച്ച് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്
വൈദ്യസഹായത്തിനായി എട്ട് മണിക്കൂറിലധികം കാത്തിരിക്കുന്നതിനിടെ 44 കാരനായ ഇന്ത്യന്‍ വംശജന്‍ മരിച്ച സംഭവത്തില്‍ കനേഡിയന്‍ ആരോഗ്യ സംവിധാനത്തെ പരിഹസിച്ച് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് .
കാനഡയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ, കാര്യക്ഷമതയില്ലായ്‌മയ്‌ക്ക് പേരുകേട്ട യുഎസ് മോട്ടോര്‍ വാഹന വകുപ്പുമായി താരതമ്യപ്പെടുത്തിയാണ് അദ്ദേഹം വിമര്‍ശിച്ചത്.
‘സര്‍ക്കാര്‍ മെഡിക്കല്‍ പരിചരണം നല്‍കുമ്ബോള്‍, അത് ഡിഎംവി (മോട്ടോര്‍ വാഹന വകുപ്പ്) പോലെ തന്നെ മികച്ചതാണ്.’ എക്സില്‍ മസ്‌ക് കുറിച്ചു.
എഡ്മണ്ടണിലെ ഗ്രേ നണ്‍സ് കമ്മ്യൂണിറ്റി ആശുപത്രിയിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ കഠിനമായ നെഞ്ചുവേദന അനുഭവിച്ച് എട്ട് മണിക്കൂറിലധികം പ്രശാന്ത് ശ്രീകുമാര്‍ എന്ന ഇന്ത്യന്‍ വംശജന് കാത്തിരിക്കേണ്ടിവന്നു. തുടര്‍ന്ന് അദ്‌ദേഹം ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
ആശുപത്രി ജീവനക്കാരുടെ അവഗണനയെക്കുറിച്ച് ഭാര്യ നിഹാരിക
വിവരിക്കുന്ന ഒരു വീഡിയോ വൈറലായതോടെയാണ് വിഷയം ലോക ശ്രദ്ധ ആകര്‍ഷിച്ചത്.
CANADA
കാനഡയില്‍ കുടിയേറ്റക്കാരുടെ മക്കള്‍ക്ക് പൗരത്വം ലഭിക്കാന്‍ ഇനി എളുപ്പമാകും
കാനഡയില്‍ പൗരത്വമുള്ളവരുടെ വിദേശത്തു ജനിച്ചതോ ദത്തെടുത്തതോ ആയ മക്കള്‍ക്ക് പൗരത്വം അനുവദിക്കുന്നതിനുള്ള തടസ്സം നീക്കുന്ന ഭരണഘടനാ ഭേദഗതിയ്ക്ക് രാജാവ് അംഗീകാരം നല്‍കി.
ഭേദഗതി ബില്‍ നേരത്തെ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. നിയമ പരിഷ്‌കാരം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ഗുണകരമാണ്.
2009 ലെ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് 2023 ഡിസംബറില്‍ ഒന്റാരിയോ സുപ്പീരിയര്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് വിധിച്ചു. ഈ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ല. പകരം വ്യവസ്ഥ കൂടുതല്‍ ഉദാരമാക്കികൊണ്ട് ഈ വര്‍ഷം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു. ബില്‍ പ്രാബല്യത്തിലാകുന്ന തിയതി പ്രഖ്യാപിച്ചിട്ടില്ല. അതുവരെ ഇടക്കാല നടപടികളാകാം. ഈ കാലത്ത് പൗരത്വ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ നിയമം പ്രാബല്യത്തിലാകുമ്ബോള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
CANADA
കാനഡ പൗരത്വ നിയമങ്ങള്‍ പരിഷ്കരിക്കുന്നു; പുതിയ നീക്കം ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുമെന്ന് സൂചന
രാജ്യത്തെ പൗരത്വനിയമം ഭേദഗതി വരുത്താനൊരുങ്ങി കാനഡ. വിദേശത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്ത കുട്ടികള്‍ക്കും ആയിരക്കണക്കിന് ഇന്ത്യന്‍ വംശജരായ കുടുംബങ്ങള്‍ക്കും ഗുണകരമാകുന്നതാണ് പുതിയ ബില്‍.
പൗരത്വ നിയമം (2025) ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ സി-3 കഴിഞ്ഞ ബുധനാഴ്ച സെനറ്റില്‍ പാസാക്കി. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പൗരത്വനിയമം കൂടുതല്‍ ലളിതമാകും.
2009ല്‍ അവതരിപ്പിച്ച ബില്‍ അനുസരിച്ച് കാനഡയ്‌ക്കു പുറത്ത് ജനിക്കുന്നതോ ദത്തെടുക്കപ്പെടുന്നതോ ആയ കുട്ടികള്‍ക്ക് പൗരത്വം ലഭിക്കണമെങ്കില്‍, മാതാപിതാക്കളില്‍ ഒരാളെങ്കിലും കാനഡയില്‍ ജനിച്ചവരാകണം. എന്നാല്‍ മാത്രമേ വംശാവലി അനുസരിച്ച് പൗരത്വം ലഭിക്കുമായിരുന്നുള്ളൂ. അതായത് 2009-ലെ നിയമം അനുസരിച്ച്, കനേഡിയൻ മാതാപിതാക്കള്‍ വിദേശത്ത് ജനിച്ചവരാണെങ്കില്‍, അവരുടെ വിദേശത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വയമേവ കനേഡിയൻ പൗരന്മാരാകാൻ കഴിയില്ല. 2023 ഡിസംബറില്‍, ഒന്റാറിയോ സുപ്പീരിയർ കോടതി ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ തീരുമാനം അംഗീകരിക്കുകയും വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതും. വിദേശത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ കുട്ടികളുള്ള കുടുംബങ്ങള്‍, മുൻ നിയമങ്ങളാല്‍ ഒഴിവാക്കപ്പെട്ട ആളുകള്‍ എന്നിവർക്ക് പൗരത്വം നല്‍കുന്നതാണ് പുതിയ ബില്‍ എന്നാണ് കാനഡയിലെ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് വിശദമാക്കുന്നത്.
പുതിയ വ്യവസ്ഥ പ്രകാരം, വിദേശത്ത് ജനിച്ച ഒരു കനേഡിയൻ രക്ഷിതാവിന് കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്ബ് കുറഞ്ഞത് 1,095 ദിവസമെങ്കിലും കാനഡയില്‍ ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അവരുടെ കുട്ടിക്കും കനേഡിയൻ പൗരത്വം ലഭിക്കും. യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരത്വ നിബന്ധനകളോട് ഏറെ സമാനമാണ് കാനഡയിലെ പുതിയ വ്യവസ്ഥ. നേരത്തെയുള്ള വ്യവസ്ഥ അനുസരിച്ച് ലോസ്റ്റ് കനേഡിയൻസ് എന്ന വിഭാഗത്തില്‍ നിരവധിപ്പേർ ഉള്‍പ്പെട്ടിരുന്നു. ഇവർക്ക് പൗരത്വം ലഭിക്കും. ബില്‍ സി 3യെ വലിയ രീതിയിലാണ് പതിനായിര കണക്കിന് ഇന്ത്യക്കാർ അടക്കമുള്ള കുടിയേറ്റ സമൂഹം വരവേല്‍ക്കുന്നത്.
-
MIDDLE EAST5 months agoഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി; 10895 പേരെ സൗദിയിൽ നിന്ന് നാടുകടത്തി.
-
BUSINESS5 months agoചാറ്റ്ജിപിടിക്ക് സമാനമായ ‘വെരിറ്റാസ്’; പുതിയ എഐ ആപ്പുമായി ആപ്പിൾ, ലക്ഷ്യം അടുത്ത തലമുറ ‘സിരി’.
-
SPORTS5 months agoപെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടിപടി.
-
HOME5 months agoവനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ.
-
HOME4 months agoസെഞ്ച്വറി നേടിയിട്ടും ആഘോഷിച്ചില്ല; ഇന്ത്യന്‍ ജയത്തിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ജെമീമ റോഡ്രിഗ്സ്
-
ENTERTAINMENT5 months agoകലയുടെയും ഐക്യത്തിന്റെയും ഉത്സവമായി യുക്മ റീജ്യണൽ കലാമേള
-
ENTERTAINMENT5 months agoഗ്യാരേജിൽ നിന്ന് ടെക് ഭീമനിലേക്ക്, ഗൂഗിളിന് ഇന്ന് 27ാം പിറന്നാൾ.
-
ENTERTAINMENT5 months ago‘അമ്മേ, ഇതൊന്നും നിങ്ങളുടെ ത്യാഗത്തിന് പകരമാവില്ല, എങ്കിലും…’; ഹൃദയസ്പർശിയായ വീഡിയോയുമായി ഗൂഗിൾ ടെക്കി.
