HOME
ആന്‍ഡ്രൂ രാജകുമാരന്റെ വേശ്യാവൃത്തി എലിസബത്ത് രാജ്ഞി മറച്ചുവച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
സ്ഥാനഭൃഷ്നാക്കപ്പെട്ട ആന്‍ഡ്രൂ രാജകുമാരന്റെ ദുര്‍നടപ്പ് എലസബത്ത് രാജ്ഞിക്ക് അറിയാമായിരുന്നുന്നെന്നും അവര്‍ ഇത് മറച്ചുവച്ചെന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
കൊട്ടാരത്തിലേക്ക് ആന്‍ഡ്രൂ വേശ്യകളുമായി എത്തുന്നത് അറിഞ്ഞ രാഞ്ജി അത് മറച്ചുവച്ച് മകനെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നാണ്.
‘എന്‍ടൈറ്റില്‍ ദി റൈസ് ആന്‍ഡ് ഫാള്‍ ഓഫ് യോര്‍ക്ക്’ എന്ന പുസ്തകത്തിന്റെ രചയിതാവ് ആന്‍ഡ്രൂ ലോനി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
വര്‍ഷങ്ങളോളം അദ്ദേഹം വേശ്യകളെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. ഇതില്‍ അസ്വസ്തരായ ജീവനക്കാര്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഒരു സെക്യൂരിറ്റി ഓഫീസര്‍ നേരിട്ട് രാജ്ഞിയോട് പരാതി പറഞ്ഞപ്പോള്‍ നങ്ങള്‍ക്ക് തിരികെ പട്ടാളത്തിലേക്ക് മടങ്ങാമെന്നായിരുന്നു അവരുടെ മറുപടിയത്രേ. രാജ്ഞിക്ക് ഏറ്റവും പ്രിയപ്പെട്ട മകയിനുരുന്നു അന്‍ഡ്രുവെന്നും ലോനി പറഞ്ഞു.
ബ്രിട്ടീഷ് സര്‍ക്കാരിലെയും കൊട്ടാരത്തിലെയും ജീവനക്കാരില്‍ നിന്നാണ് തനിക്ക് വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചതെന്നും ആന്‍ഡ്രു അധികാരത്തില്‍ ഇരുന്നതിനാല്‍ ഭയം കാരണം ജീവനക്കാര്‍ ആരും അത് പുറത്തുപറയാന്‍ തയാറായിരുന്നില്ലെന്നും ഇപ്പോള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ജന്മാവകാശമാണെന്ന മട്ടിലായിരുന്നു ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റെ പെരുമാറ്റമെന്ന് എപ്സ്റ്റൈന് ലൈംഗിക വിവാദത്തിലെ ഇരകളിലൊരാളായ വിര്‍ജീനിയ ജുഫ്രെ. ജുഫ്രെയുടെ മരണാനന്തരം പുറത്തിറങ്ങിയ ‘നോബഡീസ് ഗേള്‍: എ മെമ്മോറിയല്‍ ഓഫ് സര്‍വൈവിങ് അബ്യൂസ് ആന്‍ഡ് ഫൈറ്റിങ് ഫോര്‍ ജസ്റ്റിസ്’ എന്ന ഓര്‍മക്കുറിപ്പ് പുസ്തകത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുള്ളത്. 17 വയസ്സുള്ളപ്പോഴായിരുന്നു ഈ പെരുമാറ്റം. 18 വയസ്സിന് മുന്‍പ് മൂന്നുതവണ ആന്‍ഡ്രൂവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും പുസ്തകത്തിലുണ്ട്. ചാള്‍സ് മൂന്നാമന് രാജകുമാരന്റെ ഇളയ സഹോദരനായ ആന്‍ഡ്രൂ, അന്തരിച്ച എലിസബത്ത്-2ന്റെ ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നു.
വിവാദങ്ങളില്‍ നിറഞ്ഞ യുഎസ് സാമ്ബത്തിക വിദഗ്ധന്‍ എപ്സ്റ്റൈന് ലൈംഗിക അടിമയായി ഉപയോഗിച്ചെന്നും ആന്‍ഡ്രൂ പീഡിപ്പിച്ചെന്നും ആരോപിച്ചതോടെയാണ് ജുഫ്രെ പൊതുശ്രദ്ധ നേടുന്നത്. 2001 മാര്‍ച്ചില്‍ ലണ്ടനില്‍വെച്ചാണ് ആന്‍ഡ്രുവിനെ കണ്ടുമുട്ടിയതെന്നും ജുഫ്രെ വിവരിക്കുന്നു. എന്നാല്‍, 65-കാരനായ ആന്‍ഡ്രൂ, ജുഫ്രെയുടെ ആരോപണങ്ങള്‍ നിഷേധിക്കുകയും കോടിക്കണക്കിന് ഡോളര്‍ നല്കി നഷ്ടപരിഹാരം നല്കി വിചാരണ ഒഴിവാക്കുകയും ചെയ്തിരുന്നു.
അന്ന് ആന്‍ഡ്രൂവിനോട് തന്റെ ശരിയായ പ്രായം ഊഹിച്ച് പറയാന്‍ പറഞ്ഞു. അദ്ദേഹം അത് കൃത്യമായി പറഞ്ഞു. തന്റെ പെണ്മക്കള് നിങ്ങളെക്കാല്‍ അല്പംമാത്രം ഇളയതാണെന്നും ആന്‍ഡ്രൂ പറഞ്ഞു. പിന്നീട് ആന്‍ഡ്രൂവിനൊപ്പം സെന്‍ട്രല്‍ ലണ്ടനിലെ ട്രാംപ് നൈറ്റ്ക്ലബ്ബില് പോയി. അവിടെ അദ്ദേഹം ചുവടുകള്‍ വെച്ച കാര്യമെല്ലാം ജുഫ്രെ വെളിപ്പെടുത്തി. തുടര്‍ന്ന് ഇരുവരും എപ്സ്റ്റൈന്റെ കൂട്ടാളിയും മുന്‍ കാമുകിയുമായ ഗിലെയിന്‍ മാക്സ്വെല്ലിന്റെ ലണ്ടനിലെ വീട്ടിലേക്ക് മടങ്ങിയെന്നും അവിടെവെച്ച് ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും ജുഫ്രെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. സൗഹൃദത്തോടെയായിരുന്നു ആന്‍ഡ്രൂ പെരുമാറിയിരുന്നത്. എങ്കിലും തന്നോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് തന്റെ ജന്മാവകാശമാണെന്നപോലെ ഒരവകാശഭാവം അദ്ദേഹത്തിലുണ്ടായിരുന്നുവെന്നും ജുഫ്രെ പറയുന്നു.
പിറ്റേന്ന് രാവിലെ ‘നീ നന്നായി ചെയ്തെന്നും രാജകുമാരന് നന്നായി രസിച്ചെ’ന്നും പറഞ്ഞ് മാക്സ്വെല് അവളെ അഭിനന്ദിച്ച കാര്യവും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. റാന്‍ഡി ആന്‍ഡി എന്ന് വിളിക്കപ്പെടുന്ന ആളെ സേവിച്ചതിന് എപ്സ്റ്റീന് 15,000 ഡോളര്‍ തന്ന കാര്യവും പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികതയ്ക്കായി കടത്തിയതിന് വിചാരണ കാത്തിരിക്കുന്നതിനിടെ 2019-ല്‍ ന്യൂയോര്‍ക്ക് ജയിലില്‍വെച്ച് ആത്മഹത്യ ചെയ്തയാളാണ് എപ്സ്റ്റീന്. എപ്സ്റ്റീന് പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തതിന് മാക്സ്വെല്ലിന് 2022-ല്‍ യുഎസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു.
ഏപ്രില്‍ 25-ന് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ സ്വന്തം ഫാമില്‍വെച്ചാണ് ജുഫ്രെ മരിച്ചത്.
മാത്രമല്ല, ആന്‍ഡ്രൂവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കളങ്കമായി ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീനുമായുള്ള അദ്ദേഹത്തിന്റെ അടുത്ത സൗഹൃദം. 2000-ത്തിന്റെ തുടക്കത്തില്‍ ആണ് ഇരുവരും സൗഹൃദത്തിലാകുന്നത്. പിന്നീട് എപ്സ്റ്റീന്റെ ലൈംഗിക ചൂഷണക്കേസും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ആന്‍ഡ്രൂവിന് ഗുരുതരമായ പ്രതിസന്ധിയായി മാറി.
സമ്ബന്നനും ശക്തനുമായ എപ്സ്റ്റീന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണം ചെയ്തതിന്റെ പേരില്‍ കുറ്റവാളിയായി ശിക്ഷിക്കപ്പെട്ടതിന് ശേഷവും ആന്‍ഡ്രൂ ഈ സൗഹൃദം തുടര്‍ന്നതാണ് തിരിച്ചടിയായത്. ഇത് പൊതുജനമധ്യത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. ഈ വിവാദത്തിന് ആക്കം കൂട്ടിയത് വിര്‍ജീനിയ റോബര്‍ട്ട്സ് ജുഫ്രെ എന്ന യുവതിയുടെ വെളിപ്പെടുത്തലുകളായിരുന്നു.
2021ല്‍ വിര്‍ജീനിയ ജുഫ്രെ ആന്‍ഡ്രൂവിനെതിരെ യുഎസില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. രാജകുടുംബത്തിന്റെ പ്രതിച്ഛായയെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്യുന്ന രീതിയിലേക്ക് വിവാദം വളര്‍ന്നതോടെ, കടുത്ത നടപടി അനിവാര്യമായി.
2022-ന്റെ തുടക്കത്തില്‍ (രാജ്ഞിയുടെ ഭരണകാലത്ത്), കേസ് കോടതിയിലെത്തുന്ന സാഹചര്യത്തില്‍ പൊതുജന സമ്മര്‍ദ്ദവും മുതിര്‍ന്ന രാജകുടുംബാംഗങ്ങളുടെ ഉപദേശവും കാരണം ആന്‍ഡ്രൂവിന്റെ സൈനിക പദവികളും രാജകീയ രക്ഷാധികാരങ്ങളും നീക്കം ചെയ്തു. തുടര്‍ന്ന്, ചാള്‍സ് മൂന്നാമന് രാജാവ് അധികാരമേറ്റ ശേഷം, തന്റെ സഹോദരനെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.
എപ്സ്റ്റീന് വിവാദം രാജകുടുംബത്തിന് നിരന്തരമായി നാണക്കേടുണ്ടാക്കുകയും രാജവാഴ്ചയുടെ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യുമെന്ന വിലയിരുത്തലിലാണ് ചാള്‍സ് രാജാവ് ആന്‍ഡ്രൂവിന്റെ ‘പ്രിന്‍സ്’ പദവിയും ‘ഹിസ് റോയല്‍ ഹൈനെസ്’ (ഒഞഒ) എന്ന ബഹുമതിയും നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. അദ്ദേഹത്തെ വിന്‍ഡ്സര്‍ കാസിലിനടുത്തുള്ള റോയല്‍ ലോഡ്ജ് എന്ന കൊട്ടാരത്തിലെ താമസസ്ഥലത്തുനിന്നും പുറത്താക്കുകയും ചെയ്തു.
ആന്‍ഡ്രൂവിന്റെ രാജകുമാരന് പദവി റദ്ദാക്കിയതില്‍ തനിക്ക് ‘ഏറെ’ വിഷമം തോന്നി എന്നാണ് ട്രംപ് പ്രതികരിച്ചത്. ‘എനിക്ക് വളരെ വിഷമം തോന്നുന്നു. കുടുംബത്തിന് സംഭവിച്ചത് ഭയാനകമായ ഒരു കാര്യമാണ്.’ – എന്നാണ് എയര്‍ഫോഴ്സ് വണ്ണിലെ എഎഫ്പി റിപ്പോര്‍ട്ടറോട് അദ്ദേഹം പ്രതികരിച്ചത്. 2019-ല്‍ ജയിലില്‍ മരിച്ച ന്യൂയോര്‍ക്ക് ഫിനാന്‍ഷ്യറായ എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരില്‍ 79 വയസുകാരനായ ട്രംപ് സമീപ മാസങ്ങളില്‍ ഏറെ പഴി കേട്ടിരുന്നു.
ആന്‍ഡ്രൂ മൗണ്ട് ബാറ്റണ്‍-വിന്‍ഡ്സര്‍ എന്നറിയപ്പെടുന്ന മുന്‍ രാജകുമാരന്റെ വൈസ് അഡ്മിറല്‍ എന്ന ഓണററി പദവി പിന്‍വലിക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ എത്തുന്നത്. സെപ്റ്റംബറില്‍ ചാള്‍സ് അദ്ദേഹത്തെ ആഡംബരപൂര്‍ണ്ണമായ സ്റ്റേറ്റ് വിസിറ്റിന് ആതിഥ്യം വഹിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബ്രിട്ടന്റെ രാജകുടുംബത്തോട് പലപ്പോഴും ആരാധന പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം എപ്സ്റ്റീന്റെ ദീര്‍ഘകാല സുഹൃത്തായിരുന്ന ട്രംപിന്റെ രണ്ടാം പ്രസിഡന്റ് സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിന്റെ കേന്ദ്രബിന്ദുവാണ് എപ്സ്റ്റീന് ഫയലുകള്‍.
HOME
ചൈനയ്ക്ക് ഉചിതമായ മറുപടി നല്കാൻ തയ്യാറെടുക്കുന്നു ! ഇന്ത്യ ഹിമാലയം വരെ റോഡുകളും തുരങ്കങ്ങളും വ്യോമപാതകളും നിര്‍മ്മിക്കുന്നുവെന്ന് യുഎസ് റിപ്പോര്‍ട്ട്
ചൈനയുമായുള്ള ഭാവിയിലെ സംഘർഷം മുൻകൂട്ടി കണ്ട് ഇന്ത്യ, ഹിമാലയൻ മേഖലയില്‍ വൻ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു.
തർക്കമുള്ള അതിർത്തി പ്രദേശങ്ങളില്‍ സൈനിക വിന്യാസവും വിതരണ ലൈനുകളും ശക്തിപ്പെടുത്തുന്നതിനായി റോഡുകള്‍, തുരങ്കങ്ങള്‍, എയർസ്ട്രിപ്പുകള്‍ എന്നിവ നിർമ്മിക്കുന്നതിനായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ടെന്ന് യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന റിപ്പോർട്ട് പറയുന്നു.
ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള 2,200 മൈല്‍ നീളമുള്ള അതിർത്തി, യഥാർത്ഥ നിയന്ത്രണ രേഖ (എല്‍എസി എന്നറിയപ്പെടുന്നത് ) വളരെക്കാലമായി സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ്. 2020 ല്‍ കിഴക്കൻ ലഡാക്കിലെ ഗാല്‍വാൻ താഴ്വരയില് ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക തയ്യാറെടുപ്പിന്റെ യഥാർത്ഥ അവസ്ഥ തുറന്നുകാട്ടിയിരുന്നു.
ഇന്ത്യയ്ക്കുള്ള പ്രശ്നങ്ങള്‍
വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍ ആ സമയത്ത് ചൈനയുടെ മെച്ചപ്പെട്ട റോഡ്, റെയില്‍ ശൃംഖല കാരണം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കൂടുതല്‍ സൈന്യത്തെ അയയ്ക്കാൻ കഴിയുമായിരുന്നു. എന്നാല്‍ ബുദ്ധിമുട്ടുള്ളതും പരിമിതവുമായ റോഡുകള്‍ കാരണം ഇങ്ങോട്ടേക്ക് സൈനികരെ എത്തിക്കാൻ ഇന്ത്യയ്ക്ക് ഒരു ആഴ്ച വരെ സമയമെടുക്കുമെന്നാണ്.
2020 ന് ശേഷം ഇന്ത്യയുടെ ചിന്താഗതിയില്‍ മാറ്റം
2020 ലെ സംഭവം ഇന്ത്യയുടെ ചിന്താഗതിയില്‍ ഒരു പ്രധാന മാറ്റത്തിന് കാരണമായതായി മുൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറയുന്നു. അതിർത്തി പ്രദേശങ്ങളിലെ ഗതാഗത സൗകര്യങ്ങളില്‍ പൂർണ്ണമായ ഒരു നവീകരണം ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉയർന്ന പ്രദേശങ്ങളിലെ സൈനിക പോസ്റ്റുകളുമായും പ്രാദേശിക വാസസ്ഥലങ്ങളുമായും ബന്ധിപ്പിക്കുന്നതിന് ഇന്ത്യ നിരവധി പദ്ധതികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
പാങ്കോങ് തടാകത്തിലും പ്രവർത്തനങ്ങള്‍ ഊർജിതമാക്കി
പാങ്കോങ് ത്സോ തടാക മേഖലയിലും പ്രവർത്തനങ്ങള്‍ വ്യാപകമാണ്. ഇന്ത്യയുടെ ലഡാക്കും ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശവും വ്യാപിച്ചുകിടക്കുന്ന ഈ തടാകം വളരെക്കാലമായി തർക്ക വിഷയമാണ്. 2020 മുതല്‍ ഇരു രാജ്യങ്ങളും അവിടെ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വേഗത്തില്‍ വികസിപ്പിച്ചിട്ടുണ്ട്. തടാകത്തിന്റെ വടക്കൻ, തെക്കൻ തീരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പാലം ചൈന അടുത്തിടെ പൂർത്തിയാക്കി സൈനിക നീക്കത്തിന് സൗകര്യമൊരുക്കിയിരുന്നു.
HOME
ആഴ്ചകള്‍ക്കകം റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ ഫലപ്രദമെന്നും പ്രതികരണം
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലെ ഫലം ‘മുമ്ബത്തേതിലും അടുത്തെത്തി’ എന്ന് സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെഫ്ളോറിഡ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലെ ഫലം ‘മുമ്ബത്തേതിലും അടുത്തെത്തി’ എന്ന് സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി തന്റെ ഫ്ളോറിഡയിലെ വസതിയായ മാർ അ ലാഗോയില്‍ ചർച്ച നടത്തിയ ശേഷമായിരുന്നു ട്രംപിന്റെ അത്തരം പ്രതികരണം. എന്നാല്‍ സമാധാന ചർച്ചകളില്‍ ചില സങ്കീർണ പ്രശ്നങ്ങള്‍ ഇനിയുമുണ്ടെന്നും അവ പരിഹരിക്കപ്പെടണമെന്നും ട്രംപ് പറഞ്ഞു.
പതിനായിരക്കണക്കിനുപേർ മൂന്ന് വർഷം കൊണ്ട് മരിച്ച റഷ്യ-യുക്രെയ്ൻ യുദ്ധം ആഴ്ചകള്‍ക്കകം അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ചർച്ചകള്‍ക്ക് ശേഷം ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും ഫോണില്‍ ചർച്ച നടത്തി. ട്രംപുമായി നടന്നത് ഫലപ്രദമായ ചർച്ചയെന്നാണ് റഷ്യൻ പ്രതികരണം.
‘ഞങ്ങളുടെ ചർച്ച വളരെ നന്നായി നടന്നു. എല്ലാ വിഷയങ്ങളിലും ഞങ്ങള്‍ ചർച്ച നടത്തി. യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇരുപക്ഷവും വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്.’ ചർച്ചയ്ക്ക് ശേഷം ട്രംപ് വ്യക്തമാക്കി.
അതേസമയം സമാധാന കരാറിന്റെ പുതിയ പതിപ്പിനെ റഷ്യ നേരത്തെ പിന്തുണച്ചിരുന്നില്ല. യുക്രെയിനില്‍ തങ്ങള്‍ പിടിച്ചെടുത്ത സ്ഥലങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടാണ് റഷ്യയ്ക്ക്. താത്കാലിക വെടിനിറുത്തലിനും തയ്യാറല്ല. സ്വന്തം ഭൂമി വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കില്ലെന്ന് യുക്രെയിനും വ്യക്തമാക്കിയിരുന്നു.
യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ യുക്രെയിൻ ആഗ്രഹിക്കുന്നില്ലെങ്കില്‍, സൈനിക ശക്തിയിലൂടെ എല്ലാ ലക്ഷ്യങ്ങളും തങ്ങള്‍ നേടിയെടുത്തിരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഭീഷണിസ്വരം മുഴക്കിയിരുന്നു. സംഘർഷം സമാധാനപരമായി പരിഹരിക്കാൻ യുക്രെയിൻ ഒട്ടും തിടുക്കം കാട്ടുന്നില്ലെന്നും പുട്ടിൻ കുറ്റപ്പെടുത്തി.അതേ സമയം, റഷ്യ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയും ആരോപിച്ചു.
HOME
തുര്‍ക്കിയും ഇസ്രയേലും തമ്മിലുള്ള ബന്ധം വഷളാകുന്നു; ഗാസയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള പട്ടാളക്കാരില്‍ തുര്‍ക്കിക്കാര്‍ വേണ്ടെന്നും ഇസ്രയേല്‍
തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള ബന്ധം വഷളാവുന്നു.
ഗാസയില്‍ സമാധാനം സൃഷ്ടിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ വിവിധ മുസ്ലിംരാജ്യങ്ങളില്‍ നിന്നുള്ള പട്ടാളക്കാരില്‍ തുര്‍ക്കിക്കാര്‍ വേണ്ടെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രയേല്‍. കാരണം തുര്‍ക്കി പട്ടാളക്കാര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതിന് പകരം ഗാസയിലെ ഹമാസിനെ പിന്തുണച്ച് ഇസ്രയേലി പട്ടാളക്കാര്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ബെഞ്ചമിന്‍ നെതന്യാഹു സംശയിക്കുന്നു.
സോമാലിയ ലാന്റ് എന്ന പുതിയ രാജ്യത്തെ സ്വതന്ത്ര പരമാധികാരരാജ്യമായി ഐക്യരാഷ്ട്രസഭയില്‍ ഇസ്രയേല്‍ പിന്തുണച്ചത് തുര്‍ക്കിയെ ശുണ്ഠി പിടിപ്പിച്ചിരിക്കുകയാണ്. കാരണം 1991ല്‍ സൊമാലിയ സര്‍ക്കാര്‍ തകര്‍ന്നപ്പോള്‍ അതില്‍ നിന്നും രൂപം കൊണ്ട രാജ്യമാണ് സൊമാലിയലാന്റ്. ഇതിനെ സൊമാലിയ അംഗീകരിക്കുന്നില്ല. മുസ്ലിം രാജ്യമായ സൊമാലിയയെ ശക്തമായി പിന്തുണയ്ക്കുന്ന രാജ്യമാണ് തുര്‍ക്കി. ഇപ്പോള്‍ സൊമാലിയലാന്റിനെ ഇസ്രയേല്‍ അംഗീകരിക്കുന്നതോടെ അത് സൊമാലിയയ്ക്കും അവരെ അംഗീകരിക്കുന്ന തുര്‍ക്കിക്കും എതിരായ വെല്ലുവിളി ആയി മാറും.
ഇസ്ലാമിനെ ശക്തമായി പിന്തുണയ്ക്കുന്ന തുര്‍ക്കിയുടെ പ്രസിഡന്റ് എര്ദോഗാന് പലസ്തീന് എന്ന രാഷ്ട്രത്തെ അംഗീകരിക്കുന്ന നേതാവാണ്. മുസ്ലിം രാജ്യങ്ങളുടെ നേതാവായി അറിയപ്പെടുന്ന ആളാണ് എര്ദോഗാന്. ഓപ്പറേഷന് സിന്ദൂര്‍ കാലത്ത് ഇന്ത്യയ്ക്കും അത് ബോധ്യമായതാണ്. തുര്‍ക്കിയില്‍ ഭൂകമ്ബം ഉണ്ടായപ്പോള്‍ ഏറ്റവുമാദ്യം സഹായവുമായി കടന്നുചെന്ന രാജ്യമാണ് ഇന്ത്യ. പക്ഷെ അതെല്ലാം മറന്ന് മുസ്ലിം രാജ്യം എന്ന ഒരൊറ്റ പരിഗണന നല്കി എര്ദോഗാന് പാകിസ്ഥാന് ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കാനുള്ള ഡ്രോണുകളും മിസൈലുകളും നല്‍കുകയായിരുന്നു. അതിന് ശേഷം ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തിലും വിള്ളല്‍ വീണിരിക്കുകയാണ്. ഇസ്ലാമിക മതഭ്രാന്തുള്ള എര്ദോഗാന് ഇസ്രയേലിന്റെ താല്പര്യങ്ങള്ക്ക് വിഘാതമാകുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു കണക്കുകൂട്ടുന്നു.
സിറിയയില്‍ അസാദ് ഭരണകൂടത്തെ അട്ടിമറിച്ച ശേഷം അവിടുത്തെ സര്‍ക്കാരില്‍ നിര്‍ണ്ണായകസ്വാധീനം തുര്‍ക്കി നേടിയെടുത്തിട്ടുണ്ട്. സിറിയ അതിര്‍ത്തിയില്‍ കുര്‍ദ്ദുകളെ ഇല്ലാതാക്കാന്‍ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ വ്യാപൃതരാണ് തുര്‍ക്കി. ഭാവിയില്‍ സിറിയയും തുര്‍ക്കിയും ഇറാനെ പിന്തുണച്ചേക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു കരുതുന്നു. അങ്ങിനെയെങ്കില്‍ തുര്‍ക്കിക്ക് ആധിപത്യമുള്ള സിറിയ ഒരു വലിയ ഭീഷണിയായി മാറുമെന്ന് ഇസ്രയേല്‍ കണക്കുകൂട്ടുന്നു.
തുര്‍ക്കിയും ഇസ്രയേലും തമ്മില്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിലും ശത്രുതയിലാണ്. ഗ്രീസും സൈപ്രസുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ഇസ്രയേല്‍. അതുവഴി മെഡിറ്ററേനിയന്‍ സമുദ്രത്തിലൂടെ ഈസ്റ്റ്മെഡ് പൈപ്പ്ലൈന് സ്ഥാപിക്കാനും ഇസ്രയേല്‍ ശ്രമിക്കുകയാണ്. യൂറോപ്പിലേക്ക് തുര്‍ക്കിയെ ഒഴിവാക്കിക്കൊണ്ട് ഗ്യാസ് എത്തിക്കാനുള്ള പദ്ധതിയാണ് ഈ പൈപ്പ് ലൈന്‍. തുര്‍ക്കി ഈ പൈപ്പ്ലൈനിനെതിരെ പലകാരണങ്ങള്‍ പറഞ്ഞ് എതിര്‍ക്കാന്‍ ശ്രമിക്കുന്നുമുണ്ട്.
-
MIDDLE EAST5 months agoഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി; 10895 പേരെ സൗദിയിൽ നിന്ന് നാടുകടത്തി.
-
BUSINESS5 months agoചാറ്റ്ജിപിടിക്ക് സമാനമായ ‘വെരിറ്റാസ്’; പുതിയ എഐ ആപ്പുമായി ആപ്പിൾ, ലക്ഷ്യം അടുത്ത തലമുറ ‘സിരി’.
-
SPORTS5 months agoപെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടിപടി.
-
HOME5 months agoവനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ.
-
HOME4 months agoസെഞ്ച്വറി നേടിയിട്ടും ആഘോഷിച്ചില്ല; ഇന്ത്യന്‍ ജയത്തിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ജെമീമ റോഡ്രിഗ്സ്
-
ENTERTAINMENT5 months agoകലയുടെയും ഐക്യത്തിന്റെയും ഉത്സവമായി യുക്മ റീജ്യണൽ കലാമേള
-
ENTERTAINMENT5 months agoഗ്യാരേജിൽ നിന്ന് ടെക് ഭീമനിലേക്ക്, ഗൂഗിളിന് ഇന്ന് 27ാം പിറന്നാൾ.
-
ENTERTAINMENT5 months ago‘അമ്മേ, ഇതൊന്നും നിങ്ങളുടെ ത്യാഗത്തിന് പകരമാവില്ല, എങ്കിലും…’; ഹൃദയസ്പർശിയായ വീഡിയോയുമായി ഗൂഗിൾ ടെക്കി.
